പേജുകള്‍‌

2014, ജനുവരി 6, തിങ്കളാഴ്‌ച

കോളേജുകൾക്ക് സ്വയംഭരണം നല്കുകമ്പോള്‍

ഉന്നത വിദ്യഭ്യാസ മേഖലയില്‍ തത്വദീക്ഷയില്ലാതെ സ്വാശ്രയ കോളേജുകള്‍ അനുവദിച്ച ശേഷം നമ്മുടെ ഉന്നത വിദ്യഭ്യാസ രംഗത്ത് നടപ്പാകുന്ന അടുത്ത തുഗ്ലക്കന്‍ പരിഷ്ക്കാരമാണ് സംസ്ഥാനത്തെ സര്ക്കാര്‍, എയ്ഡഡ് കോളേജുകള്ക്കും  പ്രൊഫഷണല്‍ കോളേജുകള്ക്കും  സ്വയംഭരണം നല്കാാനുള്ള തീരുമാനം. അഴിമതിയും സ്വജനപക്ഷപാതവും ഒടുവില്‍ ഉന്നത വിദ്യാഭാസ രംഗത്തിന്റെ മൂല്ല്യ തകര്ച്ച്ക്കും ഈ തീരുമാനം വഴിവെക്കും എന്നതില്‍ സംശയമില്ല.

ആദ്യ ഘട്ടത്തില്‍ രണ്ടു സര്ക്കാര്‍, എട്ടു എയ്ഡഡ് ഒരു സ്വാശ്രയ കോളേജ് എന്നിവയ്ക്കാണ് ഇപ്പോള്‍ സ്വയംഭരണ അവകാശം നല്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ കൗണ്സില്‍ നിയോഗിച്ച  എന്‍ ആര്‍ മാധവമേനോന്‍ അധ്യക്ഷനായ കമ്മിറ്റിയുടെ റിപ്പോര്ട്ട് ‌ അടിസ്ഥാനത്തിലാണ് ഈ തീരുമാനം വന്നിരിക്കുന്നത്.

അക്കാദമികവും ഭരണപരവുമായ സ്വയംഭരണംകോളേജുകള്ക്ക്  നല്കുക വഴി അവയ്ക്ക് കിട്ടുന്ന അധികാരം വളരെ വലുതാണ്. അവര്ക്ക്  സ്വന്തമായി കോഴ്‌സും കരിക്കുലവും നിശ്ചയിക്കാം. പരീക്ഷയും മൂല്യനിര്ണ‍യവും കോളേജുകള്ക്ക്   നടത്താം. എന്നാല്‍ സര്ട്ടിഫിക്കറ്റുകള്‍ അതത് സർവ്വകലാശാലയായിരിക്കും നല്കുക. കോളേജുകള്ക്ക്  തന്നെ ഭരണസമിതി, അക്കാദമിക് കൗണ്സില്‍, ബോര്ഡ് ഓഫ് സ്റ്റഡീസ്, ധനകാര്യ സമിതി എന്നിവ രൂപികരിക്കാം

ഇത്രയും വിപുലമായ അധികാരങ്ങള്‍ ഇവിടുത്തെ കോളേജുകള്ക്ക് കൊടുത്താല്‍ ഉള്ള അവസ്ഥ ആലോചികുക. മത സാമുദായിക സംഘടനകള്‍ വീതം വെച്ച് എടുക്കുന്ന ഇവിടുത്തെ ഉന്നത വിദ്യാഭാസ രംഗത്ത് സ്വയംഭരണം നല്കുമ്പോള്‍ അതു ഭാവിയില്‍ വീതംവെപ്പാകും എന്നത് തീര്ച്ചയാണ്.കോളേജുകളുടെ മികവിനെക്കാള്‍ മാനദണ്ഡം മാനേജ്മെന്റ്ന്റെ് രാഷ്ട്രീയ സ്വാധീനം ആയിരിക്കും.

