പേജുകള്‍‌

2013, മേയ് 3, വെള്ളിയാഴ്‌ച

വിഴിഞ്ഞം സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴുമ്പോള്‍




കേരളത്തിൻറെ വികസന  കുതിപ്പിൽ  നിര്ണായക വഴിത്തിരുവുകൾ സൃഷിടിക്കാവുന്ന നമ്മുടെ സാമ്പത്തിക  തൊഴിൽ മേഖലകളിൽ ദൂര വ്യപകമായ മാറ്റങ്ങൾ ഉണ്ടാക്കാവുന്ന വിഴിഞ്ഞം പദ്ധതി അനവധി  കാരണങ്ങൾ കൊണ്ട് ഇന്നും തുടങ്ങിയടുത് തന്നെ  നില്ക്കുന്നു

സംസ്ഥാന  തലസ്ഥാനമായ തിരുവനതപുരത്ത് നിന്നും കേവലം  പതിനാറു കിലോമീറ്റർ മാത്രം മാറി സ്ഥിതി ചെയുന്ന നിര്ദിഷ്ട  വിഴിഞ്ഞം തുറമുഖം പ്രകൃതി ദത്തമായ സവിശേഷതകൾ കൊണ്ട് തന്നെ വലിയ അന്താരാഷ്ട്ര തുറമുഖം ആകാനുള്ള നിരവധി സാദ്ധ്യതകൾ ആണുള്ളത്


വിഴിഞ്ഞത്തിന് പ്രകൃതി ദത്തമായുള്ള സവിശേഷതകൾ അനവധിയാണ് .അന്താരാഷ്ട്ര കപ്പൽ ചാലിൽ നിന്നും പന്ത്രണ്ടു നൌട്ടിക്കൽ മൈല്‍ മാത്രം അകലത്തിലാണ്. കൂടാതെ തീരത്ത്നിന്നു ഒരു നൌട്ടിക്കൽ മൈല്‍ അകലത്തില്‍ തന്നെ ഇരുപത്‌ മീറ്റര്‍ ആഴവും ഉണ്ട്.അതുകൊണ്ട് തന്നെപുതിയ തുറമുഖം നിര്‍മിക്കുമ്പോള്‍ ആവശ്യമായഅടിസ്ഥാന സൌകര്യ വികസനചിലവുകളില്‍ വന്‍ കുറവ് ഈ പദ്ധതിക്ക് ഉണ്ടാകും.പേര്‍ഷ്യന്‍ ഗള്‍ഫ്‌ സമുദ്ര പാതയില്‍ നിന്നും കേവലം പന്ത്രണ്ടു നൌട്ടിക്കൽ മൈല്‍ അകലെ മാത്രമാണ് വിഴിഞ്ഞം.ലോകത്തിലെ സമുദ്ര ചരക്കു നീകതിന്റെ മൂന്നില്‍ ഒന്നും ഈ പാതയിലൂടെയാണ്

ഇത്രയധികംസവിശേഷതകള്‍ ഉള്ള,രാജ ഭരണ കാലത്ത് തന്നെ ആലോചനകള്‍ നടന്ന ഈ പദ്ധതി യഥാര്ത്യമാക്കാനുള്ള ശ്രമം കേരളം പിറന്നു അര നൂറ്റാണ്ട് കഴിഞ്ഞാണ് എന്നതും ഏറെ അച്ഛര്യകര്യം

2001-06 കാലത്തെ UDF സര്‍കാരിന്റെ കാലത്താണ് പദ്ധതി യഥാര്ത്യമാകാനുള്ള ശ്രമം തുടങ്ങിയത്.2006 ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ പദ്ധതിയുടെ തറക്കല്ലിടല്‍ വരെ നിശ്ചയിച്ചു, എന്നാല്‍ തിരഞ്ഞെടുപ്പ് പ്രകിയ്പിച്ചതിനാല്‍ നടന്നില്ല.മുംബൈ ആസ്ഥാനമായുള്ള Zoom Developers ഉള്‍പ്പെട്ട കാന്‍സോര്‍ഷ്യം ആണ് കരാര്‍ നേടിയത്‌.എന്നാല്‍ ഈ കാന്സോര്ഷിയത്തില്‍ ചൈനീസ് കമ്പനി ഉള്ളതിനാല്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം പിന്നീട് ഈ പദ്ധതിക്കുള്ള അനുമതി നിഷേടിച്ചു.

