സഞ്ചാര സ്വാതന്ത്ര്യത്തിനായി സന്ധ്യ എന്ന വീട്ടമ്മ നടത്തിയ സമരവും അതിനു വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി നല്‍കിയ പാരിതോഷികവും സമാനതകളില്ലാത്ത മാധ്യമ ശ്രദ്ധയാണ് നേടിയിരിക്കുന്നത്.
ഇടതുപക്ഷം ഇപ്പോള്‍ നടത്തുന്ന ക്ലിഫ് ഹൌസ് ഉപരോധ സമരം വെറും നാടകമാണ്,തീര്‍ത്തും അപഹാസ്യമായ ഒരു സമരം,പക്ഷെ അതിന്‍റെ മാത്രം അടിസ്ഥനത്തില്‍ എല്ലാ സമരങ്ങളെയും സാമാന്യവത്കരിക്കപ്പെടുന്ന അപകടകരമായ കാഴ്ചയാണ് നാം കാണുന്നത്.
സന്ധ്യ ഉള്‍പ്പെടെ ആ പ്രദേശത്തെ ഓരോരുത്തര്‍ക്കും സഞ്ചാര സ്വാതന്ത്ര്യത്തിനുള്ള അവകാശമുണ്ട്.ഉപരോധിക്കും എന്നു പറയപ്പെടുന്ന മുഖ്യമന്ത്രി സ്വൈര്യ വിഹാരം നടത്തുമ്പോള്‍ പാവം പൊതുജനം മാത്രം കഷ്ടപ്പെടുന്ന സ്ഥിതി തീര്‍ച്ചയായും ഒഴിവാക്കപ്പെടെണ്ടതാണ്.അതുകൊണ്ട് തന്നെ അവര്‍ നടത്തിയ പ്രതിഷേധം ശ്രദ്ധിക്കപ്പെട്ടു.അതിനു ഫലമുണ്ടായി ഇപ്പോള്‍ സമരം നടക്കുമ്പോള്‍ സഞ്ചാര സ്വാതന്ത്ര്യവും തടസപ്പെടുന്നില്ല.അതിനു പോലീസുകാരും സമരക്കാരും നടത്തിയ വിട്ടുവീഴ്ച സ്വാഗതാര്‍ഹം.
പക്ഷെ ഇവിടെ കാണാതെ പോകുന്ന അല്ലെങ്കില്‍ കണ്ടിട്ടും കണ്ടില്ല എന്നു നടിക്കുന്ന ചില കാര്യങ്ങള്‍ ഇല്ലേ.
ഇതാണോ കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ സമരം?.പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയ ഏറ്റവും വലിയ സമരം ഇതൊന്നുമല്ലല്ലോ.അത്തരം സമരങ്ങള്‍ ഇനിയും ആവര്‍ത്തിക്കില്ലേ.
സന്ധ്യക്ക് പിന്തുണ പ്രഖ്യാപിക്കുന്ന ഭരണപക്ഷ രാഷ്ട്രീയക്കാര്‍ക്ക് തങ്ങള്‍ ഇനി ഒരു സമരവും ചെയ്യില്ല എന്നു പറയാന്‍ പറ്റുമോ?ജനാതിപത്യ സംവിധാനത്തില്‍ സമരങ്ങളുടെ പങ്കു ഒഴിവാക്കാന്‍ ആവാത്തതാണ്.എല്ലാ സമരവും ഉത്തമമായ ഉദേശ ശുദ്ധിയോട് കൂടിയതോ ലക്ഷ്യ പ്രാപ്തി കൈവരിക്കുകയോ ചെയ്യുന്നതാവില്ല.പക്ഷെ സമരങ്ങളുടെ ഗുണഫലങ്ങള്‍ അനുഭവിക്കാത്ത ആരെങ്കിലും നമുക്കിടയില്‍ ഉണ്ടോ?പ്രക്ഷോഭങ്ങളുടെയും സമരങ്ങളുടെയും പാതയിലൂടെയാണ് ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുതല്‍ ആം ആദ്മി വരെയുള്ള ഓരോ രാഷ്ട്രീയ പാര്‍ട്ടിയും വളര്‍ന്നു വന്നിട്ടുള്ളത്.ഒരു സമരവും പ്രതിഷേധവും വേണ്ട എന്നും അതെല്ലാം ജനവിരുദ്ധമെന്നും പറഞ്ഞാല്‍ അതു ഭരണാധികാരികള്‍ക്ക് ഏകാതിപത്യ നിലപാടുകള്‍ സ്വീകരിക്കാന്‍ ഉള്ള ലൈസന്‍സ് നല്‍കല്‍ അല്ലേ.
