പേജുകള്‍‌

2013, ഡിസംബർ 19, വ്യാഴാഴ്‌ച

ദേവയാനി ഖോബ്രഗഡ ഇന്‍ഡ്യന്‍ അപമാനത്തിന്റെ ഒരു അദ്ധ്യായം കൂടി

ദേവയാനി ഖോബ്രഗഡ,1999 ബാച്ചിലെ ഇന്‍ഡ്യന്‍ വിദേശ കാര്യ സര്‍വീസ് ഉദ്യോഗസ്ഥ,മഹാരാഷ്ട്ര കേഡറിലെ മുന്‍ ഐഎഎസ്സ് ഉദ്യോഗസ്ഥന്‍ ഉത്തം ഖോബ്രഗഡയുടെ മകള്‍,പപ്പുവ ന്യുഗിനിയിലെ ഇന്‍ഡ്യന്‍  ഹൈ കമ്മിഷണര്‍ അജയ് ഗോണ്ടാനെയുടെ അനിന്തിരവള്‍.മെഡിക്കല്‍ ബിരുദം നേടിയ ശേഷം സിവില്‍ സര്‍വീസില്‍ എത്തിയ ഈ മുപ്പതൊന്‍പത്കാരി പാകിസ്ഥാന്‍,ഇറ്റലി,ജര്‍മനി എന്നിവിടങ്ങളിലെ ഇന്‍ഡ്യന്‍ എംബസികളില്‍ ജോലി സേവനമനുഷ്ടിച്ചു.പിന്നീടു അമേരിക്കയിലെ ഡപുട്ടി കോണ്‍സുലര്‍ ജനറല്‍ ആയി നിയമിതയായി.നിലവില്‍ ഇന്ത്യ അമേരിക്ക നയതന്ത്ര ബന്ധത്തില്‍ സമീപകാലത്ത് ഉണ്ടായ ഏറ്റവും വലിയ തര്‍ക്കത്തിലെ കേന്ദ്രബിന്ദു.ദേവയാനിയുടെ അറസ്റ്റും അവരോടുള്ള അമേരിക്കന്‍ നിലപാടും രാജ്യം മുഴുവന്‍ ചര്‍ച്ചാ വിഷയം ആയിരിക്കുന്നു.

എന്താണ് ദേവയാനി ചെയ്ത കുറ്റം.താന്‍ ജോലിക്കാരിയായി കൊണ്ടുവന്ന സംഗീത റിച്ചാര്‍ദനു അമേരിക്കന്‍ തൊഴില്‍ നിയമം അനുസരിച്ചുള്ള ശമ്പളം നല്‍കിയില്ല എന്നതാണ് അവര്‍ക്ക് എതിരെ ചുമത്തിയിട്ടുള്ള കുറ്റം.4500 അമേരിക്കന്‍ ഡോളര്‍ ശമ്പളം നല്‍കും എന്നാണ് സംഗീതയുടെ വിസ അപേക്ഷയില്‍  ദേവയാനി വ്യക്തമാക്കിയിരുന്നത്,അതിനു അനുസരിച്ചുള്ള കരാറും ഉണ്ടാക്കി വിസ അപേക്ഷ സമര്‍പ്പിച്ചു.മറ്റൊരു കരാറില്‍ ഇന്‍ഡ്യന്‍ രൂപ 30,000 മാത്രമാണ് ശമ്പളം എന്നും.(അഞ്ഞൂറ് അമേരിക്കന്‍ ഡോളര്‍).ഇതു കൂടാതെ അവര്‍ക്കുള്ള മറ്റെല്ലാ സൗകര്യവും നല്‍കുന്നു എന്ന കാര്യവും ഉണ്ട്.എങ്കിലുംഇതു നിയമ ലംഘനം തന്നെയാണ്.

