പേജുകള്‍‌

2013, ഒക്‌ടോബർ 30, ബുധനാഴ്‌ച

മണ്ടത്തരത്തിനുള്ള നോബല്‍ സമ്മാനം

മണ്ടത്തരത്തിന് നോബല്‍ സമ്മാനം ഉണ്ടെങ്കില്‍ ഇത്തവണ നല്‍കേണ്ടത് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യക്കാണ്.ഒരു പ്രദേശത്ത് സ്വര്‍ണം ഉണ്ടെന്നു സന്യാസിക്ക് സ്വപ്ന ദര്‍ശനം ഉണ്ടാവുക,കേട്ട പാതി കേള്‍ക്കാത്ത പാതി ഉടന്‍ തന്നെ ഖനനം തുടങ്ങി .ഒന്നും കിട്ടാതെ വന്നപ്പോൾ കട്ടയും പടവും മടക്കി . ഖനനത്തിനായി ചിലവാക്കിയ തുക സ്വാഹ .സന്യാസിയുടെ സ്വപ്ന ദർശനത്തെ തുടർന്ന് ഉത്തർ പ്രദേശിലെ ഉന്നാവോ ജില്ലയിലെ ദാനുടിയഖേര എന്ന ഗ്രാമത്തിൽ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഖനനം നടത്തിയത് .പ്രദേശത്ത് ലോഹ സാന്നിധ്യം ഉണ്ടെന്നു ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും റിപ്പോർട്ട്‌ നല്കിയിരുന്നു. ബ്രിട്ടീഷ്‌ കാർ തൂ ക്കി കൊന്ന അവിടുത്തെ നാട്ടു രാജാവ്‌ രാജാ റാവു റാം ബക്‌സ് സിംഗിന്റെ കോട്ട വളപ്പിൽ 1000 ടണ്‍ സ്വര്‍ണം കുഴിച്ച് ഇട്ടിട്ടുണ്ടെന്നും അത് സര്ക്കാരിന് കൈമാറാനും രാജാവ്‌ സ്വപ്നത്തിൽ തന്നോട് പറഞ്ഞു എന്നതായിരുന്നു സന്യാസി യായ ശോഭന്‍ സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍.
ഒരു സന്യാസി പറയുന്നത് കേട്ട് ഇതിനിറങ്ങിയ നമ്മുടെ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥരെ പൂവിട്ടു പൂജിക്കണം.ഏറെ വിശ്വാസ്യതയുള്ള ഇത്തരം ഉന്നത സ്ഥാപനങ്ങള്‍ ഇത്തരം പ്രവര്തികളിളുടെ സ്വയം അവമതിപ്പ്‌ ഉണ്ടാക്കുകയാണ് ചെയുന്നത്.സ്വര്‍ണം തേടി എഎസ്സ്ഐ കുഴിച്ച കുഴിയില്‍ നിന്ന് അകെ കിട്ടിയത് ബുദ്ധമത കാലത്തേ കുറച്ചു മണ്‍പാത്രങ്ങളുടെ അവശിഷ്ടങ്ങള്‍ മാത്രം.എന്തയാലും മണ്ടന്മാര്‍ ആയത് സര്‍ക്കാര്‍ മാത്രമല്ല അവിടുത്തെ ജനങ്ങളും കുടിയാണ്.സ്വര്‍ണം പ്രതീക്ഷിച്ചു പലരും സ്വന്തം സ്ഥലത്ത് ഖനനം തുടങ്ങിയിരുന്നു.


ഈ വാര്‍ത്ത‍ കേട്ടപ്പോഴേ സാമാന്യ ബുദ്ധി ഉള്ള എല്ലാവരും ചിരിച്ചു പോയി,എന്നിട്ടും ആ സാമാന്യ ബുദ്ധി പോലും എഎസ്ഐ കാണിക്കഞ്ഞതാണ് അത്ഭുതം.വിവിധ ചരിത്ര അവശിഷ്ടങ്ങളെ പറ്റി ഇവര്‍ നല്‍കുന്ന വിശദീകരണങ്ങളെ എങ്ങനെ മുഖവിലയ്ക്ക് എടുക്കാന്‍ പറ്റും.സ്വപ്ന ദര്‍ശനം കേട്ട് കുഴിക്കാന്‍ പോയവര്‍ തന്നെയല്ലേ നമ്മുടെ പുരാവസ്തു ഗവേഷണം നടത്തുന്നതും.
എത്ര കോടി രൂപ ഖനനത്തിന് ചിലവായി എന്നു കുടി അറിയണം.അറിഞ്ഞിട്ടും കാര്യമൊന്നുമില്ല.

ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍
blogger

1 അഭിപ്രായം :

  1. ആധുനിക സാങ്കേതികതയുടെ നിറവിലും ഇങ്ങനെ ചില പുഴുക്കുത്തുകള്‍ .

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...