സന്ധ്യക്ക് അഞ്ചു ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത് പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി.അദേഹത്തിന്റെ ഈ വിഷയത്തോടുള്ള സമീപനം,പൊതു സാഹചര്യത്തില്‍ ഇങ്ങനൊരു സമ്മാനം കൊടുത്തതിലെ ധാര്‍മികത ഇതു രണ്ടും പരിശോധിക്കേണ്ടതാണ്.
വ്യക്തി പൂജ അല്ല വേണ്ടത് ഓരോ വ്യക്തിയും ഓരോ കാര്യത്തില്‍ നാം എടുക്കുന്ന നിലപാടുകള്‍ ആണ് പരിശോധിക്കേണ്ടത്.സ്വന്തം കിഡ്നി മറ്റൊരാള്‍ക്ക് നല്‍കി മാതൃക കാണിച്ച വ്യക്തി,നോക്കു കൂലിക്ക് എതിരെ നടത്തുന്ന വിട്ടു വീഴ്ച ഇല്ലാത്ത നിലപാടുകള്‍ ഇതെല്ലാം കേരളീയ സമൂഹം ഏറെ സ്വാഗതം ചെയ്ത കാര്യങ്ങളാണ്.പക്ഷെ അതുകൊണ്ട്അദേഹം സ്വീകരിക്കുന്ന എല്ലാ നിലപാടുകളും ശെരിയാണ് എന്നു പറയരുത്.
ഇവിടുത്തെ സമരങ്ങള്‍ എല്ലാം ജനവിരുദ്ധം എന്ന തരത്തിലാണ് അദേഹത്തിന്റെ സമീപനം,അതുകൊണ്ട് തന്നെ അതിനെതിരെ പ്രതിഷേധം നടത്തിയ ഒരാളിന് സമ്മാനം നല്‍കുന്നതിലൂടെ അത്തരം എതിര്‍പ്പുകള്‍ക്ക് പ്രോത്സാഹനം നല്‍കുക.ജനാതിപത്യ സമരങ്ങളോട് പുച്ഛ മനോഭാവം പുലര്‍ത്തുന്ന ഒരു സമീപനമായി മാത്രമേ ഇതിനെ കാണാനാകൂ.
പിന്നെ ഇതിലെ ധാര്‍മികത,വീഗാലാന്റില്‍ അപകടത്തില്‍ പെട്ട വിജേഷ് എന്ന ചെറുപ്പക്കാരന്‍ പതിനൊന്നു വര്‍ഷമായി വീല്‍ചെയറില്‍ ആണ്.ചലന ശേഷി നഷ്ടപെട്ട ഈ ചെറുപ്പക്കാരന് ഇതുവരെ ഇരുപത് ലക്ഷത്തില്‍ അധികം ചികിത്സ ചെലവ് വന്നപ്പോള്‍ അറുപതിനായിരം രൂപയാണ് വീഗാലാന്‍ഡ് മാനേജ്‌മന്റ് ഇതുവരെ നല്‍കിയിട്ടുള്ളത്.
