വിവിധതരത്തിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ ഒന്നാണ് ഇപ്പോള്‍ റിസേര്‍വ് ബാങ്കിന്റെ പേരില്‍ നടത്തുന്ന ഈ തട്ടിപ്പ്.ലോട്ടറി,പിന്തുടര്‍ച്ചാവകാശം ,സ്വീകരിക്കപ്പെടാതെ കിടക്കുന്ന ഫണ്ടുകള്‍ എന്നിവയില്‍ ബ്രിട്ടീഷ് ഗവണ്മെന്റ് അവകാശികള്‍ക്ക് നല്‍കാനായി കൊടുത്തിരിക്കുന്ന തുക ദീര്‍ഘകാലമായി റിസേര്‍വ് ബാങ്ക് വിതരണം ചെയ്യാതെ കിടക്കുന്നു,യുഎന്‍ ജനറല്‍ സെക്രടറി ബാന്‍കി മൂനുമായി രഘുറാം രാജന്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്ന് ഇതെല്ലാം അവകാശികള്‍ക്ക് വിതരണം ചെയ്യാന്‍ തീരുമാനിച്ചു.ഭാഗ്യവാനായ ഞാനും ഈ ലിസ്റ്റില്‍ ഉണ്ട്.എത്രയും പെട്ടെന്ന് തുക എന്‍റെ അക്കൌണ്ടിലേക്ക് മാറ്റുന്നതായിരിക്കും.പിന്നെ പ്രോസിസ്സിംഗ് ഫീസ് ആയി കേവലം പതിനായിരത്തി എഴുനൂറു രൂപ എന്‍റെ അക്കൌണ്ടില്‍ തന്നെ ഡെപ്പോസിറ്റ് ചെയ്യുക,ഒപ്പം നമ്മുടെ അഡ്രസ്,ഇമെയില്‍,ബാങ്ക് അക്കൗണ്ട് നമ്പര്‍,ബ്രാഞ്ച് വിലാസം തുടങ്ങിയ എല്ലാ വിവരങ്ങളും നല്‍കുക.

വിവിധതരം ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ ഒന്നു മാത്രമാണ് റിസര്‍വ് ബാങ്കിന്റെ പേരില്‍ നടത്തുന്ന ഈ തട്ടിപ്പ്.rbidept2013@qq.com എന്ന വ്യാജ ഇമെയില്‍ അഡ്രസ് ഉണ്ടാക്കി ഇവര്‍ പലര്‍ക്കും ഇമെയില്‍ അയക്കുന്നു.ആക്ക്രാന്തം മൂത്ത് നമ്മുടെ ചില ചേട്ടന്മാര്‍ ഉടന്‍ തന്നെ എല്ലാ വിവരങ്ങളും കൈമാറുന്നു.താമസിയാതെ അക്കൌണ്ടില്‍ ഉള്ള മുഴുവന്‍ പണവും ഹാക്കര്‍മാരുടെ കൈകളില്‍ എത്തിച്ചേരുന്നു.നാണക്കേട് ഭയന്ന് പലരും ഇതു പുറത്തു പറയില്ല.അക്കൌണ്ടില്‍ ലക്ഷക്കണക്കിനു രൂപ ഇട്ട് കൊണ്ടു ഈ വങ്കതരത്തിന് ഇറങ്ങി അതിലുള്ള മുഴുവന്‍ പണവും നഷ്‌ടമായ ചിലര്‍ മാത്രം പിന്നീടു പരാതിയുമായി എത്തും.
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ പലതരത്തിലുണ്ട്.വലിയ ഒരു സംഖ്യ ഓണ്‍ലൈന്‍ ലോട്ടറി അടിച്ചെന്നും ഉടന്‍ തന്നെ പണം സ്വീകരിച്ചുകൊള്ളൂ എന്നുമാണ് ഇമെയില്‍ വഴിയോ എസ്എംഎസ് ആയോ നമുക്ക് അറിയിപ്പ് കിട്ടുന്നത്. തിരികെ ബന്ധപെട്ടാല്‍, പ്രൊസസ്സിംഗ് ഫീ ആയി ഒരു തുക ഉടന്‍ അയക്കാന്‍ പറയുംചിലരാകട്ടെ ആദ്യം തുക ഒന്നും തന്നെ വാങ്ങിക്കാതെ വിജയിച്ച തുകക്കുള്ള ചെക്ക് വരെ തരും. ചെക്ക് ഡ്യൂ ആകുന്നതിനു മുന്‍പ് പ്രൊസസ്സിംഗ് ഫീ വകയില്‍ ഉടന്‍ തന്നെ കുറച്ച് പണം നല്കാന്‍ പറയും. ചെക്ക് കൈയ്യില്‍ കിട്ടിയ സന്തോഷത്തില്‍ ഉടന്‍ തന്നെ ഫീ അയച്ചുകൊടുക്കുകയും ചെയ്യും.എങ്ങനെ ആയലും കയ്യിലുള്ളത് പോയി കഴിയുമ്പോഴേ മനസിലാക്കൂ.
