എനിക്ക് ഓര്മ വെക്കുന്നതിനു മുന്‍പ് തന്നെ സച്ചിന് ലോക ക്രിക്കറ്റില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചിരുന്നു. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഇംഗ്ലണ്ട്,ഓസ്ട്രേലിയ പര്യടനങ്ങളിലെ മാസ്മരിക പ്രകടനങ്ങളും 1 9 9 2 ലോകകപ്പിലെ പ്രകടനവുമൊക്കെ വായിച്ചും വീഡിയോ ക്ലിപ്പുകളിളുടെയുമാണ് മനസിലാക്കിയത്.
1992-93 കാലത്തേ ഇംഗ്ലണ്ടിന്റെ ഇന്‍ഡ്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ്,എന്റെ ഇപ്പോഴത്തെ ഓര്‍മയില്‍ എന്റെ കൃത്യമായ ക്രിക്കറ്റ് കാഴ്ച്ചയുടെ തുടക്കം അവിടെയാണെന്ന് തോന്നുന്നു.ആ ടെസ്റ്റില്‍ സച്ചിന് 1 6 5 റണ്‍സ് നേടി.ഇന്നു സച്ചിന് എന്നപോലെ അന്നു ക്രിക്കറ്റ്ന്റെ സിംഹാസനത്തില്‍ കപില്‍ദേവ് ആയിരുന്നു,അദേഹത്തിന്റെ കരിയര്‍ അതിന്റെ അന്ത്യ ഘട്ടത്തില്‍,കപിലിനെ സ്നേഹിച്ചു കപില്‍ റിച്ചാര്‍ഡ് ഹാഡ്ലിയുടെ റെക്കോര്‍ഡ് തകര്‍ക്കുന്നതും ഒക്കെ സാകൂതം വീക്ഷിച്ച കുട്ടികാലം.ഒപ്പം മനസ്സില്‍ വേറൊരു വിഗ്രഹ പ്രതിഷ്ടയും ഉണ്ടായി,സച്ചിനും മേല്‍ ഉദിച്ച കാംബ്ലി വസന്തം,ഇംഗ്ലണ്ട്,സിംബാവെ ഇവര്‍ക്കെതിരെ തുടര്‍ച്ചയായ രണ്ടു ഇരട്ട സെഞ്ച്വറി നേടിയതോടെ കാംബ്ലി ഫാന്‍ ആയി പോയി.

കപില്‍ വിരമിച്ചു, കാംബ്ലിയുടെ മാജിക്കുകള്‍ കുറഞ്ഞു.പതുക്കെ ലിറ്റില്‍ മാസ്റ്ററോട് ഉള്ള ഇഷ്ടം ആരാധനയായി മാറി,ഏതാണ്ട് സച്ചിന് ഫാന്‍ ആയി.ടീമിന്റെ സ്കോറും ഓരോരുത്തരും നേടിയ റണ്‍സും ഒക്കെ മനപ്പടമാക്കുന്ന ഒരു ക്രിക്കറ്റ് ഭ്രാന്ത് പിടിച്ച സ്കൂള്‍ പഠന കാലം,മനസില്‍ ക്രിക്കറ്റ് ദൈവമായി സച്ചിനും.
വീട്ടിലെ ടെലിവിഷനിലും ദൂരദര്‍ശനില്‍ സംപ്രേഷണം ഇല്ലെങ്കില്‍ ഇലക്ട്രോണിക്സ് കടകള്‍ക് മുന്‍പിലും ഒക്കെ നിന്ന് നിരവധി മാസ്മരിക ഇന്നിങ്ങ്സുകള്‍ കണ്ടു.ക്ലാസ്സ് കട്ട് ചെയ്തും യാത്രകല്ക്കിടയിലും ഒക്കെ ബസ് സ്റ്റാന്റ്ലും ഒക്കെ നിന്ന് കണ്ട ആ സച്ചിന്ബാറ്റിന്റെ റണ്‍ ഒഴുക്കുകള്‍ ഒരിക്കലും മറക്കില്ല.