സ്വകാര്യ മാനേജ്മെന്റുകള്ക്ക്  സ്വയംഭരണം ലഭ്യമാകുമ്പോള്‍  സർവകലാശാലക്ക് ഇവയ്ക്കു മേലുള്ള നിയന്ത്രണം  നഷ്ടമാകുമെന്നതില്‍  തര്ക്കുമില്ല. സര്ട്ടി്ഫിക്കറ്റ് നല്കുന്നത് സർവകലാശാലയാണെങ്കിലും  അര്ഹരായ വിദ്യാര്തികളെ നിശ്ചയിക്കുന്നത് കോളേജ്. വിദ്യാര്ഥി രാഷ്ട്രീയം, മോഡറേഷന്‍, ഇന്റേണല്‍ മാര്ക്ക്, റിസർവേഷന്‍ മാനദണ്ഡങ്ങള്‍, കായിക വിനോദങ്ങള്‍, യൂത്ത്ഫെസ്റ്റിവല്‍ തുടങ്ങി പഠന പഠനനേതര വിഷയങ്ങളിലും ഭരണപരമായ കാര്യങ്ങളിലും സര്ക്കാരിനും സർവകലശാലക്കും ഉള്ള എല്ലാ അധികാരവും നഷ്ടമാകും. സ്വയംഭരണം ആകുമ്പോള്‍ വിദ്യാര്ഥികളുടെ പഠന ചെലവും സ്വാഭാവികമായി ഉയരും.

പിന്നെ മറ്റൊരു കാര്യം ഇവിടുത്തെ എയ്ഡട് കോളേജുകളുടെ നിലവാരമാണ്. കോഴ വാങ്ങി മാനേജ്‌മെന്റ്‌ നിയമിക്കുന്ന പല അധ്യാപകരും വേണ്ട നിലവാരം പുലര്ത്തുന്നില്ല എന്നത് നഗ്നസത്യമാണ്. അപ്പോള്‍ ഇത്തരക്കാര്‍ തന്നെ കരിക്കുലവും പരീക്ഷയും മൂല്ല്യനിര്ണനയവും നടത്തിയാല്‍ ഉണ്ടാവുന്ന അവസ്ഥ ആലോചിക്കുക. മാത്രമല്ല വിജയ ശതമാനം മിക്കവാറും നൂറു തന്നെ ആയിരിക്കും, സ്വന്തം അധ്യാപകര്‍ പരീക്ഷ നടത്തി ആരെയെങ്കിലും തോല്പ്പികുമോ?. മറ്റൊന്ന് ഈ അദ്ധ്യാപകരുടെ വശത്ത് നിന്ന് ചിന്തിച്ചാല്‍ അവര്ക്ക്  മേല്‍ മാനെജുമെന്റുകള്ക്ക് അനാവശ്യ അധികാരം നല്കുലന്നു എന്നതാണ്.
സര്ക്കാര്‍ പല കര്ശന വ്യവസ്ഥകളും സ്വയംഭരണം നല്കുന്നതിനു മുന്പ് വെക്കുമെന്ന് പറയുന്നു. സ്വാശ്രയ കോളേജുകള്ക്ക്  അനുമതി നല്കിയപ്പോഴും ഇതൊക്കെ തന്നെയാണ് നമ്മള്‍ കേട്ടത്. പിന്നീടു എന്തു സംഭവിച്ചു എന്നതും.
സംസ്ഥാന സര്ക്കാര്‍ ശുപാര്ശ ചെയ്യുന്ന കോളേജുകളെയാണ് യു.ജി.സി. സ്വയംഭരണ സ്ഥാപനമായി പ്രഖ്യാപിക്കുക. യുജിസി അംഗീകാരം ഈ പദ്ധതിക്ക് ഉണ്ടെങ്കിലും കേരളത്തിന്റൊ സാഹചര്യത്തില്‍ ഇത് ഒട്ടും അനുയോജ്യം അല്ലെന്നു ഏവര്ക്കും  നിസംശയം മനസിലാക്കാവുന്നതെ ഉള്ളൂ.

പാശ്ചാത്യരാജ്യങ്ങളില്‍ സ്വയംഭരണ കോളേജുകള്‍ ഉള്ളതിന്റെ മാതൃക ഇവിടെ നടപ്പാക്കാന്‍ ശ്രമിക്കുന്നവര്‍ അവിടുത്തെ വിദ്യാഭാസ സ്ഥാപനങ്ങളുടെ ഭൌതിക സാഹചര്യമോ നിലവാരമോ ഇവിടുത്തെ സ്ഥാപങ്ങള്ക്ക് ഉണ്ടോ എന്നു ചിന്തിക്കുക.
ഒരു സ്വയംഭരണ സ്ഥാപനം എന്നു പറയുമ്പോള്‍ നമ്മുടെ ഐഐടി,ഐഐഎം മാതൃകയില്‍ കോളജ് തന്നെ  വിദ്യാര്ഥികളില്‍ നിന്ന്  ഫീസ്‌ സ്വീകരിക്കല്‍, അദ്ധ്യാപക നിയമനം അവരുടെ  ശമ്പളം നല്കല്‍,. പരീക്ഷ നടത്തിപ്പ്, ബിരുദദാനം ഇവയെല്ലാം നടത്തണം. ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ ഇവിടുത്തെ ഏതെങ്കിലും കോളജുകള്ക്ക്  ആവുമോ. ഭൌതിക സൗകര്യം ഒരുക്കാന്‍ സര്ക്കാര്‍ ഗ്രാന്ഡ്‍, ജീവനക്കാര്ക്ക് ശമ്പളം സര്ക്കാര്‍ നല്കും,എന്നിട്ട് സർവ്വ അധികാരവും കോളേജുകള്ക്ക്  അതാണ് ഇവിടെ ഇപ്പോള്‍ സംഭവിക്കാന്‍ പോകുന്നത്.