പിന്നീട് വന്ന LDF  സര്‍ക്കാര്‍ വീണ്ടും ടെന്ടെര്‍ ക്ഷണിച്ചു.ഹൈദരാബാദ് ആസ്ഥാനമായുള്ള lanco kondappally ആയിരുന്നു ടെന്ടെര്‍ നേടിയത്‌. കേരള രാഷ്ട്രീയത്തില്‍ പദ്ധതി ഏറെവിവാദമായത്‌ ഈ സമയത്താണ് സര്‍ക്കാരിനു അങ്ങോട്ട്‌ പണം നല്‍കുന്ന നെഗറ്റീവ് ടെന്ടെര്‍ ആണ് ലാന്‍കോ നല്‍കിയിരുന്നത്.എന്നാല്‍ വന്‍തോതില്‍ ഭൂമി അതിന്റെ പേരില്‍ അവര്‍ ആവശ്യപ്പെട്ടത്‌ വിവാദങ്ങളുടെ ആക്കം കൂട്ടി.പ്രതിപക്ഷം അഴിമതി ആരോപണം നടത്തി.zoom Developers അവരുടെ റെന്ടെര്‍ പരിഗനിക്കാതത്തിനു കോടതിയില്‍ പോയതോടെ പദ്ധതി കോടതി കയറി.ഹൈ കോടതിയും പിന്നീട് സുപ്രീംകോടതിയും അവരുടെ റെന്ടെര്‍ പരിശോടികക്ന്‍ ഉത്തരവിട്ടു.അങ്ങനെ ചീഫ് സെക്രടറി അധ്യഷനായ സമിതി വീണ്ടും റെന്ടെര്‍ പരിശോദിച്ചു.സമിതി സൂമിന്റെ റെന്ടെര്‍ തള്ളി,പക്ഷെ അപ്പോഴേക്കും വിലപെട്ട ഒരു വര്ഷം നഷ്ടപ്പെട്ടിരുന്നു.
അതിനേക്കാള്‍ രസകരം നിയമ യുദ്ധങ്ങളിലെ വിജയത്തിന് ശേഷം റെന്ടെര്‍ ലഭിച്ച ലാന്‍കോ പദ്ധതിയില്‍ നിന്നും പിന്മാറിയതാണ്


ഇതിനിടയില്‍ പദ്ധതി നടത്തിപ്പിനായി വിഴിഞ്ഞം സീ പോര്‍ട്ട്‌ ഇന്റര്‍നാഷണല്‍ ലിമിറ്റഡ്  എന്ന പേരില്‍ പദ്ധതി നടത്തിപ്പിനായുള്ള കമ്പനി സര്‍ക്കാര്‍ യഥാര്ത്യമാക്കി.നൂറു ശതമാനം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സ്പെഷ്യല്‍ പുര്‍പോസ് കമ്പനി ആയിട്ടായിരുന്നു ഇതു രൂപികരിച്ചത്

ലാന്‍കോ പിന്മാറിയതോടെ സര്‍ക്കാര്‍ വീണ്ടും റെന്ടെര്‍ ക്ഷണിച്ചു എന്നാല്‍ യോഗ്യരായ അപേഷകര്‍ ഇല്ലാത്തതിനാല്‍ നടപടികള്‍ ഉപെഷിക്കേണ്ടി വന്നു.അങ്ങനെയാണ് പദ്ധതിയുടെ നടത്തിപ്പില്‍ അടിമുടി മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌.തുടര്‍ന്നു ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്പോരറേന്‍  (IFC) യെ കന്സുല്ടന്റ്റ് ആയി നിയമിച്ചു.

