പേജുകള്‍‌

2013, ജൂൺ 28, വെള്ളിയാഴ്‌ച

എഡ്വാര്‍ഡ് സ്നോഡന്‍

നമ്മുടെ വാര്‍ത്തകളില്‍ കഴിഞ്ഞ കുറെ ദിവസമായി നിറഞ്ഞു നില്‍ക്കുന്ന പേരാണ് എഡ്വാര്‍ഡ് സ്നോഡന്‍.. രണ്ടു വന്‍ ശക്തികളുടെ ഇടയില്‍ ശീതസമരം തന്നെ സൃഷ്ടിച്ച ചെറുപ്പക്കാരന്‍.
ലോകം മുഴുവന്‍ ഉള്ള ആളുകളുടെ സ്വകാര്യത ചോര്‍ത്തി എടുക്കുന്ന അമേരിക്കന്‍ നയത്തിന്‍റെ ഉള്ളുകളികള്‍ പുറത്തു വിട്ട ചെറുപ്പക്കാരന്‍.

അമേരിക്കന്‍ ചാര സംഘടന ആയ CIA  സുരക്ഷ ഏജന്‍സി ആയ  NSA എന്നിവയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്ത കമ്പ്യൂട്ടര്‍ വിദഗ്ദന്‍ ആയിരുന്നു സ്നോടന്‍.. . സെക്കന്ററി വിദ്യാഭാസം പോലും ശെരിയായ രീതിയില്‍ പൂര്‍ത്തിയാക്കിയിട്ടില്ലാത്ത സ്നൌടെന്‍ കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയില്‍ അഗ്രഗണ്യന്‍ ആയിരുന്നു.ഈ മികവാണ് അയാളെ ആദ്യം NSA യിലും പിന്നീട് CIA യിലും ഉയര്‍ന്ന ശമ്പളത്തില്‍ ജോലി നേടികൊടുത്തത്.വിവിധ കണ്സല്തന്റ്റ്‌ സ്ഥാപങ്ങളുടെ ജോലിക്കാരന്‍ എന്ന നിലയില്‍ ആയിരുന്നു ജോലി അല്ലാതെ നേരിട്ടുള്ള നിയമനം ആയിരുന്നില്ല.

ആളുകളുടെ സ്വകാര്യതയിലേക്ക് കടന്നു കയറി അവരുടെ വിവരങ്ങള്‍ ചോര്‍ത്തി എടുക്കുന്ന അമേരിക്കന്‍ സുരക്ഷ ഏജന്‍സികളുടെ വികൃത മുഖം ആണ് അവരുടെ തന്നെ ഒരു ഉപകരണം ആയിരുന്ന സ്നൌടെന്റെ വെളിപ്പെടുതലുകളോട് കൂടി പുറത്തു വന്നത്.വിവാദമായ പ്രിസം പദ്ധതി,ടെലിഫോണ്‍ ചോര്തലുകള്‍ എന്നിവയിലുടെ ഒക്കെ അമേരിക്കന്‍ ഏജന്‍സികള്‍ വിവരം ചോര്തുന്നതിനെ പറ്റിയും താന്‍ അതിനു വേണ്ടി എങ്ങനെയൊക്കെ പ്രവര്‍ത്തിച്ചു എന്നും സ്നൌടെന്‍ വെളിപ്പെടുത്തിയപ്പോള്‍ ലോകം ഞെട്ടി.സ്വന്തം പൌരന്മാരുടെ വിവരം അമേരിക്ക ചോര്‍ത്തുന്നു എന്നത് എല്ലാവര്‍ക്കും അറിയാം എങ്കിലും ലോകത്തുള്ള ആരുടെയും വിവരങ്ങള്‍ അവരുടെ ഇന്റെര്‍നെറ്റിലെ വിവിധ സ്വകാര്യ ഉറവിടങ്ങളില്‍ നിന്നും ചോര്‍ത്തുന്നു എന്നത് ഏറെ വിവാദം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു.

ഗൂഗിള്‍ യാഹു, മൈക്രോ സോഫ്റ്റ്, ഫേസ്ബുക്ക് തുടങ്ങിയ ഇമെയില്‍  സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സര്‍വ്വറുകളിലേക്ക് യഥേഷ്ടം കടന്നു കയറാനുള്ള രഹസ്യ സംവിധാനത്തിനു US ഏജന്‍സികള്‍നല്‍കിയ ഓമനപേരാണ് പ്രിസം പദ്ധതി. അതെ പോലെ തന്നെ അമേരിക്കയും അതിനേക്കാള്‍ മോശമായി ബ്രിടനും കൈകാര്യം ചെയുന്ന മറ്റൊരു പദ്ധതി ആണ് ടെമ്പോറ.പ്രധാനമായും ബ്രിട്ടീഷ്‌ കമ്മ്യൂണിക്കെഷന്‍ ഹെഡ് കര്റെര്സ് ( GCHQ)ആണ് ഇതിനു പിന്നില്‍.200  20
2011 മുതല്‍ തുടങ്ങിയ ഈ സംവിധനതിളുടെ വ്യക്തികളുടെ ടെലിഫോണ്‍ സംഭാഷങ്ങള്‍,ഇമെയില്‍ സന്ദേശങ്ങള്‍ എല്ലാം ചോര്തപ്പെടുന്നു.ഇതു അരുടെതുമാകം.GCHQ ചോര്‍ത്തുന്ന വിവരങ്ങള്‍ അവര്‍ അമേരിക്കന്‍ ഏജന്‍സികളുമായി പങ്കുവെക്കുന്നു.