പാശ്ചാത്യരാജ്യങ്ങളിലെ സ്വയം ഭരണം ഉണ്ട് അതുകൊണ്ട് ഇവിടെയും എന്ന വാദം അനുചിതമാണ്. സാക്ഷരതയില്‍ മുന്പില്‍ ആണെങ്കിലും സിവില്‍ സർവീസ് , ഐഐടി പ്രവേശനം തുടങ്ങിയ മേഖലകളില്‍ നമ്മുടെ മലയാളികളുടെ സാന്നിധ്യം തുലോം കുറവാണ്. വീണ്ടും  ഇത്തരം  നീക്കങ്ങള്‍ നമ്മുടെ ഉന്നത വിദ്യാഭാസ രംഗത്തെ കൂടുതല്‍ പരിതാപകരമായ നിലയിലേക്ക് ആയിരിക്കും എത്തിക്കുന്നത്

വിദ്യാഭ്യാസമേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഈ നീക്കത്തിനെതിരെ നമ്മുടെ വിദ്യാര്ഥി സംഘടനകളും അക്കാദമിക് സമൂഹവും സ്വീകരിക്കുന്ന നിലപാടും ദുഖകരമാണ്, അവരുടെ പ്രതിഷേധം വഴിപാട്‌ പോലെയകുംപോള്‍ സര്ക്കാണര്‍ സ്വയംഭരണ നടപടികളുമായി മുന്പോപട്ടു തന്നെ പോകുന്നു.ജനുവരി ലക്കം വെട്ടം ഓണ്‍ലൈന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചത്
blogger

16 അഭിപ്രായങ്ങൾ :

 1. ഉറങ്ങുന്നവരെ ഉണർത്താൻ എളുപ്പമാണ്, ഉറക്കം നടിക്കുന്നവരെ ഉണർത്താനാണ് പ്രയാസം - കോളേജുകൾക്ക് സ്വയംഭരണം നൽകുമ്പോൾ സംഭവിക്കാൻ പോവുന്നത് എന്താണെന്ന് അറിയാതെയല്ല ആ പരമാധികാരം കേവലം രണ്ടു സർക്കാർ കോളേജിനും, ബാക്കി മുഴുവൻ സ്വകാര്യ കോളേജുകൾക്കും നൽകാൻ പോവുന്നത്. പരാതികൾ ഒഴിവാക്കാൻ നാമമാത്രമായി സർക്കാർ കോളേജുകളെ ഉൾപ്പെടുത്തി വൻകിടക്കാർക്ക് നമ്മുടെ വിദ്യാഭ്യാസമേഖലയെ വെച്ച് വിലപേശാനുള്ള സൗകര്യമൊരുക്കുകയാണ് അധികാരികൾ

  - പരീക്ഷകൾ കൃത്യമായി നടത്താതിരിക്കുകയും, ചോദ്യപ്പേപ്പറുകൾ മുതൽ മൂല്യനിർണയം വരെ നിറയെ അപാകതകൾ കൊടികുത്തിവാഴുകയും, വിഷയത്തിൽ പാണ്ഢിത്യവും അഭിരുചിയും ഇല്ലാത്ത അദ്ധ്യാപകരാൽ നയിക്കപ്പെടുകയും ചെയ്യുന്ന കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗം ഇന്ന് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നോക്കമായ അവസ്ഥയിലാണ്. വിഷയത്തിൽ അഭിരുചിയുള്ള മിടുക്കരായ വിദ്യാർത്ഥികൾ ഇപ്പോൾ ഉപരിപഠനത്തിന് കേരളത്തിലെ സർവ്വകലാശാലകളെ ആശ്രയിക്കാതെ ഉന്നത നിലവാരം പുലർത്തുന്ന ഹൈദരബാദ്, ജെ.എൻ.യു പോലുള്ള കേന്ദ്രസർവ്വകലാശാലകളേയോ, ഇതര സംസ്ഥാനങ്ങളിലെ നല്ല കോളേജുകളേയോ ആണ് ആശ്രയിക്കന്നത്.. ഇപ്പോൾത്തന്നെ നിലവാരമില്ലാത്ത കേരളത്തിലെ ഉപരിവിദ്യാഭ്യാസമേഖല ഏതാനും ധനാഢ്യരെ കൂടുതൽ ധനാഢ്യരാക്കാനുള്ള സ്വയംഭരണാധികാരപരിപാടിയോടെ ഇന്ത്യയിലെ ഏറ്റവും ശോചനീയവും, പരിഹാസ്യവുമായ അവസ്ഥയിലെത്തും എന്ന കാര്യം ഉറപ്പാണ്.