ഇവിടെ മാതൃകാപരമായ പ്രതികരണങ്ങള്‍ നടത്തിയ എത്രയോ സ്ത്രീകള്‍ ഉണ്ട്.ജസീറ എന്ന യുവതി ഡല്‍ഹി ജന്ദര്‍ മന്ദിറില്‍ സമരം നടത്തുന്നത് ഏതെങ്കിലും വ്യക്തിപരമായ കാര്യത്തിന് വേണ്ടിയല്ല,മണല്‍ ഖനനത്തിന് എതിരെയാണ്.കൊച്ചിയില്‍ തന്നെ നടു റോഡില്‍ അപമാനിക്കപ്പെട്ട പദ്മിനി എന്ന ട്രാഫിക് വാര്ടെന്‍ നടത്തുന്ന നിയമ പോരാട്ടത്തിനു എന്തെങ്കിലും സഹായം കൊടുത്തിരുന്നോ? അപ്പോള്‍ സ്വന്തം ഹിതങ്ങള്‍ക്ക് അനുയോജ്യമായ കാര്യങ്ങള്‍ നടക്കുമ്പോള്‍ മാത്രം അതിനു പ്രോത്സാഹനം നല്‍കുന്ന ഇരട്ടത്താപ്പ് മന്സിലക്കെണ്ടാതാണ്.
സമരങ്ങളെ എല്ലാം പുച്ഛ ഭാവത്തില്‍ കാണുന്ന സമീപനം മാറേണ്ടിയിരിക്കുന്നു.ഐതിഹാസികമായ അനവധി സമരങ്ങളുടെ ഗുണഭോക്താക്കളാണ് നമ്മള്‍,ഇതെല്ലാം അനാവശ്യം എന്ന ഇടുങ്ങിയ ചിന്താഗതി മാറിയേ തീരൂ
ഇടതുപക്ഷം ഇപ്പോള്‍ നടത്തുന്ന ക്ലിഫ് ഹൌസ് ഉപരോധ സമരം വെറും നാടകമാണ്,തീര്‍ത്തും അപഹാസ്യമായ ഒരു സമരം,പക്ഷെ അതിന്‍റെ മാത്രം അടിസ്ഥനത്തില്‍ എല്ലാ സമരങ്ങളെയും സാമാന്യവത്കരിക്കപ്പെടുന്ന അപകടകരമായ കാഴ്ചയാണ് നാം കാണുന്നത്.
സന്ധ്യ ഉള്‍പ്പെടെ ആ പ്രദേശത്തെ ഓരോരുത്തര്‍ക്കും സഞ്ചാര സ്വാതന്ത്ര്യത്തിനുള്ള അവകാശമുണ്ട്.ഉപരോധിക്കും എന്നു പറയപ്പെടുന്ന മുഖ്യമന്ത്രി സ്വൈര്യ വിഹാരം നടത്തുമ്പോള്‍ പാവം പൊതുജനം മാത്രം കഷ്ടപ്പെടുന്ന സ്ഥിതി തീര്‍ച്ചയായും ഒഴിവാക്കപ്പെടെണ്ടതാണ്.അതുകൊണ്ട
പക്ഷെ ഇവിടെ കാണാതെ പോകുന്ന അല്ലെങ്കില്‍ കണ്ടിട്ടും കണ്ടില്ല എന്നു നടിക്കുന്ന ചില കാര്യങ്ങള്‍ ഇല്ലേ.
ഇതാണോ കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ സമരം?.പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയ ഏറ്റവും വലിയ സമരം ഇതൊന്നുമല്ലല്ലോ.അത്തരം സമരങ്ങള്‍ ഇനിയും ആവര്‍ത്തിക്കില്ലേ.