പക്ഷെ ഇതിലെ രസകരമായ വസ്തുത ജോലിക്കാരിക്ക് മിനിമം 4500 അമേരിക്കന്‍ ഡോളര്‍ ശമ്പളം നല്‍കേണ്ടപ്പോള്‍ ദേവയാനി ഖോബ്രഗഡയുടെ   ഒരു മാസത്തെ ശമ്പളം 4120 അമേരിക്കന്‍ ഡോളര്‍ മാത്രമാണ്.പഴയ വിദേശകാര്യ സര്‍വീസ് ഉദ്യോഗസ്ഥര്‍ എല്ലാം പറയുന്നത് ഈ നിയമ ലംഘനം കാലാ കാലങ്ങളായി നടക്കുന്നത് തന്നെയെന്നാണ്.അമേരിക്കയിലെ നിയമ പ്രകാരമുള്ള മിനിമം വേതനം നല്‍കി വീട്ടു ജോലിക്കാരെ നിര്‍ത്തുക പല നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും സാധ്യമല്ല.ഇന്‍ഡ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ മാത്രമല്ല എല്ലാ രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ ഈ നിയമ ലംഘനം നടത്തുന്നുണ്ട്.

സംഭവങ്ങള്‍ തുടങ്ങുന്നത് ജൂണ്‍ മാസത്തിലാണ്.അന്നു മുതല്‍ കാണാതായ സംഗീത പിന്നീടു ദേവയാനിക്ക് എതിരെ പോലീസില്‍ പരാതി നല്‍കുക ആയിരുന്നു.അതിനെ തുടര്‍ന്നാണ് ദേവയാനിയെ പോലീസ് അറസ്റ്റ് ചെയ്തത്.

അറ്റസ്റ്റ് ചെയ്ത ശേഷം പോലീസ് ഇവരോട് സ്വീകരിച്ച ക്രൂര മനോഭാവം ആണ്  ഇതിലെ ഏറ്റവും പരമ പ്രധാന വിഷയവും രാജ്യങ്ങള്‍ തമിലുള്ള തര്‍ക്കമായി മാറിയതും.അവരെ അറസ്റ്റ് ചെയ്ത ശേഷം കയ്യാമം വെച്ച്,തെരുവിലൂടെ നടത്തി. പിന്നീടു വിവസ്ത്രരാക്കിയുള്ള ദേഹ പരിശോധന നടത്തി.ഡിഎന്‍എ പരിശോധനയ്ക്ക് വിധേയയാക്കി. മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്കൊപ്പം ജയിലില്‍ അടച്ചു.ചോദ്യം ചെയ്യലിനിടയില്‍ പല തവണ അവര്‍ ബോധ രഹിതയായി.

നയതന്ത്ര ഉദ്യോഗസ്ഥ ആണെന്ന് പറഞ്ഞിട്ടും ക്രൂരമായ പെരുമാറ്റം ആണ് പോലീസ് നടത്തിയതെന്ന് ദേവയാനി പിന്നീടു സുഹൃത്തുകള്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞു.

ഒരു രാജ്യത്ത് താമസിക്കുമ്പോള്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ അല്ല ആരായാലും അവിടുത്തെ നിയമ വ്യവസ്ഥ അംഗീകരിക്കണം.ജോലിക്കാരെ കൊണ്ടുപോകുനതിനു ഇത്തരം ഒരു പ്രശ്നം ഉണ്ടെങ്കില്‍ നയതന്ത്ര തലത്തില്‍ ചര്‍ച്ച ചെയ്ത് പരിഹാരം ഉണ്ടാക്കണം.അല്ലാതെ ഈ രീതി ഇത്ര നാളായി തുടരുന്നു എന്നത് അത്ഭുതം ഉണ്ടാക്കുന്നു,ബലിയാടുകള്‍ ആകുന്നത് നിര്ഭാഗ്യവതികളായ ദേവയനിമാര്‍.