VISL,ഉം സര്‍ക്കാരും ചേര്‍ന്ന് പദ്ധതിയുടെ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുംപദ്ധതിക്ക് ആവശ്യമായ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുത്ത്‌.തുറമുഖ നടത്തിപ്പിന് സ്വകാര്യ പങ്കാളിയെ തേടുകയും ചെയ്യും.ഇതാണ് IFC വിഭാവനം ചെയ്ത ലാന്‍ഡ്‌ ലോര്‍ഡ്‌ മോഡല്‍.  റെന്ടെര്‍ വിളിക്കാനുള്ള നടപടികളും അക്കാലത്തെ (2010) ആരംഭിച്ചു.

അടിസ്ഥാന സൌകര്യ വികസനത്തിനും ഭൂമി എത്റെടുക്കളിനുമായി ആദ്യ ഖട്ടത്തില്‍ 3040 കോടി ആയിരുന്നു ചെലവ് കണക്കാക്കിയത്‌.ഇതില്‍ 1130 കോടി സര്കരും ബാക്കി തുക SBT ഉള്‍പ്പെട്ട ബാങ്കുകളുടെ കാന്സോര്ഷിയവും ലഭ്യമാക്കാന്‍ തീരുമാനിച്ചു.അങ്ങനെ ഇടതു സര്‍ക്കാര്‍ പദ്ധതിയില്‍ ചെറിയ പുരോഗതി അവരുടെസര്‍കാരിന്റെ അവസാന ഖട്ടത്തില്‍ നടപ്പാക്കി

പുതിയ സര്‍ക്കാര്‍ വന്നതിനു ശേഷം പദ്ധതിയുടെ രൂപ രേഖയില്‍ കുറെ മാറ്റങ്ങള്‍ വരുത്തി .കൂടാതെ പാരിസ്ഥിതിക പഠനത്തിന് L&T യെ ചുമതലപ്പെടുത്തി.

പക്ഷെ ഏറ്റവും രസകരമായ കാര്യം ഇതുവരെയും റെന്ടെര്‍ നടപടികളിലേക്ക് കടക്കാന്‍ കഴിഞ്ഞില്ല എന്നതാണ് അഥവാ നിരവധി നൂലാമാലകളില്‍ കുടുങ്ങി പദ്ധതി അതിന്‍റെ തുടക്കത്തില്‍ തന്നെ പാളുന്നു എന്നതാണ്.


ഈ പദ്ധതി എന്തുകൊണ്ട് വൈകുന്നു എന്ന് പരിശോടിക്കുംപോള്‍ നിരവധി കാരണങ്ങള്‍ കാണാന്‍ കഴിയും
ഇതിനു വേണ്ടി പരിശ്രമിച്ച മന്ത്രിമാരുടെ ആത്മാര്തടതയെ ചോദ്യം ചെയുന്നില്ല പക്ഷെ പദ്ധതി തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ മുതല്‍ തുറമുഖ വകുപ്പ് കൈകാര്യം ചെയ്ത നാലുമന്ത്രിമാര്‍ക്കും ( എം വി രാഘവന്‍, എം വിജയകുമാര്‍, വി സുരേന്ദ്രന്‍ പിള്ള, കെ ബാബു) അനദ്രിശ്യമായ ഭരണ മികവ് പ്രകടിപ്പിക്കാനോ ഇതിന്‍റെ പ്രതിബന്ധങ്ങളെ തരണം ചെയ്യണോ കഴിഞ്ഞിട്ടില്ല.അതുപോലെ തന്നെ ഈ പദ്ധതിയുടെ ചുമതലക്കാരന്‍ ആയി ഒരു മികച്ച IASഉദ്യോഗസ്ഥന്‍ ഉണ്ടാവുകയോ ചെയ്തില്ല.നിരവധി ഉദ്യോഗസ്ഥര്‍ ഇതിന്റെ ചുമതലക്കാരന്‍ ആയി വന്നു ഇതില്‍ എല്‍ രാധാകൃഷ്ണന്‍ ഒഴികെ ആരും കഴിവ് തെളിയിച്ചവര്‍ ആയിരുന്നില്ല.ഈ തരുനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളം യഥാര്ത്യമാക്കാന്‍ വിജെ കുര്യന്‍ വഹിച്ച പങ്കും അതുപോലെ ഉള്ള ഒരു ഉദ്യോഗസ്ഥന്റെ അസാനിധ്യം വിഴിഞ്ഞം പദ്ധതിയില്‍ ഉള്ളതും ശ്രദ്ധേയം.