സന്ധ്യക്ക് പിന്തുണ പ്രഖ്യാപിക്കുന്ന ഭരണപക്ഷ രാഷ്ട്രീയക്കാര്‍ക്ക് തങ്ങള്‍ ഇനി ഒരു സമരവും ചെയ്യില്ല എന്നു പറയാന്‍ പറ്റുമോ?ജനാതിപത്യ സംവിധാനത്തില്‍ സമരങ്ങളുടെ പങ്കു ഒഴിവാക്കാന്‍ ആവാത്തതാണ്.എല്ലാ സമരവും ഉത്തമമായ ഉദേശ ശുദ്ധിയോട് കൂടിയതോ ലക്ഷ്യ പ്രാപ്തി കൈവരിക്കുകയോ ചെയ്യുന്നതാവില്ല.പക്ഷെ സമരങ്ങളുടെ ഗുണഫലങ്ങള്‍ അനുഭവിക്കാത്ത ആരെങ്കിലും നമുക്കിടയില്‍ ഉണ്ടോ?പ്രക്ഷോഭങ്ങളുടെയും സമരങ്ങളുടെയും പാതയിലൂടെയാണ് ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുതല്‍ ആം ആദ്മി വരെയുള്ള ഓരോ രാഷ്ട്രീയ പാര്‍ട്ടിയും വളര്‍ന്നു വന്നിട്ടുള്ളത്.ഒരു സമരവും പ്രതിഷേധവും വേണ്ട എന്നും അതെല്ലാം ജനവിരുദ്ധമെന്നും പറഞ്ഞാല്‍ അതു ഭരണാധികാരികള്‍ക്ക് ഏകാതിപത്യ നിലപാടുകള്‍ സ്വീകരിക്കാന്‍ ഉള്ള ലൈസന്‍സ് നല്‍കല്‍ അല്ലേ.
സന്ധ്യക്ക് അഞ്ചു ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത് പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി.അദേഹത്തിന്റെ ഈ വിഷയത്തോടുള്ള സമീപനം,പൊതു സാഹചര്യത്തില്‍ ഇങ്ങനൊരു സമ്മാനം കൊടുത്തതിലെ ധാര്‍മികത ഇതു രണ്ടും പരിശോധിക്കേണ്ടതാണ്.
വ്യക്തി പൂജ അല്ല വേണ്ടത് ഓരോ വ്യക്തിയും ഓരോ കാര്യത്തില്‍ നാം എടുക്കുന്ന നിലപാടുകള്‍ ആണ് പരിശോധിക്കേണ്ടത്.സ്വന്തം കിഡ്നി മറ്റൊരാള്‍ക്ക് നല്‍കി മാതൃക കാണിച്ച വ്യക്തി,നോക്കു കൂലിക്ക് എതിരെ നടത്തുന്ന വിട്ടു വീഴ്ച ഇല്ലാത്ത നിലപാടുകള്‍ ഇതെല്ലാം കേരളീയ സമൂഹം ഏറെ സ്വാഗതം ചെയ്ത കാര്യങ്ങളാണ്.പക്ഷെ അതുകൊണ്ട്അദേഹം സ്വീകരിക്കുന്ന എല്ലാ നിലപാടുകളും ശെരിയാണ് എന്നു പറയരുത്.
ഇവിടുത്തെ സമരങ്ങള്‍ എല്ലാം ജനവിരുദ്ധം എന്ന തരത്തിലാണ് അദേഹത്തിന്റെ സമീപനം,അതുകൊണ്ട് തന്നെ അതിനെതിരെ പ്രതിഷേധം നടത്തിയ ഒരാളിന് സമ്മാനം നല്‍കുന്നതിലൂടെ അത്തരം എതിര്‍പ്പുകള്‍ക്ക് പ്രോത്സാഹനം നല്‍കുക.ജനാതിപത്യ സമരങ്ങളോട് പുച്ഛ മനോഭാവം പുലര്‍ത്തുന്ന ഒരു സമീപനമായി മാത്രമേ ഇതിനെ കാണാനാകൂ.