ഇന്‍ഡ്യന്‍ ടീം എന്നാല്‍ സച്ചിന് മാത്രം എന്ന അവസ്ഥ,സച്ചിന് ഔട്ട് ആയാല്‍ ചീട്ടുകൊട്ടാരം പോലെ തകരുന്ന ഒരു ബാറ്റിംഗ് നിര.അതിനിടയില്‍ മറക്കാനാകാത്ത എത്രയോ മാസ്മരിക പ്രകടനങ്ങള്‍
1 9 9 3 ഹീറോ കപ്പിൽ സൗത്ത് ആഫ്രിക്കക്ക് ബൌളിംഗ് മാജിക്കിലുടെ ഇന്ത്യ യെ ഫൈനലിൽ എത്തിച്ചത്
1 9 9 6 ലോകകപ്പിൽ ഒരുപിടി പ്രകടനങ്ങളിളുടെ നേടിയ ടോപ് സ്കോറർ പട്ടം
1 9 9 8 കൊച്ചി ഏകദിനത്തിലെ ബൌളിംഗ് മാജിക്
1 9 9 8 ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്ട്രലിയയ്ക്ക് എതിരെ നേടിയ 1 4 1 റണ്‍സും നാലു വിക്കറ്റും
ഷാര്‍ജയില്‍ ത്രിരാഷ്ട്ര കപ്പില്‍ ഓസ്ട്രലിയക്ക് എതിരെ തുടര്‍ച്ചയായി നേടിയ രണ്ടു സെഞ്ച്വറികള്‍.ഫൈനലില്‍ എത്തിച്ചതും ചാമ്പ്യൻ മാർ ആക്കിയതും
പുറം വേദനയെ അവഗണിച്ചു 1 9 9 9ലെ ചെന്നൈ ടെസ്റ്റില്‍ പാകിസ്താന് എതിരെ നേടിയ സെഞ്ച്വറി
1 9 9 9 ലോകകപ്പില്‍ അച്ഛന്റെ മരണ ശേഷം തിരിച്ചെത്തി കെനിയക്ക് എതിരെ നേടിയ ഉഗ്രന്‍ സെഞ്ച്വറി
1 9 9 9 ല്‍ന്യൂസീലാന്‍ഡ്നു എതിരെ നേടിയ 1 8 6 റണ്‍സ്
1 9 9 9 ല്‍ന്യൂസീലാന്‍ഡ്നു എതിരെ തന്നെ നേടിയ ടെസ്റ്റിലെ ആദ്യ ഇരട്ട സെഞ്ച്വറി
2003 ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനങ്ങള്‍.പ്രത്യകിച്ചും ഷോയിബ് അക്തറിനെ തലങ്ങും വിലങ്ങും പ്രഹരിച്ചു പാകിസ്താന് എതിരെ നേടിയ 98 റണ്‍സ്
2 0 0 3 -0 4 ഓസ്ട്രലിയന്‍ പര്യടനം,ആദ്യ മൂന്നു ടെസ്റ്റില്‍ വളരെ കുറഞ്ഞ സ്കോറില്‍ പുറത്തായ സച്ചിന് അവിശ്വസനീയമായ തിരിച്ചു വരവിലൂടെ നാലാം ടെസ്റ്റില്‍ നേടിയ 2 4 0 റണ്‍സ്
2 0 0 4 ലെ പാകിസ്ഥാന് പര്യടനത്തിലെ ആദ്യ ടെസ്റ്റ്,194 ല്‍ സച്ചിന് നില്ക്കുമ്പോള് ദ്രാവിഡ് ഇന്നിങ്ങ്സ് ഡിക്ലയര്‍ ചെയ്യുന്നു.ദ്രവിടിനോടും അടുത്തിരുന്നു അതിനു നിര്‍ദേശം നല്കിയ ഗാംഗുലിയോടുമുള്ള ദേഷ്യം എന്നും മനസ്സില്‍ മായാതെ നില്ക്കുന്നു.
