പേജുകള്‍‌

2013, ഒക്‌ടോബർ 1, ചൊവ്വാഴ്ച

ഒക്ടോബര്‍ 1 – ലോക വൃദ്ധ ദിനം.

ഒക്ടോബര്‍ 1 – ലോക വൃദ്ധ ദിനം.

വാര്‍ധക്യം ഒരു ജീവിതാവസ്ഥ മാത്രമാണ്,അതൊരിക്കലും സാമൂഹികമോ സാമ്പത്തികമോ ആയ ബാധ്യതയല്ല.നാളെ നാം ഓരോരുത്തരും ഇതിലേക്ക് എത്തിച്ചേരും.

നിസഹായ വാര്‍ധക്യം നമുക്ക് മുന്‍പില്‍ നില്‍ക്കുമ്പോള്‍ അതു മാതാപിതാക്കള്‍ ആയാലും മറ്റാരായാലും പുറം തിരിഞ്ഞു നില്‍ക്കരുത്,ഓര്‍ക്കുക നാളെ നമ്മുടെ മനസും ശരീരവും പ്രായം ആകുമെന്ന്..

ഒരിക്കലും യുവ തലമുറയുടെ ചിന്തകളുമായി അവരുടെ ചിന്തകള്‍ ഒത്തു പോകില്ല,പക്ഷെ അവരെ ഉള്‍കൊള്ളാന്‍ ഉള്ള വിശാല മനസ്ഥിതി ഓരോരുത്തര്‍ക്കും ഉണ്ടാകണം.അവരുടെ അറിവിനെയും പരിജയ സമ്പത്തിനെയും സമൂഹത്തിന്റെ നന്മയ്ക്കായി വിനിയോഗിക്കാം.സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ കൊണ്ടുവരിക അങ്ങനൊന്നില്ല,മറിച്ചു എല്ലാവരും സമൂഹത്തില്‍ ഒരുപോലെ ഒന്നുചേര്‍ന്ന് മുന്നോട്ടു പോവുക.മുതിര്‍ന്ന പൌരന്മാര്‍ കഴിഞ്ഞു പോയ കാലഘട്ടത്തിന്റെ സാക്ഷികളാണ്.

ഒക്ടോബര്‍ 1 – ലോക വൃദ്ധ ദിനം.- വാര്‍ദ്ധക്യ ജീവിതങ്ങളെ ആദരപൂര്‍വ്വം നമ്മളോടൊപ്പം ചേര്‍ത്തു നിര്‍ത്തേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിക്കുന്ന ഒരു ദിനം.

ഈ ദിനം കേവലം ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ്.എന്നും എല്ലയ്പ്പോഴും വാര്‍ദ്ധക്യ ജീവിതത്തോട് കരുണയും കരുതലുമുണ്ടാകണം. അവരെ ചേര്‍ത്തു പിടിക്കണം
സ്വന്തം മാതാപിതാക്കളെ വൃദ്ധസദനതിലാക്കി ജീവിതത്തില്‍ പരക്കം പായുന്നവര്‍ ഒരു നിമിഷം ചിന്തിക്കുക നാളെ ഞാനും.........(ജീവിത സായാനത്തില്‍ ആരോരുമില്ലാതെ വൃദ്ധസദനത്തില്‍ എത്തപ്പെട്ടു അവിടെ വെച്ച് മരണമടഞ്ഞ നാടക-സിനിമ നടിയായ കോഴിക്കോട് ശാന്താ ദേവിയാണ് ചിത്രത്തില്‍, 
ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍) ))
blogger

2 അഭിപ്രായങ്ങൾ :

 1. പച്ചിലകൾ ചിരിക്കുന്ന കാലം .. ഈ ഗതി ദയനീയമാണ്.

  ശാന്താദേവിയുടെ മകൻ ആത്മഹത്യ ചെയ്തപ്പോളും തുടർന്ന് സത്യജിതിന്റെ ഭാര്യ മരിച്ചപ്പോഴും അവരുടെ കുഞ്ഞുങ്ങളെ സംരക്ഷിച്ചത് ശന്താദേവിയായിരുന്നു.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെ അങ്ങനെ മക്കളെയു,കൊച്ചു മക്കളെയും സംരക്ഷിച്ച ഒരമ്മക്ക് ഉണ്ടായ ദുര്‍വിധി..അത്തരം അനേകം അമ്മമാര്‍ നമുക്കിടയില്‍...

   ഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...