പേജുകള്‍‌

2013, ഒക്‌ടോബർ 28, തിങ്കളാഴ്‌ച

ജോസ് മുജിക്ക -ലോകത്തിലെ ഏറ്റവും ദരിദ്രനായ രാഷ്ട്ര തലവന്‍

അധികാര സ്ഥാനത്തേക്ക് രാഷ്ട്രീയ നേതാക്കള്‍ എത്തി കഴിയുമ്പോള്‍ അവരുടെ ജീവിത നിലവാരത്തില്‍ ഉണ്ടാകുന്ന മാറ്റം സ്വാഭാവികമാണ്. ലാളിത്യം ഇഷ്ടപ്പെടുന്നവര്‍ ആണെങ്കില്‍ പോലും അവര്‍ക്ക് ഒരു മാറ്റത്തിനു വിധേയമാകേണ്ടി വരും.ഇതിന്റെ ഏറ്റവും വലിയ അപവാദമാണ് ജോസ് മുജിക്ക.

നഗരത്തില്‍ നിന്നും ഏറെ ദൂരെ ആയി ഒരു ഫാം ഹൌസ്,കാവലിനു രണ്ടു പോലീസുകാര്‍.ഇതാണ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഉറുഗ്വെ പ്രസിഡന്റിന്റെ വസതി.പ്രസിഡന്റിന്റെ ഔദ്യോഗിക വസതി ഉപേക്ഷിച്ചാണ് ഭാര്യയുടെ പേരിലുള്ള ഈ ഫാം ഹൌസില്‍ അദേഹം താമസമാക്കിയിരിക്കുന്നത്.രാജ്യ തലസ്ഥാനമായ മോണ്ടിവീഡിയോയുടെ പ്രാന്തപ്രദേശത്താണ് ഈ വസതി.
തന്‍റെ മാസ ശമ്പളത്തിന്റെ തൊന്നൂരു ശതമാനവും അദേഹം ജീവ കാരുണ്യ പ്രവര്‍ത്തനത്തിനായി വിനിയോഗിക്കുന്നു.ഇന്‍ഡ്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ ഏകദേശം എട്ടു ലക്ഷം രൂപയാണ് പ്രതിമാസ ശമ്പളം.ഏറ്റവും ദരിദ്രനായ പ്രസിഡന്റ്‌ എന്ന വിശേഷണം അദേഹം ഇഷ്ടപ്പെടുന്നില്ല.അദേഹം പറയുന്നത്  ദാരിദ്ര്യം തനിക്കു അനുഭവപ്പെടുന്നില്ല എന്നാണ്.ആവശ്യങ്ങള്‍ക്ക് അനുസരിച്ച് വിഭവങ്ങള്‍ ഇല്ലാതാവുമ്പോള്‍ ആണ് ദാരിദ്ര്യം ഉണ്ടാവുന്നത്,തന്നെ സംബന്ധിച്ച് അങ്ങനൊരു പ്രശ്നം ഇല്ല.തന്‍റെ വരുമാനത്തിന്റെ തൊന്നൂരു ശതമാനവും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമ്പോള്‍ അദേഹം വിനിയോഗിക്കുന്ന പത്തു ശതമാനം ഉറുഗ്വെയിലെ ജനങ്ങളുടെ ഒരു മാസത്തെ ശരാശരി വരുമാനത്തിനു തുല്യം.2010ല്‍  ഉറുഗ്വെയിലെ എല്ലാ ഉദ്യോഗസ്ഥരും വരുമാനം വെളിപ്പെടുത്തി.മുജിക്കയുടെ ആസ്തി ആയിരുന്നു ഏറെ രസകരം,1987 മോഡല്‍ വോക്സ് വാഗന്‍ കാര്‍ മാത്രം,മതിപ്പുവില 1 8 0 0 ഡോളര്‍ ഏകദേശം 115,000 രൂപ.കടന്നു വന്ന ജീവിത സാഹചര്യങ്ങളാണ് അദേഹത്തെ ഈ രീതിയിലാക്കിയത് .1935 ലാണ് മുജിക്ക ജനിച്ചത്‌. ക്യുബൻ  വിപ്ലവത്തിൽ  നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്‌ ഉറുഗ്വെയിലെ ഗറില്ല ഗ്രൂപ്പില്‍ ചേര്‍ന്ന് അദേഹം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി.ഗറില്ല പ്രവര്‍ത്തനത്തിനിടയില്‍ ആറു തവണ വെടിയേറ്റ്‌ങ്കിലും അതില്‍ നിന്നെല്ലാം അത്ഭുതകരമായി രക്ഷപെട്ടു.ഏകദേശം പതിനാല് വര്‍ഷത്തോളം ഏകാന്ത തടവറയില്‍ ആയിരുന്ന അദേഹം 1 9 8 5 ല്‍ ഉറുഗ്വെ സ്വതന്ത്രമായപ്പോള്‍ ആണ് ജയില്‍ മോചിതനായത്.

അടുത്തകാലത്ത് ആഗോള കത്തോലിക്ക സഭയുടെ നേതാവായ ഫ്രാൻസിസ് മാർപാപ്പയും മുജിക്കയും തമ്മില്‍ നടന്ന കൂടിക്കാഴ്ച ശ്രദ്ധേയമായി.നിരീശ്വരവാദിയായ മുജിക്കയുമായി 45 മിനിട്ടു ദൈർഘ്യമുള്ള കൂടിക്കാഴ്ചയാണ് നടന്നത്. ഒരു രാഷ്ട്രനേതാവുമായി ഫ്രാൻസിസ്  മാര്‍പാപ്പ ഇതുവരെ നടന്നതിൽ ഏറ്റവും ദീർഘമായ കൂടിക്കാഴ്ചകളില്‍ ഒന്ന്.ഇത്രയും ലോകശ്രദ്ധ നേടിയെങ്കിലും ലളിത ജീവിതം നയിക്കുന്നുമെങ്കിലും അദേഹം അതി ശക്തമായ രാഷ്ട്രീയ വിമര്‍ശനത്തിനു സ്വന്തം രാജ്യത്ത് വിധേയന്നകുനുണ്ട്.സാമ്പത്തിക വളര്‍ച്ചയില്‍ ഉണ്ടായ മുരടിപ്പ് അദേഹത്തിന്റെ ജനപ്രീതി കാര്യമായി കുറച്ചിട്ടുണ്ട്

2 0 0 9 ലാണ് അദേഹം ഉറുഗ്വെ പ്രസിഡന്റ്‌ ആയി ചുമതല ഏറ്റെടുത്ത്.2014ല്‍ കാലാവധി അവസാനിക്കും.ഉറുഗ്വെ നിയമം അനുസരിച്ച് ഒരാള്‍ക്ക് വീണ്ടും പ്രസിഡന്റ്‌ ആയി മത്സരിക്കാന്‍ ആവില്ല.അതു കൊണ്ടു തന്നെ കാലാവധി കഴിയുമ്പോള്‍ അദേഹം വിശ്രമ ജീവിതത്തിലേക്ക് കടന്നേക്കും.എങ്കിലും ലഭിക്കുന്ന പെന്‍ഷന്‍ അദേഹത്തെ സംബന്ധിച്ച് വളരെ കൂടുതല്‍ ആയിരിക്കും.

ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍
blogger

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...