മറ്റൊന്ന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വിമാനാപകടത്തില്‍/കാര്‍ അപകടത്തില്‍ മരിച്ച ആളിന്റെ ബാങ്കിലുള്ള വലിയ നിക്ഷേപം ഏറ്റെടുക്കാന്‍ ആരും തന്നെ ഇല്ലാത്തതിനാല്‍, നമുക്ക് അവകാശം സ്ഥാപിക്കാമെന്നും പ ണം എത്തിച്ചു തരുമെന്നുമാണ് .ഇതിനും ചെറിയൊരു പ്രോസിസ്സിംഗ് ഫീ നല്‍കണം.
നമുക്ക് എല്ലാവര്ക്കും ഇത്തരം ഫ്രാഡ് ഇ-മെയിലുകള്‍ ധാരാളം വരാറുണ്ട്.നൈജീരിയ,കെനിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് ഇത്തരം മെയിലുകള്‍ കൂടുതലും എത്തുന്നത്.ഒന്നുകില്‍ നമ്മള്‍ പ്രോസിസ്സിംഗ് ഫീസ് ആയി നല്‍കുന്ന തുക പോയി കിട്ടും.നമ്മുടെ ബാങ്ക അക്കൌന്റ് ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കിയാല്‍ അതിലുള്ള തുക മുഴുവന്‍ പോയി കിട്ടും.നിരവധി ആളുകളില്‍ നിന്നും കോടികണക്കിന് രൂപയാണ് ഇത്തരക്കാര്‍ തട്ടിയെടുതിരിക്കുന്നത്.ഇത്തരം വാര്‍ത്തകള്‍ എത്ര വായിച്ചാലും അത്യാഗ്രഹം മൂത്ത് വീണ്ടും ചിലര്‍ കെണിയില്‍ വീഴും.ഇത്തരം ഇമെയില്‍ വന്നാല്‍ സ്പാം ആയി മാര്‍ക്ക് ചെയ്ത് കളയുക,തിരിച്ചു പ്രതികരിക്കാതെയിരിക്കുക.നെറ്റിന്റെ ലോകത്തേക്ക് പുതുതായി എത്തുന്നവരാണ് പലപ്പോഴും ഇരകൾ ആവുന്നത് .പണം പോയിട്ട് പരാ തി നല്കിയാലും ഭൂരിപക്ഷം കേസുകളിലും പ്രയോജനം ഒന്നുമില്ല .അതുകൊണ്ട് കെണിയിൽ വീഴാതെ നോക്കുക
ഇത്തരം നിരവധി തട്ടിപ്പുകള്‍ ദിവസവും നാം കേള്‍ക്കുന്നുണ്ട് .
മറുപടിഇല്ലാതാക്കൂഅല്പം ചിന്തിക്കുക ,അറിയുന്നവരോട് അന്വോഷിക്കുക ...അതാണ് നല്ല പോംവഴി !
ഗുഡ് ...അസ്രൂസാശംസകള്‍
എത്ര കേട്ടാലും പലരും പഠിക്കില്ല..
മറുപടിഇല്ലാതാക്കൂബ്ലോഗ് നന്നായി . ഇങ്ങനെ ധാരാളം നടക്കുന്നുണ്ട്. ഇതുപോലെ, എന്റെ ഈ കഥ വായിച്ചു നോക്കുമല്ലോ:
മറുപടിഇല്ലാതാക്കൂ(എന്റെ ബ്ലോഗിലിട്ട താങ്കളുടെ ചോദ്യത്തിന് മറുപടി ഇട്ടിട്ടുണ്ട്.)
http://drpmalankot0.blogspot.com/2013/03/blog-post_31.html
നന്ദി സാര്‍ വായനയ്ക്കും അഭിനന്ദനത്തിനും
ഇല്ലാതാക്കൂമെയിലായും മെസ്സേജ് ആയും ഇങ്ങനെയുള്ള തട്ടിപ്പുകള്‍ ഒരുപാടുണ്ട്
മറുപടിഇല്ലാതാക്കൂപലരും വീണുപോവുകയും ചെയ്യും...
ഇല്ലാതാക്കൂ