ജോലിക്കാരുടെ പരാതികള്‍ ഇത്തരത്തില്‍ ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്.2011ല്‍ കോണ്‍സുലര്‍ ജേനെരല്‍ ആയിരുന്ന പ്രഭു ദയലിനു എതിരെ ജോലികാരനെ കൊണ്ടു നിര്‍ബന്ധിത ജോലി ചെയ്യിച്ചതിനു കേസ് ഉണ്ടായി.2012 ല്‍ കോണ്‍സുലര്‍ ആയിരുന്ന നീന മല്‍ഹോത്രയ്ക്ക് എതിരെ കേസ് ഉണ്ടാവുകയും പതിനഞ്ചു ലക്ഷം അമേരിക്കന്‍ ഡോളര്‍ വീട്ടു ജോലിക്കാരിയെ പീഡിപ്പിച്ചത്തിനു പിഴ ഈടാക്കുകയും ചെയ്തു.അതില്‍ നിന്നും വ്യത്യസ്തമായി ദേവയാനിയുടെ കേസ് വന്നപ്പോള്‍ പതിനഞ്ചു വര്‍ഷം തടവ്‌ കിട്ടാവുന്ന വകുപ്പുകള്‍ പ്രകാരം കേസ് എടുക്കുകയും ഇത്രയും ക്രൂര നടപടികള്‍ ഉണ്ടാവുകയും ചെയ്തത് വിചിത്രവും ദുരൂഹവുമായി തോന്നുന്നു

നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കുള്ള വിയന്ന കണ്‍വെന്ഷന്‍ പരിരക്ഷ ദേവയാനിക്ക് കിട്ടില്ല എന്നു ആവര്‍ത്തിക്കുന്ന അമേരിക്ക പക്ഷെ ഇവര്‍ക്ക് നേരെ ഉണ്ടായ മോശം പെരുമാറ്റത്തെ പറ്റി നിശബ്ദത പാലിച്ചു .ഒടുവില്‍ ഇന്‍ഡ്യന്‍ സമ്മര്‍ദതെ തുടര്‍ന്ന് ഖേദം പ്രകടിപ്പിച്ചു.പക്ഷെ വിയന്ന കണവന്‍ഷന്‍ പ്രകാരം നയതന്ത്ര ഉദ്യോഗസ്ഥരോട് മാന്യമായി പെരുമാറണം എന്ന വ്യവസ്ഥ നഗ്നമായി ലംഘിച്ചിരിക്കുന്നു.    പക്ഷെ നിയമം പാലിക്കുന്നു എന്നു പറയുന്ന അമേരിക്കന്‍ ഭരണകൂടം പല നിയമ ലംഘനങ്ങളും നടത്തിയിരിക്കുന്നു.ഈ ജോലിക്കാരിയെ കാണ്മാനില്ലന്ന  പരാതി കൊടുത്തതില്‍ വേണ്ടത്ര അന്വേഷണം ഉണ്ടായില്ല.മാത്രമല്ല ഇവരുടെ ഭര്‍ത്താവിനും മക്കള്‍ക്കും വിസ അമേരിക്കന്‍ അനുവദിച്ചു.അതു എന്തു മാനദണ്ഡ പ്രകാരം എന്നവര്‍ വ്യക്തമാക്കുന്നില്ല.ദേവയാനി അറെസ്റ്റ്‌ ചെയ്യുന്നതിന് രണ്ടു ദിവസം മുന്‍പാണ്‌ ഭര്‍ത്താവും മക്കളും അമേരിക്കയില്‍ എത്തിയത്.ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു കാര്യം സംഗീത എന്ന ജോലിക്കാരിയുടെ ഭര്‍തൃ പിതാവും മാതാവും ഇന്ത്യയിലെ അമേരിക്കന്‍ എംബസ്സിയിലെ ജോലിക്കാരാണ്.

