പേജുകള്‍‌

2014, മേയ് 7, ബുധനാഴ്‌ച

ബ്ലോഗിങ്ങിനു ഒരു വയസ്

കാഴ്ചക്കാരന്‍ എന്റെ ഈ ബ്ലോഗ്‌ തുടങ്ങിയിട്ട് ഒരു വര്‍ഷം ആയി.

2013 മെയ്‌ 3 നു ആണ് ആദ്യത്തെ പോസ്റ്റിങ്ങ്‌  ഈ ബ്ലോഗില്‍ ഞാന്‍ നടത്തിയത്.

വിഴിഞ്ഞം സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴുമ്പോള്‍,ഇതായിരുന്നു ആദ്യത്തെ പോസ്റ്റ്‌.

പിന്നെയും കുറച്ചു പോസ്റ്റുകള്‍.അതിനെ വായിക്കാനും അഭിപ്രായം പറയാനും തെറ്റുകള്‍ തിരുത്തി വേണ്ട നിര്‍ദേശങ്ങള്‍ തരാനും നിരവധി സുഹൃത്തുക്കള്‍ ഉണ്ടായി.ബ്ലോഗിങ് ലോകത്തെ സജീവ സാന്നിധ്യങ്ങള്‍ ആയ പലരുമായും പരിചയപ്പെടാന്‍ കഴിഞ്ഞത് വലിയൊരു സൌഭാഗ്യമായി.
ഫേസ്ബുക്കിലെ മലയാളം ബ്ലോഗേഴ്സ്ന്റെ രണ്ടു കൂട്ടായ്മകളും കൂടുതല്‍ ബ്ലോഗുകളെ അറിയാനും ബ്ലോഗര്‍മാരെ പരിചയപ്പെടാനും സഹായിച്ചു,പുതിയ ബ്ലോഗര്‍മാരെ വിലയിരുത്തുന്ന വരികള്‍ക്കിടയില്‍ എന്ന ബ്ലോഗ്‌ നിരൂപണത്തില്‍ ഈ ബ്ലോഗ്‌ പരാമര്ശിക്കപ്പെടാനുള്ള ഭാഗ്യവും ഉണ്ടായി.

ജോലിയിലെ തിരക്കു കാരണം ഒരു മാസത്തില്‍ അധികമായി ബ്ലോഗില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല.കൂട്ടുകാരുടെ പല രചനകളും വായിക്കാനും സമയം കിട്ടിയില്ല.സത്യം പറഞ്ഞാല്‍ ഇന്നു അവിചാരിതമായി ബ്ലോഗിലേക്ക് എത്തിയപ്പോഴാണ്  ഈ ബ്ലോഗ്‌ ഒരു വര്‍ഷമായി എന്നറിയുന്നത്.അപ്പോള്‍ മനസ്സില്‍ തോനിയതാണ് ഈ കുറിപ്പ്.ഓരോ തവണയും ഓരോ കുറിപ്പുകള്‍ എഴുതുമ്പോള്‍ ബ്ലോഗിങ് ലോകത്തെ കൂട്ടുകാര്‍ തരുന്ന പ്രോത്സാഹനം ആണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം.എല്ലാവര്‍ക്കും നന്ദി.
blogger

24 അഭിപ്രായങ്ങൾ :

 1. ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന "കാഴ്ചക്കാരന്'' പിറന്നാൾ ആശംസകൾ.

  ഈ ഒരു വർഷം കൊണ്ട് എത്ര മാത്രം വളർന്നു എന്ന് സ്വയം നോക്കിക്കാണുക.

  ചുറ്റും നടക്കുന്ന സംഭവങ്ങളെ പറ്റി തനിക്കുള്ള അഭിപ്രായം സാജൻ ശക്തമായി പറഞ്ഞു എന്ന് എനിക്കു തോന്നുന്നു.

  ഇനിയും എഴുതൂ. പ്രതികരണ ശേഷി നഷ്ട്ടപ്പെടാതിരിക്കാൻ, മനസ്സ് മുരടിക്കാതിരിക്കാൻ, സമൂഹവുമായി സംവദിക്കാൻ, സഹജീവികൾക്ക് എന്തെങ്കിലും നന്മ ചെയ്യാൻ.

  മറുപടിഇല്ലാതാക്കൂ
 2. ഒന്നാം പിറന്നാൾ ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 3. പിറന്നാളുകള്‍ കൂടുതല്‍ പിറക്കട്ടെ.

  മറുപടിഇല്ലാതാക്കൂ
 4. ഇനിയും ബൂലോഹ തിരുനാളുകൾ ഉഷാറാക്കണമെങ്കിൽ
  കുറച്ച് സമയമെങ്കിലും ഈ തട്ടകത്തിൽ പണിയെടുക്കണം കേട്ടൊ ഭായ്.
  സമയം ഇല്ലാ എന്നത് ഒരു കാരണമേ അല്ലാട്ടാ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. തീര്‍ച്ചയായും ഭായി.... നന്ദി ഈ നലല വാക്കുകള്‍ക്ക്

   ഇല്ലാതാക്കൂ
 5. കാഴ്ചക്കാരന് എന്റെ ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 6. അഭിനന്ദനങ്ങൾ സാജൻ.
  ഈ ശുഭ ദിനത്തിൽ സമയത്ത്
  എത്താൻ കഴിഞ്ഞതും, അതൊരു
  പോസ്ടാക്കി മാറ്റാൻ കഴിഞ്ഞതും
  നന്നായി.
  മുരളീ ഭായ് പറഞ്ഞതു പോലെ
  ഇവിടെ പിടിച്ചു നിൽക്കണമെങ്കിൽ
  വല്ലപ്പോഴുമെങ്കിലും വന്നു
  വല്ലതും/ വായിക്കാൻ വകയുള്ളത്‌
  വരഞ്ഞിടുക :-)
  സാജൻറെ പിന്കുറികൾ
  എല്ലാം തന്നെ ആ ഗണത്തിൽപ്പെടുന്നവ തന്നെ!!
  എല്ലാ ആശംസകളും നേരുന്നു
  എഴുതുക അറിയിക്കുക

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. താങ്ക്സ് സാര്‍..നന്ദി എപ്പോഴും തരുന്ന ഈ പ്രോത്സാഹനങ്ങള്‍ക്ക്

   ഇല്ലാതാക്കൂ
 7. വളര്‍ന്നു ബൂലോകം മുഴുവന്‍ പന്തലിക്കട്ടെ എന്നാശംസിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 8. ആശംസകള്‍ ..വളര്‍ന്നു വളര്‍ന്നു അറിയപ്പെടുന്ന സൂപ്പര്‍ ബ്ലോഗര്‍ ആവട്ടെ സാജന്‍!!.. ഹൃദയം നിറഞ്ഞ ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...