പക്ഷെ അമേരിക്കന്‍ രഹസ്യ അനേഷണ ഏജന്‍സികളുടെചരിത്രത്തില്‍ ഉണ്ടായ ഏറ്റവും വലിയ വിവര ചോര്ച്ചയോടെയാണ് ബ്രിടനിലെ ഗാര്‍ഡിയന്‍ ദിനപത്രം ഈ വിവരങ്ങള്‍ പുറത്തു വിട്ടത്‌...ഗ്ലെന്‍ ഗ്രീന്‍വാള്‍ഡ് എന്ന ഗാര്‍ഡിയന്‍ ലേഖകന്‍ സ്നോവേടനുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയ ശേഷം ആയിരുന്നു.
പക്ഷെ ഒടുവില്‍ തന്‍റെ പേരു വെളിപ്പെടുത്താന്‍ സ്നോഡന്‍ തന്നെ അവരോടു പറയുക ആയിരുന്നു.താന്‍ വിവിധ വിവരങ്ങള്‍ എങ്ങനെ ചോര്‍ത്തി,തന്‍റെ പ്രവര്ത്നഗല്‍ എല്ലാം സ്നോഡന്‍ വെളിപ്പെടുത്തി. ""I don't want to live in a society that does these sort of things""ഇതായിരുന്നു സ്നോഡന്‍ അതിനു കാരണമായി പറഞ്ഞത്‌. ഒരു തെറ്റ് ചെയ്തവന്റെ പശ്ചാത്താപം മാത്രമായി ഇതിനെ കാണരുത്.സ്നോഡന്‍ ഒരു ഉപകരണം.അമേരിക്കക്ക് ഇതല്ലെന്കില്‍ വേറൊരു സ്നോഡന്‍. പക്ഷെ സ്നോഡന്‍ ലോകത്തിനോട് പറയാന്‍ കാട്ടിയ ചങ്കൂറ്റം അംഗീകരിച്ചേ പറ്റൂ.

താന്‍ ചെയ്ത തെറ്റുകള്‍ വിളിച്ചു പറയാന്‍ സ്നൌടെന്‍ കാണിച്ച സാഹസികത അപാരം ആണ്.ഇത്തരക്കാരെ അമേരിക്ക എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് ഉത്തമ ബോധ്യം ഉള്ള സ്നൌടെന്‍ എന്നിട്ടും അതിനു തയ്യാറായി.ഉയര്‍ന്ന ശമ്പളം കുടുംബം ഇതിനെ എല്ലാം ഉപെഷിച്ചാണ് സ്വന്തം ജീവിതം പോലും അപകടത്തില്‍ ആക്കി കൊണ്ട് ഇത്തരം ഒരു വെല്ലുവിളി ഏറ്റെടുത്തത്.രഹസ്യ അനെവ്ഷണ വിവരങ്ങള്‍ ഏതെന്കിലും രാജ്യത്തിനു ചോര്‍ത്തി നല്‍കിയാല്‍ തന്നെ കോടി കണക്കിന് രൂപ സമ്പാദിക്കാം എന്നുണ്ടായിട്ടും അതിനു തയാറാകാതെ ഈകാര്യം ലോകത്തിനു മുന്‍പില്‍ വെളിപ്പെടുത്താന്‍ തയ്യാറായത്‌ ഏറെ സ്വാഗതാര്‍ഹം ആണ്.

സ്നോഡന്‍. പ്രതീഷിച്ച പോലെ തന്നെ അമേരികയുടെ പ്രതികരണം രൂക്ഷം ആയിരുന്നു.ആദ്യം ഹോങ്ങ്കൊന്കില്‍ അഭയം കണ്ട സ്നൌടെന്‍ അവിടുന്ന് റഷ്യയില്‍ എത്തി.അവിടെ നിന്നും വിട്ടുകൊടുക്കണം എന്നാ അമേരിക്കന്‍ ആവശ്യം റഷ്യ തള്ളി.ക്യൂബ ഇക്കിടോര്‍ എന്നീ രാജ്യങ്ങളില്‍ ഒന്നു സ്നൌടെനു അഭയം നല്‍കും എന്നാണ്  ഇപ്പോള്‍ കരുതുന്നത്.

Related Posts Plugin for WordPress, Blogger...