2 0 0 4 ല്‍ തന്നെ ബംഗ്ലാദേശിന് എതിരെ കുറിച്ച 248 എന്ന ഉയര്‍ന്ന സ്കോര്‍
2005 ല്‍ കൊച്ചിയില്‍ പാകിസ്താന് എതിരെ നടത്തിയ അഞ്ചു വിക്കറ്റ് പ്രകടനം
2009ല്‍ ന്യൂസീലാന്ഡ്നു എതിരെ നേടിയ 163
2009ല്‍ ഓസ്ട്രലിയക്ക് എതിരെ തന്നെ കൂറ്റന്‍ ടോട്ടല്‍ പിന്തുടര്‍ന്ന്നു നടത്തിയ പോരാട്ടം,മത്സരം തോറ്റെങ്കിലും സച്ചിന് നേടിയ 175 റണ്‍സിന്റെ ബാറ്റിംഗ് സൌന്ദര്യം
ദൈവം തന്ന വരദാനം സൗത്ത് ആഫ്രിക്കക്കു എതിരെ നേടിയ ആദ്യ ഏകദിന ഇരട്ട സെഞ്ച്വറി
2011 ലോകകപ്പ്.വീണ്ടും രണ്ടു സെഞ്ച്വറികള്‍,ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കക്കും എതിരെ.സെമിയില്‍ പാകിസ്താന് എതിരെ പുറത്തെടുത്ത വിശ്വ രൂപം.ഒടുവില്‍ സ്വന്തം മണ്ണില്‍ ലോകകപ്പ് ഉയര്‍ത്തിയത്
നൂറാം സെഞ്ച്വറിക്കായുള്ള ഞങ്ങളുടെ കാത്തിരിപ്പു സഫലമാക്കി ബംഗ്ലാദേശിന് എതിരെ നേടിയ സെഞ്ച്വറി
ഒടുവില്‍ ഏകദിനത്തില്‍ നിന്നുള്ള വിരമിക്കല്‍
ഓര്‍മയുടെ ഏടുകളില്‍ നിന്ന് ഇതൊക്കെയേ വരുന്നുള്ളൂ.പരാമര്‍ശിക്കാത്ത ഒത്തിരി മാസ്മരികതകള്‍ ഉണ്ട്.

രണ്ടു തവണ ക്യാപ്റ്റന്‍ ആയപ്പോഴും സച്ചിന്റെ പ്രകടനം മോശമായി,അപ്പോള്‍ കരുതി സച്ചിന് ക്യാപ്റ്റന്‍സി ഒഴിഞ്ഞെങ്കില്‍ എന്നു.എന്തെന്നാല്‍ സച്ചിന് സമ്മര്‍ദത്തില്‍ ആവുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല
ടെന്നീസ് എല്‍ബോ അലട്ടിയപ്പോള്‍ രാജ്യം മുഴുവന്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്നു
കോഴ വിവാദങ്ങള്‍ ഇന്‍ഡ്യന്‍ ക്രിക്കറ്റിനെ പിടിച്ചു കുലുക്കിയ സമയങ്ങളില്‍ എല്ലാം അടിയുലയാതെ സച്ചിന് നിലകൊണ്ടു,
ക്രിക്കറ്റ് മാന്യന്മാരുടെ കളി എന്നു കളിക്കളത്തിലെ തന്റെ മറ്റാര്ക്കുംപുലര്താനാവാത്ത മാന്യതയാര്‍ന്ന പ്രകടനതിലുടെ സച്ചിന് തെളിയിച്ചു.ആ മാന്യത കളിക്കളത്തിന് പുറത്തും കാത്തു.നികുതി കൃത്യമായി അടച്ചും താന്‍ ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാധ്യമ ശ്രദ്ധ നല്‍കാതെയും സച്ചിന് വ്യത്യസ്തനായി.ഒരു വിവാദങ്ങളും ഇല്ലാത്ത രണ്ടു വ്യാഴവട്ടം അതു സച്ചിന് അല്ലാതെ മറ്റാര്‍ക്കു പറ്റും.
ഗാംഗുലി,ദ്രാവിഡ്,സെവാഗ്,ധോണി,കോഹ്ലി മഹാപ്രതിഭകള്‍ പലരും വന്നുഎങ്കിലും മനസ്സില്‍ വിഗ്രഹമായി താങ്കളെ പ്രതിഷ്ടിച്ച ഞങ്ങള്‍ക്ക് വേറെ ആരെയും അവിടെ കാണാന്‍ ആവില്ല.
എന്തിനും ഏതിനും താങ്കള്‍ക്കുള്ള മറുപടി ആ ബാറ്റ് ആയിരുന്നു.ഒരിക്കല്‍ താങ്കളുടെ വിക്കറ്റ് നേടിയ ഹെന്റി ഒലോങ്ങ നടത്തിയ അമിതാവേശവും മാധ്യമങ്ങള്‍ അയാള്‍ക്ക് നല്കിയ താര പരിവേഷവും.അടുത്ത മത്സരത്തില്‍ ഒലോങ്ങയെ തച്ചു തകര്‍ത്ത പോരാട്ട വീര്യം.അതുപോലെ സമകാലീനരായ എല്ലാ ബൌളര്‍മാര്‍ക്കും ഇടി സ്വപ്നം ആയിരുന്നു സച്ചിന്.ഷയിന്‍ വാര്നിന്റെ സ്വപ്നങ്ങളില്‍ പോലും താങ്കളുടെ ബാറ്റ് ദുര്ഭൂതമായി എത്തി.ഒരിക്കല്‍ താങ്കളെ തറപറ്റിച്ചു എന്നു വീമ്പിളക്കിയ ഷോയിബ് അക്തറിന് പിന്നീടു നല്കിയ സമ്മാനങ്ങള്‍ ആരും മറകില്ല.ഏറ്റവും മാന്യമായ ഏറ്റുമുട്ടലുകള്‍ ആയിരുന്നു സച്ചിന്-മക്ഗ്രാത്ത് പോരാട്ടങ്ങള്‍,(രണ്ടു വ്യാഴവട്ടകാലത്ത് ഉണ്ടായ ഏറ്റവും മികച്ച എതിരാളി)അതിലും പലതവണ വെന്നികൊടി നാട്ടി.