  ഇതെല്ലാം അറിഞ്ഞിട്ടും ഉറക്കം നടിക്കുന്നവരെ ഉണർത്താൻ അത്ര എളുപ്പമല്ല.

  ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ് പങ്കുവെച്ചത്....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഇതൊന്നും അറിയാത്തവരല്ല ഇവരാരും,പക്ഷെ കച്ചവട താത്പര്യം മാത്രം മുന്‍ നിര്‍ത്തി തീരുമാനങ്ങള്‍ എടുക്കുമ്പോള്‍,വോട്ട് ബാങ്ക് നോക്കി ഇതെല്ലാം അനുവദിക്കുമ്പോള്‍ വിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരത്തെ പറ്റി ഇവരെല്ലാം മറക്കുന്നു.ഏറ്റവും പുതിയ വാര്‍ത്ത‍ സംസ്ഥാനത്ത് സ്വാശ്രയ സര്‍വകലാശാലകള്‍ കൂടി അനുവദിക്കാന്‍ പോകുന്നു എന്നതാണ്.പക്ഷെ കാര്യമായ എതിര്‍പ്പോ ഗൌരവ തരമായ ചര്‍ച്ചയോ ഈ വിഷയത്തില്‍ നടക്കുന്നില്ല എന്നതാണ് ഏറെ നിര്‍ഭാഗ്യകരമായ കാര്യം

   ഇല്ലാതാക്കൂ
 2. കൂടുതൽ വിശദമായ ചർച്ച ആവശ്യമായ വിഷയം. ചർച്ച നടക്കട്ടെ. ഇനിയും വരാം.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. തീര്‍ച്ചയായും വിശദമായ ചര്‍ച്ച ആവശ്യമുള്ള ഒരു വിഷയമാണ്

   ഇല്ലാതാക്കൂ
 3. 'പാശ്ചാത്യരാജ്യങ്ങളില്‍ സ്വയംഭരണ കോളേജുകള്‍ ഉള്ളതിന്റെ മാതൃക ഇവിടെ നടപ്പാക്കാന്‍ ശ്രമിക്കുന്നവര്‍ അവിടുത്തെ വിദ്യാഭാസ സ്ഥാപനങ്ങളുടെ ഭൌതിക സാഹചര്യമോ നിലവാരമോ ഇവിടുത്തെ സ്ഥാപങ്ങള്ക്ക് ഉണ്ടോ എന്നു ചിന്തിക്കുക.'

  ജതി-മത -രാഷ്ട്രീയ പിണയാളുകൾ നടത്തി പോരുന്ന നമ്മുടെ കോളെജുകൾക്ക് ഇവിടത്തെ പോലെ ഓട്ടൊമസ് അധികാരം നൽകിയാൽ പിന്നെ എല്ലാം കട്ടപ്പൊകയാകുമെന്ന് പിന്നെ പറയാനുണ്ടോ....!

  മറുപടിഇല്ലാതാക്കൂ
 4. തിര്‍ച്ചയായും ചര്‍ച്ചക്ക് വെക്കാവുന്ന വിഷയം ,,

  മറുപടിഇല്ലാതാക്കൂ
 5. വായിച്ചു.
  നല്ല ചിന്തകള്‍
  കൊമ്പുകളും,വാലുകളും മുളച്ച് ആര്‍ത്തിപിടിച്ചോടുന്നവരുടെ ചവിട്ടടിയിലമര്‍ന്ന് ഞെരിഞ്ഞുതകരുന്ന സദ് മൂല്യങ്ങള്‍.
  ആതുരസേവനര്‍ംഗത്തും,വിജ്ഞാനസമ്പാദനരംഗത്തും കാന്‍സര്‍ പോലെ ബാധിച്ച കച്ചവടസംസ്കാരം!
  ആര്‍ക്കൊക്കെയോ നേട്ടം കൊയ്യുന്നതിനുവേണ്ടി.....
  പ്രതികരിക്കാനെങ്കിലും കഴിയുന്നത്‌.......
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 6. ഭരണം എന്നത് ഒരു കച്ചവടവും ഭരിക്കുന്നവര്‍ക്ക്‌ വേണ്ടത് ലാഭവും ആണ് എന്ന സങ്കടകരമായ അവസ്ഥയിലാണ് നമ്മളിപ്പോള്‍ എത്തിപ്പെട്ടിരിക്കുന്നത് ......ഇവര്‍ ഒരു നാള്‍ മറുപടി പറയേണ്ടി വരിക തന്നെ ചെയ്യും .

  മറുപടിഇല്ലാതാക്കൂ
 7. എല്ലാ കാര്യങ്ങളിലും മനുഷ്യന്‍ അവന്റെ നെല്ലിപ്പടിയില്‍ നില്‍ക്കുന്ന അവസ്ഥയിലൂടെയാണ്‌ നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അധികം വൈകാതെ ഗതിമുട്ടിയ മനുഷ്യന്റെ പ്രതികരണങ്ങള്‍ സംഭവിക്കാം. എല്ലാം അറിയുന്നവര്‍ എത്ര ആവര്‍ത്തി പറഞ്ഞാലും അതിനു പുല്ലുവില കണക്കാക്കുന്ന ഭരണകൂടങ്ങള്‍ക്കെതിരെ ശക്തമായ തിരിച്ചടി ഉടനെ സംഭവിക്കും എന്ന് തന്നെ കാണെണ്ടിയിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 8. ഇപ്പോഴും സ്ഥിതി ഏതാണ്ടൊക്കെ ഇതു പോലെ തന്നെ. ഒരു നോക്കു കുത്തിയായി സർവകലാശാലകൾ. രാഷ്ട്രീയ പാർട്ടികളുടെ നോമിനികളായ, മീടിയോക്കർ വൈസ് ചാൻസലർമാർ. അത് പോലെ ഗൂണ്ടാ സെനറ്റ്,സിണ്ടിക്കേറ്റ് അംഗങ്ങൾ. ഇതിനെല്ലാം കൂട്ട് പിടിക്കുന്ന അധികാരത്തിൽ ഇരിക്കുന്ന വിവര ദോഷികളായ ഭരണാധികാരികൾ. ഡൽഹി മോഡൽ ആപ് വിപ്ലവം വന്നെ കേരളം നന്നാവൂ.

  മറുപടിഇല്ലാതാക്കൂ
 9. കോഴ വാങ്ങി മാനേജ്‌മെന്റ്‌ നിയമിക്കുന്ന പല അധ്യാപകരും വേണ്ട നിലവാരം പുലര്ത്തുന്നില്ല എന്നത് നഗ്നസത്യമാണ്. അപ്പോള്‍ ഇത്തരക്കാര്‍ തന്നെ കരിക്കുലവും പരീക്ഷയും മൂല്ല്യനിര്ണനയവും നടത്തിയാല്‍ ഉണ്ടാവുന്ന അവസ്ഥ ആലോചിക്കുക. മാത്രമല്ല വിജയ ശതമാനം മിക്കവാറും നൂറു തന്നെ ആയിരിക്കും, സ്വന്തം അധ്യാപകര്‍ പരീക്ഷ നടത്തി ആരെയെങ്കിലും തോല്പ്പികുമോ?. കാണേണ്ടവര്‍ കാണട്ടെ...ചര്‍ച്ചകള്‍ നല്ലത്.

  മറുപടിഇല്ലാതാക്കൂ
 10. ഇവിടെ ആർക്കും ഇതൊക്കെ ചർച്ച ചെയ്യൻ നേരമില്ല, പക്ഷെ വല്ല സരിത വിഷയവും ആയിരുന്നെങ്കിൽ

  മറുപടിഇല്ലാതാക്കൂ
 11. വിദ്യാഭ്യാസസമ്പ്രധായം പാടേ പൊളിച്ചെഴുതുക എന്ന നയമാണ് സര്‍ക്കാറുകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പണം സര്‍വ്വതിലും പ്രധാനപ്പെട്ട ഒന്നായി മാറിയിരിക്കുന്നു. വില്‍ക്കുകയാണെല്ലാം.

  മറുപടിഇല്ലാതാക്കൂ
 12. എല്ലാം കച്ചവടം മാത്രമാകുന്ന കാലത്ത്‌ പണം നമ്മെ ഭരിക്കുന്നു; നശിപ്പിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 13. അജ്ഞാതന്‍2014, മേയ് 8 12:37 PM

  അറിവിനായുള്ള പൊരുതല്‍ അനിവാര്യം

  മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...