ഇപ്പോള്‍ ഉയരുന്ന ഒരു സംശയവും അതു തന്നെയാണ് ഈ വീട്ടു ജോലിക്കാരി സിഐഎ എജന്റ്  ആണോ എന്നതാണ്.ബന്ധുക്കള്‍ക്ക് അമേരിക്കന്‍ എംബസിയില്‍ ഉള്ള ജോലി,ഭര്‍ത്താവിനും കുട്ടികള്‍ക്കും അമേരിക്കയിലേക്ക് ലഭിച്ച എമെര്‍ജെന്‍സി വിസ,സംഗീതയ്ക്ക് എതിരെ ദേവയാനി കൊടുത്ത പരാതിയില്‍ അമേരിക്ക ഒരു നടപടിയും സ്വീകരിക്കാതിരുന്നത്  ഇതെല്ലാം ഈ സാധ്യതയിലേക്ക്‌ വിരല്‍ ചൂണ്ടുന്ന കാര്യങ്ങളാണ്‌.സംഗീതയ്ക്ക് എതിരെ ദേവയാനി നല്‍കിയ പരാതിയില്‍ ഡല്‍ഹി മേട്രോപോളിട്ടന്‍ മജിസ്ട്രറ്റ് കോടതി നല്‍കിയ അറസ്റ്റ് വാറന്റ് നിലവിലിരിക്കെ അവരെ അതിന്‍ പ്രകാരം ഇന്ത്യക്ക് കൈമാറാന്‍ അമേരിക്കക്ക് ബാധ്യതയുണ്ട്.എന്നാല്‍ അതു അവഗണിക്കുകയും അവരുടെ കുടുംബത്തിനെ അമേരിക്കയില്‍ എത്തിക്കാന്‍ അനാവശ്യ ധൃതി കാണിക്കുകയും ചെയ്തത്  സംശയാസ്പദം തന്നെ.

വൈകി എങ്കിലും പതിവില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യ ഈ സംഭവത്തോട് കുറച്ചു കൂടി ശക്തമായി പ്രതികരിച്ചു.ദേശിയ നേതാക്കള്‍ അമേരിക്കന്‍ പ്രതിനിധികളുമായുള്ള ചര്‍ച്ച ഉപേക്ഷിച്ചു,വിദേശകാര്യ സെക്രടറി അമേരിക്കന്‍ അംബാസിടരെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു.മാത്രമല്ല ഇന്ത്യയിലെ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന പല സവിശേഷ ആനുകൂല്യങ്ങളും എടുത്തു കളഞ്ഞു,ഒപ്പം അമേരിക്കന്‍ എംബസിക്ക്മുന്‍പിലുള്ള സുരക്ഷാ ബാരിക്കേഡുകള്‍ നീക്കുകയും ചെയ്തു.നയതന്ത്ര രംഗത്ത് പകരത്തിനു പകരം വളരെ പ്രധനം എന്നാണ് വിദഗ്ദര്‍ പറയുന്നത്.ഒരിക്കലും ഇന്ത്യ ചെയ്തത് അമേരിക്ക ചെയ്തതിനു പകരമാകില്ല.അങ്ങനെ ആകണമെങ്കില്‍ മുന്‍ വിദേശകാര്യ മന്ത്രി യശ്വന്ത് സിന്‍ഹ പറഞ്ഞ പോലെ സ്വവര്‍ഗ രതിക്കാരായ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരെ ഇവിടുത്തെ നിയമം അനുസരിച്ച് അറസ്റ്റ് ചെയ്യുക.അവരില്‍ പലരും ആവരുടെ സ്വവര്‍ഗ പങ്കാളികള്മായാണ് ഇവിടെ കഴിയുന്നത്,നഗ്നമായ ഇന്‍ഡ്യന്‍ നിയമത്തിന്റെ ലംഖനം. അവരില്‍ മയക്കു ഉപയോഗിക്കുന്നവര്‍ ഉണ്ടു അവരെയും അറസ്റ്റ് ചെയ്യുക.അതൊന്നും ഇന്ത്യ ചെയ്യുമെന്ന് തോന്നുന്നില്ല.