അവാര്‍ഡുകള്‍ പലതും സച്ചിനെ തേടിയെത്തി,ഏറ്റവും മികച്ച കളിക്കാരന് എന്ന സാക്ഷാല്‍ ബ്രാഡ്മാന്റെ വിശേഷണം വരെ,പക്ഷെ അതൊന്നും ആരാധക ഹൃദയങ്ങളില്‍ ഉറപ്പിച്ച സ്ഥാനതിനെക്കാള് വലുതായിരുന്നില്ല
ക്രിക്കറ്റ് പ്രേമം തലയ്ക്കു പിടിച്ച കാലത്ത് മുറി മുഴുവന്‍ താങ്കളുടെ ചിത്രങ്ങള്‍ ആയിരുന്നു.നോട്ട് ബൂകിലും കടല്സുകളിലും താങ്കളുടെ പ്രകടനങ്ങള്‍ എഴുതി സൂക്ഷിച്ചു.പത്ര വാര്‍ത്തകള്‍ വെട്ടി വെച്ചു.കോഴയും വിവാദങ്ങളും ക്രമേണ ക്രിക്കറ്റ് ആസ്വാദനം യന്ത്രികമാക്കി,പിന്നെ ആകെയുള്ള ശ്രദ്ധ താങ്കളുടെ പ്രകടനം,നേടുന്ന റണ്‍സ്,തകര്‍ക്കുന്ന റെക്കോര്‍ഡ് ഇവയോക്കെയായി മാത്രം മാറി.

ഒരുപക്ഷെ ഇത്രയും രാജകീയമായ റിട്ടയര്‍മെന്റ് ആര്‍ക്കുണ്ടാവും.ഏകദിനത്തില്‍ ലോകകപ്പില്‍ മുത്തമിട്ടു പടിയിറക്കം.അവസാന ട്വന്റിട്വന്റി വിജയിപ്പിച്ചു സ്വന്തം ടീമിനെ കിരീടത്തിലേക്കു,അവസാന രഞ്ജിട്രോഫി ഇന്നിങ്ങ്സില്‍ അപരാജിത പോരട്ടതോടെ ടീമിനെ വിജയത്തിലേക്ക്.അവസാന ടെസ്റ്റ് പരമ്പരക്കായി ക്രിക്കറ്റ് ലോകം മുഴുവന്‍ താങ്കള്‍ക്ക് മുന്‍പിലേക്ക് .ഒടുവില്‍ അവസാന ഇന്നിഗ്സിലും തന്റെ ക്ലാസ്സിക് ബാറ്റിംഗ് കാഴ്ച വെച്ച് ആരാധകര്‍ക്ക് താങ്കളുടെ സമ്മാനം.വിശേഷിപ്പിക്കാന്‍ വാക്കുകളില്ല.
പടിയിറങ്ങുമ്പോള്‍ ആര്‍ക്കും തകര്‍ക്കാനാവാത്ത ഒരുപിടി റെക്കോര്‍ഡ്കള്‍ കണക്കു പുസ്തകത്തില്‍ ബാക്കിവെചിട്ടുണ്ട്,പക്ഷെ അതിനും മുകളില്‍ വിഗ്രഹ സമാനമായി ക്രിക്കറ്റ് ഉള്ളടുതോളം സച്ചിന് രമേഷ് ടെണ്ടുല്‍ക്കര്‍ നിലനില്ക്കും.
ഗുഡ്ബൈ സച്ചിന്.....
ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍,ബിസിസിഐ ഗുഡ്ബൈ സച്ചിന് ട്വീറ്റ്
Good Bye Sachin.
മറുപടിഇല്ലാതാക്കൂGood write up.
Keep it up.
thanks doctor
ഇല്ലാതാക്കൂഗുