പേജുകള്‍‌

2013, ഡിസംബർ 1, ഞായറാഴ്‌ച

എം എസ്സ് സംഗീത

സംഗീത,ആ പേര് എവിടെ കേട്ടാലും ഞാന്‍ സ്വാഭാവികമായും ശ്രദ്ധിച്ചു പോകും,എന്‍റെ സഹോദരിയുടെ പേര്.

ഒരു പക്ഷെ അങ്ങനെ ആയിരിക്കാം എം എസ്സ് സംഗീത എന്ന തിരുവനന്തപുരം നഗരസഭ കൌണ്‍സിലറുടെ പെരും മനസില്‍ മറക്കാതെ നില്‍ക്കുന്നത്.



ഏഴു വര്‍ഷം തിരുവനന്തപുരതു പല സ്ഥലങ്ങളിലും താമസിച്ചു,എവിടെയും ഉള്ള നഗരസഭാ അംഗങ്ങളെ ഒന്നും അത്ര കൃത്യമായി ഓര്മ ഇല്ല.ടെക്നോപാര്‍ക്കില്‍ ജോലി ചെയ്യുമ്പോള്‍ ഞാന്‍ താമസിചിരുന്നതിനു അടുത്തുള്ള മന്‍വിള വാര്‍ഡ്‌ കൌന്സിലര്‍ ആണ് സംഗീത.ഇപ്പോഴും ആ വഴി പോകുമ്പോള്‍  രണ്ടായിരത്തി പത്തിലെ തിരഞ്ഞെടുപ്പിന്റെ ചില ചുവരെഴുത്തുകളും അവിടെ അവശേഷിക്കുന്നുണ്ട്.



നഗരസഭ കൌന്സിലര്‍,ഡിവൈഎഫ്ഐ നേതാവ് എന്നീ നിലകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു സംഗീത.പിന്നെ അവരെ കുറിച്ച് കൂടുതല്‍ വാര്‍ത്ത‍ വന്നത് കോഴിക്കോട് നടന്ന സിപിഎം ദേശിയ സമ്മേളനത്തിന്റെ വനിതാ റെഡ് വോളന്റിയര്‍ ക്യാപ്ടന്‍ എന്ന നിലയിലാണ്.ആ നാട്ടില്‍ താമസിക്കുന്ന എല്ലാ അന്യ നാട്ടുകാര്‍ക്കും ഏറെ സുപരിജിത ആയിരുന്നു അവര്‍,എല്ലാ പൊതുപരിപാടികളുടെയും നേതൃ സാന്നിധ്യം.



ഇന്നലെ രാവിലെ ഫേസ്ബുക്ക്‌ തുറന്നപ്പോള്‍ സംഗീതയുടെ മരണം അറിയിച്ചുള്ള പോസ്റ്റ്‌ കണ്ടു ഞെട്ടി പോയി.  ചില വേര്‍പാടുകള്‍ അങ്ങനെയാ  മനസ്സില്‍ ഒരു നൊമ്പരമായി മാറും.പെട്ടെന്ന് തന്നെ നെറ്റില്‍ വാര്‍ത്ത‍ പരാതി നോക്കിയപ്പോള്‍ കണ്ടു.സംഗീത ഈ ലോകത്തെ തന്‍റെ ജീവിതം അവസാനിപ്പിച്ചു പോയെന്നു.

എന്തായിരിക്കാം അവര്‍ ജീവിതം അവസാനിപ്പിച്ചു പോകാന്‍ കാരണം.കഴിഞ്ഞ കുറച്ചുകാലമായി മാനസിക സമ്മര്‍ദത്തിനു അടിമപ്പെടുകയും ചികിത്സ തേടുകയുംചെയ്തിരുന്നു എന്നു വാര്‍ത്തകളില്‍ കാണുന്നു.കര്‍മ മണ്ഡലത്തില്‍ ആത്മാര്‍ഥമായി ഇടപെടുന്ന പലര്‍ക്കും തങ്ങളുടെ ലക്ഷ്യങ്ങള്‍ സാധൂകരിക്കാതെ വരുമ്പോള്‍ ഇത്തരം സമ്മര്‍ദം ഉണ്ടാവാം.ടെക്നോ പാര്‍ക്ക്‌ വികസനവുമായി ബന്ധപ്പെട്ടുള ഭൂമി ഏറ്റെടുക്കല്‍ കാര്യങ്ങളില്‍ ഭൂമി നഷ്ടമയവര്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിയാത്തതാണ് മാനസിക സമ്മര്‍ദത്തിനു കാരണം എന്നു പറയുന്നു,അത് എത്രത്തോളം ശേരിയെന്നു അറിയില്ല.എങ്കിലും സ്വന്തം പിതാവിന്റെ വിരമിക്കല്‍ ദിവസത്തിന് തലേ ദിവസം  എല്ലാവരും അതിന്‍റെ  ഒരുക്കത്തില്‍ നില്‍ക്കുമ്പോള്‍ രണ്ടു പിഞ്ചു കുഞ്ഞുങ്ങള്‍ക് മാതൃ സാന്നിധ്യം എന്നെന്നേക്കുമായി ഇല്ലാതാക്കി സംഗീത പോയി.

ഇത് ഒരു അനുഭവമാണ്‌ കേരളീയ സമൂഹത്തിന്. സ്ത്രീകളെ പൊതുധാരയിലേക്ക് കൊണ്ട് വരാന്‍ സംവരണം മാത്രമല്ല വേണ്ടത്. അവള്‍ക്ക്  ആത്മാര്‍തമായി സമ്മര്‍ദങ്ങളില്ലാതെ പ്രവര്‍ത്തിക്കാനുള്ള രാഷ്ട്രീയവും സാമൂഹ്യവും കുടുംബ പരവുമായ  സാഹചര്യങ്ങള്‍ കൂടി വേണം.

ഓണ്‍ലൈന്‍ ലോകത്തെ സജീവ സാന്നിധ്യം.എങ്കിലും അവരുടെ പ്രൊഫൈലില്‍ കയറി നോക്കിയപ്പോള്‍ അടുത്തകാലത്തായി പുതിയ അപ്ഡേറ്റ്കള്‍ ഒന്നും കാണാനില്ല,എങ്കിലും നവംബര്‍  2 1 വരെ  പുതിയ  സുഹൃത്തുകളെ ഉള്‍പ്പെടുത്തിയതായി കാണാം.പിന്നെ അവരുടെ ബ്ലോഗ്‌ ,നിരവധി സുന്ദര കവിതകള്‍ കുറിച്ച് വെച്ച സ്വപ്നങ്ങളുടെ പുസ്തകം.(http://bookofdreamz.blogspot.in/



എല്ലാ സ്വപ്നങ്ങളും ബാക്കി വെച്ച് സ്വപ്നങ്ങളില്ലാത്ത ലോകത്തേക്ക് ആവര്‍ യാത്രയായി.

ചിത്രങ്ങള്‍ക്ക് കടപ്പാട് സംഗീതയുടെ ബ്ലോഗ്‌,ഫേസ്ബുക്ക്‌ പ്രൊഫൈലുകള്‍
blogger

6 അഭിപ്രായങ്ങൾ :

  1. സ്ത്രീകളെ പൊതുധാരയിലേക്ക് കൊണ്ട് വരാന്‍ സംവരണം മാത്രമല്ല വേണ്ടത്. ആത്മാര്‍ത്ഥമായി സമ്മര്‍ദങ്ങളില്ലാതെ പ്രവര്‍ത്തിക്കാനുള്ള രാഷ്ട്രീയവും സാമൂഹ്യവും കുടുംബ പരവുമായ സാഹചര്യങ്ങള്‍ കൂടി വേണം.
    വളരെ ശരിയാണ്

    മറുപടിഇല്ലാതാക്കൂ
  2. ആ ബ്ലോഗിനെക്കുറിച്ച് ഞാന്‍ കേട്ടിരുന്നു...അന്വേഷിച്ചിട്ടും കിട്ടിയില്ല...ഈ പോസ്റ്റ്‌ വായിച്ചപ്പോഴാണ് കിട്ടിയത്...നന്ദി...

    മറുപടിഇല്ലാതാക്കൂ
  3. iഈ മരണം പത്രത്തിലൂടെ അറിഞ്ഞിരുന്നു ,ആളിനെക്കുറിച്ച് അറിയില്ലായിരുന്നു
    ആദരാഞ്ജലികള്‍

    മറുപടിഇല്ലാതാക്കൂ
  4. സംഗീത ...ഒരൂ വല്ലാത്ത നൊമ്പരം അവശേഷിപ്പിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  5. അവരും എന്നെ ഒരു പാടു സങ്കടപെടുത്തി..നേരിട്ടറിയില്ലെങ്കിലും, എവിടേയോ പരിചയമുള്ളതു പോലെ തോന്നിപ്പിച്ചു

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...