ദേവയാനിക്ക് പൂര്‍ണ്ണ നയതന്ത്ര പരിരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അവരെ യുഎന്‍ലെ ഇന്‍ഡ്യന്‍ പ്രതിനിധി സംഘത്തിലേക്ക് മാറ്റി.ഇന്‍ഡ്യന്‍ പ്രതിഷേധം എത്ര മാത്രം ഫലം കാണുമെന്നു ഇനിയും അറിവായിട്ടില്ല.അമേരിക്കന്‍ വിദേശ കാര്യ സെക്രടറിയുടെ ഖേദ പ്രകടനം വരെയേ കാര്യങ്ങള്‍ എത്തിയുള്ളൂ.

രാജ് ഖട്ടില്‍  നായയെ കേറ്റി പരിശോധിച്ചപ്പോഴും എപിജെ അബ്ദുല്‍കലാമിനെ പോലുള്ള ഇന്‍ഡ്യയുടെ ആദരണീയ വ്യക്തിത്തങ്ങള്‍ അമേരിക്കയില്‍ അപമാനിക്കപ്പെട്ടപ്പോഴും കൂപമണ്‍ഡൂകമായിരുന്ന നമ്മുടെ ഭരണകൂടം ഇപ്പോള്‍ എത്രയെങ്കിലും പ്രതികരിച്ചത് സ്വാഗതാര്‍ഹം തന്നെ.
blogger

11 അഭിപ്രായങ്ങൾ :

 1. നമ്മുടെ ഭരണകൂടം ഇപ്പോള്‍ ഇത്രയെങ്കിലും പ്രതികരിച്ചത് സ്വാഗതാര്‍ഹം തന്നെ....

  മറുപടിഇല്ലാതാക്കൂ
 2. വളരെ ശരി, ഞാന്‍ ഒരിക്കലും ഇന്ത്യ ഇത്രയെങ്കിലും ചെയ്യുമെന്നു കരുതിയില്ല.എന്തു പറ്റി ആവോ

  മറുപടിഇല്ലാതാക്കൂ
 3. അമേരിക്കയെ ആശ്രയിച്ചു അന്തസ്സ് ഇല്ലാതെ ജീവിക്കുന്നത് കൊണ്ടാണ് നമ്മുടെ രാജ്യത്തിന് അവർ ഒട്ടും വില കൽപ്പിക്കാത്തതും, നമ്മുടെ രാഷ്ട്രപതിയേയും നയതന്ത്ര പ്രതിനിധിയെയും മറ്റും വിവസ്ത്രരാക്കാൻ അവർ തയ്യാറാകുന്നതും.

  മറുപടിഇല്ലാതാക്കൂ
 4. നേരത്തെ അവരുടെ ചെയ്തികൾക്ക് തക്കതായ മറുപടി കൊടുക്കാതിരുന്നതു കൊണ്ടാണ് ഇന്നിപ്പോൾ ഈ സ്ഥിതിയിൽ എത്തിച്ചത്........

  മറുപടിഇല്ലാതാക്കൂ
 5. ഇന്ത്യയിലെ എതെങ്കില്ലും അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളെ പിടിച്ചു ജയിലിലടച്ചാലേ അമേരിക്കയില്‍ നിന്ന് ദേവയാനിക്ക് നാട്ടിലെത്താന്‍ പറ്റൂ ..........

  മറുപടിഇല്ലാതാക്കൂ
 6. അമേരിക്ക എന്ന പേര് തന്നെ നമുക്ക് പേടിയാണ്.. അവര്‍ അവരുടെ നിലപാടില്‍ ഉറച്ചു നില്‍ക്കും,.. നമ്മള്‍ പതിയെ അയയും.. ഇതാണ് സംഭവിക്കാന്‍ പോണത്..