പദ്ധതിക്ക് എതിരെ ഉള്ള അന്താരാഷ്ട്ര ഗൂഢാലോചന അതാണ് മറ്റൊരു വെല്ലുവിളി.വിഴിഞ്ഞം യഥാര്ത്യമായാല്‍ കൊലോമ്പോ തുറമുഖത്തിന് ആയിരിക്കും വെല്ലുവിളി,അതിനു അനുസരിച്ചുള്ള എതിര്‍പ്പുകള്‍ അതിജീവിക്കാന്‍ നമുക്ക് കഴിയണം.


ശക്തരായ തമിഴ് രാഷ്ട്രീയക്കാര്‍ തൂത്തുക്കുടി തുരമുഖതിനായി നടത്തുന്ന കൊണ്ട് പിടിച്ച ശ്രമങ്ങളാണ് മറ്റൊരു വെല്ലുവിളി.
കേന്ദ്ര ബജറ്റ്ല്‍ തൂത്തുക്കുടി പദ്ധതിക്കായി കൂടുതല്‍ വിഹിതം നല്‍കുമ്പോള്‍ വിഴിഞ്ഞത്തെ അവഗണിക്കുകയാണ്.നിര്‍ദിഷ്ട സേതു സമുദ്രം,കുളച്ചല്‍ പദ്ധതികളും വിഴിഞ്ഞത്തിന് വെല്ലുവിളി തന്നെ

വിഴിഞ്ഞത് തന്നെ ഉള്ള ടൂറിസം ലോബ്ബ്യുടെ എതിര്‍പ്പാണ് മറ്റൊരു വെല്ലുവിളി.അവര്‍ പല തരത്തില്‍ പദ്ധതിക്ക് തുരങ്കം വെക്കാന്‍ ശ്രമിക്കുന്നുണ്ട്.ഇവര്‍ക്ക് പിന്തുണ നല്‍കിയിരുന്ന ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഇതിന്റെ തുടകത്തില്‍ ഏറെ കാല താമസം ഉണ്ടാക്കിയതും സ്മരണീയമാണ്.ഇപ്പോഴും ടൂറിസം ലോബ്ബി തന്നെ ചില NGO കളുടെ പേരില്‍ IFC  ക്ക് പരാതികള്‍ അയപ്പിച്ചു ഇപ്പോള്‍ അതിന്റെ പേരില്‍ പഠനം നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു,അതും പദ്ധതിയുടെ കാല താമസത്തിന് ഇടയാക്കി



ഇപ്പോഴത്തെ അവസ്ഥ പാരിസ്ഥിക പഠന റിപ്പോര്‍ട്ടുകള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് സമര്‍പ്പിച്ചു അവര്‍ പബ്ലിക്‌ ഹീരിംഗ് നടത്തിയ ശേഷം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു സമര്‍പ്പിക്കും,മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിചിട്ടെ റെന്ടെര്‍ നടപടികളിലേക്ക് കടക്കാന്‍ കഴിയൂ.ചുരുക്കം പറഞ്ഞാല്‍ പദ്ധതി ഇപ്പോഴും റെന്ടെര്‍ നടപടികളിലേക്ക് കടന്നിട്ടില്ലാത്ത അവാസ്ഥ


ഇത്തരം വെല്ലുവിളികളെ എല്ലാം അതിജീവിച്ചു പദ്ധതി നടപ്പാക്കാന്‍ ഉള്ള കഴിവ് നമ്മുടെ രാഷ്ട്രീയ ഭരണ നേത്രുതത്തിനു ഉണ്ടാകണം,എങ്കില്‍ മാത്രമേ വിഴിഞ്ഞം തുറമുഖം യഥാര്ത്യമാകൂ

തരംഗിണി ഓണ്‍ലൈന്‍ ജൂലൈ ലക്കം പ്രസിദ്ധീകരിച്ചത്


ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍




blogger

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...