പിന്നെ ഇതിലെ ധാര്‍മികത,വീഗാലാന്റില്‍ അപകടത്തില്‍ പെട്ട വിജേഷ് എന്ന ചെറുപ്പക്കാരന്‍ പതിനൊന്നു വര്‍ഷമായി വീല്‍ചെയറില്‍ ആണ്.ചലന ശേഷി നഷ്ടപെട്ട ഈ ചെറുപ്പക്കാരന് ഇതുവരെ ഇരുപത് ലക്ഷത്തില്‍ അധികം ചികിത്സ ചെലവ് വന്നപ്പോള്‍ അറുപതിനായിരം രൂപയാണ് വീഗാലാന്‍ഡ് മാനേജ്‌മന്റ് ഇതുവരെ നല്‍കിയിട്ടുള്ളത്.
ഇവിടെ മാതൃകാപരമായ പ്രതികരണങ്ങള്‍ നടത്തിയ എത്രയോ സ്ത്രീകള്‍ ഉണ്ട്.ജസീറ എന്ന യുവതി ഡല്‍ഹി ജന്ദര്‍ മന്ദിറില്‍ സമരം നടത്തുന്നത് ഏതെങ്കിലും വ്യക്തിപരമായ കാര്യത്തിന് വേണ്ടിയല്ല,മണല്‍ ഖനനത്തിന് എതിരെയാണ്.കൊച്ചിയില്‍ തന്നെ നടു റോഡില്‍ അപമാനിക്കപ്പെട്ട പദ്മിനി എന്ന ട്രാഫിക് വാര്ടെന്‍ നടത്തുന്ന നിയമ പോരാട്ടത്തിനു എന്തെങ്കിലും സഹായം കൊടുത്തിരുന്നോ? അപ്പോള്‍ സ്വന്തം ഹിതങ്ങള്‍ക്ക് അനുയോജ്യമായ കാര്യങ്ങള്‍ നടക്കുമ്പോള്‍ മാത്രം അതിനു പ്രോത്സാഹനം നല്‍കുന്ന ഇരട്ടത്താപ്പ് മന്സിലക്കെണ്ടാതാണ്.
സമരങ്ങളെ എല്ലാം പുച്ഛ ഭാവത്തില്‍ കാണുന്ന സമീപനം മാറേണ്ടിയിരിക്കുന്നു.ഐതിഹാസികമായ അനവധി സമരങ്ങളുടെ ഗുണഭോക്താക്കളാണ് നമ്മള്‍,ഇതെല്ലാം അനാവശ്യം എന്ന ഇടുങ്ങിയ ചിന്താഗതി മാറിയേ തീരൂ
"സമരങ്ങളെ എല്ലാം പുച്ഛ ഭാവത്തില്‍ കാണുന്ന സമീപനം മാറേണ്ടിയിരിക്കുന്നു.ഐതിഹാസികമായ അനവധി സമരങ്ങളുടെ ഗുണഭോക്താക്കളാണ് നമ്മള്‍,ഇതെല്ലാം അനാവശ്യം എന്ന ഇടുങ്ങിയ ചിന്താഗതി മാറിയേ തീരൂ"
മറുപടിഇല്ലാതാക്കൂകുറിപ്പ് നന്നായിട്ടുണ്ട്
ആശംസകള്‍
എല്ലാ സമരവും തെറ്റെന്ന അരാഷ്ട്രീയ ചിന്ത വേരുന്നിക്കാന്‍ ശ്രമിക്കുന്നത് അപകടകരമാണ്
ഇല്ലാതാക്കൂചാക്കിനെക്കാള് വലിയ പരസ്യം മാത്രം!
മറുപടിഇല്ലാതാക്കൂമാധ്യമങ്ങള് അവരുടെ താല്പര്യങ്ങള്‍ക്കൊത്ത് പ്രാധാന്യം നല്‍കി!
ഇങ്ങനെയൊരു സംഭവം നടക്കും എന്നറിയാതെയാണ് മാധ്യമങ്ങള്‍ എത്തിയത് എന്നതും വിശ്വസിക്കാവുന്നതല്ല....!