  മറുപടിഇല്ലാതാക്കൂ
 7. ഈ വിഷയത്തെക്കുറിച്ച് പെട്ടെന്ന് ഒരഭിപ്രായം പറയാനാവുന്നില്ല - കൂടുതൽ മനസിലാക്കാൻ ശ്രമിക്കുന്നു. ശ്രദ്ധേയമായ കുറിപ്പ്

  മറുപടിഇല്ലാതാക്കൂ
 8. ദേവയാനി വിശുദ്ധയാണെന്ന് പറയുന്നില്ല.അവര്‍ ആദര്‍ശ് ഫ്ലാറ്റ് തട്ടിപ്പ് നടത്തിയെങ്കില്‍ അതിനു നടപടി ഉണ്ടാവണം,അമേരിക്കയില്‍ നിയമ ലങ്ഘനം നടത്തിയെങ്കില്‍ കേസ് തുടരട്ടെ.പക്ഷെ ഒരു നയതന്ത്ര ഉദ്യോഗസ്ഥ അപമാനിക്കപ്പെടുമ്പോള്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന രാജ്യം തന്നെയാണ് അപമാനിക്കപ്പെടുന്നത്.നിയമം പാലിക്കുന്നു എന്നു പറയുന്നു,എന്കില്‍ അമേരിക്ക ഒരു ചൈനീസ്,റഷ്യന്‍ എംബസി ഉദ്യോഗസ്ഥരോട് ഈ സമീപനം സ്വീകരിക്കുമോ? സ്വീകരിച്ചാല്‍ അതിന്‍റെ ഫലം അപ്പോള്‍ അറിയും.അറസ്റ്റ് ചെയ്ത രീതി ഒരിക്കലും അന്ഗീകരിക്കാവുന്ന ഒന്നല്ല.പിന്നെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കിട്ടുന്ന ശംബലതിനെക്കാള്‍ കൂടുതലാണ് ജോലിക്കാര്‍ക്ക് നല്‍കേണ്ട മിനിമം വേതനം എങ്കില്‍ പലരും ഈ രീതി തുടരുന്നു എങ്കില്‍ വീണ്ടും ഇത് ആവര്‍ത്തിക്കാതെ അതില്‍ ശാശ്വത പരിഹാരം ഉണ്ടാക്കേണ്ടത് വിദേശകാര്യ വകുപ്പാണ്

  മറുപടിഇല്ലാതാക്കൂ
 9. ആദ്യം നാം നമ്മുടെ നീതിവ്യവസ്ഥയ്ക്ക് ബഹുമാനം കൊടുക്കാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍, ഇന്‍ഡ്യക്കാര്‍ നീതിയോട് ഭയവും ബഹുമാനവുമുള്ളവര്‍ ആണെന്ന് ലോകര്‍ അറിഞ്ഞാല്‍, അപ്പോഴേ ലോകം നമ്മുടെ നിയമങ്ങളെയും നമ്മളെയും വിലമതിക്കയുള്ളു. നമ്മുടെ നീതിന്യായം പോലും ഇവിടെ പാലിക്കപ്പെടുന്നില്ല. ഇവിടെ പണം കൊണ്ട് വാങ്ങാവുന്നതാണ് നിയമവും നീതിയും അധികാരവും ഭരണവും എന്നെല്ലാം ലോകര്‍ ചിന്തിക്കുകയും വിശ്വസിക്കയും ചെയ്യുന്നു. അത് വലിയൊരളവ് സത്യമാനെന്ന് നമുക്കറിയുകയും ചെയ്യാം. ഒരു വിദേശരാജ്യത്തെ സാധാരണ ഇന്‍ഡ്യക്കാരന് എന്താണ് നമ്മുടെ സര്‍ക്കാര്‍ വിലയിടുന്നതെന്ന് അവര്‍ അപ്പോള്‍

  മറുപടിഇല്ലാതാക്കൂ
 10. അമേരിക്കക്കാർക്ക് അടുപ്പിലും അപ്പിയിടാം...

  മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...