മാധ്യമ പ്രാധാന്യം അവിടെ സ്വാഭാവികമാണ്.അവിടെ ആരെങ്കിലും അവരെ എത്തിച്ചതാണ് എന്നു തോന്നുന്നില്ല.പക്ഷെ അനാവശ്യ പ്രാധാന്യമാണ് നല്‍കിയത്
ഇല്ലാതാക്കൂ‘വ്യക്തി പൂജ അല്ല വേണ്ടത് ഓരോ വ്യക്തിയും
മറുപടിഇല്ലാതാക്കൂഓരോ കാര്യത്തില്‍ നാം എടുക്കുന്ന നിലപാടുകള്‍ ആണ് ‘
പിന്നെന്തിനാണ് ഈ വ്യക്തിക്ക് നാം ഇതുപോൽ ഒരു ഓൺ ലൈൻ പ്രസിദ്ധി കൊടുക്കുന്നത്..
സത്യം,അനാവശ്യ പ്രസിദ്ധി നല്‍കുന്നു എന്നു പറയുമ്പോള്‍ നമ്മളും അതില്‍ പങ്കാളി ആവുന്നു
ഇല്ലാതാക്കൂജസീറ എന്ന യുവതി ഡല്‍ഹി ജന്ദര്‍ മന്ദിറില്‍ സമരം നടത്തുന്നത് ഏതെങ്കിലും വ്യക്തിപരമായ കാര്യത്തിന് വേണ്ടിയല്ല,മണല്‍ ഖനനത്തിന് എതിരെയാണ്.കൊച്ചിയില്‍ തന്നെ നടു റോഡില്‍ അപമാനിക്കപ്പെട്ട പദ്മിനി എന്ന ട്രാഫിക് വാര്ടെന്‍ നടത്തുന്ന നിയമ പോരാട്ടത്തിനു എന്തെങ്കിലും സഹായം കൊടുത്തിരുന്നോ?
മറുപടിഇല്ലാതാക്കൂvery correct..
എന്തയാലും ജസീരക്കും അഞ്ചു ലക്ഷം കൊടുത്തും..അപ്പോള്‍ തോന്നുന്ന സംശയം ഇതു രണ്ടും തുല്യമാണോ
ഇല്ലാതാക്കൂചാനലുകളാണെങ്കിലും പത്രമാദ്ധ്യമങ്ങളാണെങ്കിലും ഓരോ രാഷ്ട്രീയനിലപാടുകൾ ഉള്ളവരാണ്. ഏതൊരു സംഭവവും അതിനു ചേർന്ന രീതിയിലേ ഓരോ മാദ്ധ്യമങ്ങളും അവതരിപ്പിക്കുകയുള്ളു. സത്യം അറിയണമെങ്കിൽ അതുകൊണ്ടു തന്നെ ഒന്നിലധികം മാദ്ധ്യമങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. അതു പോലെ ചിറ്റിലപ്പിള്ളിക്കും കാണും എന്തെങ്കിലും അജണ്ടകൾ.... അതുകൊണ്ടായിരിക്കുമല്ലൊ ജസീറയെ, പത്മിനിയേ കാണാതിരിക്കുകയും സന്ധ്യയെ കാണുകയും ചെയ്യുന്നത്...!
മറുപടിഇല്ലാതാക്കൂഅരാഷ്ട്രീയ അജണ്ടകള്‍ മുന്‍പോട്ടു വെക്കുക ചിലരുടെ താത്പര്യമാണ്
ഇല്ലാതാക്കൂവ്യക്തമായ കാഴ്ചപ്പാടുകള്‍ താങ്കള്‍ക്കുണ്ട്, അതെഴുതി ഫലിപ്പിക്കാനുള്ള കഴിവും, അധികം പേര്‍ക്കും ഇല്ലാത്ത രണ്ട് കഴിവുകള്‍.
മറുപടിഇല്ലാതാക്കൂതാങ്ക്സ് ഷാജിത
ഇല്ലാതാക്കൂ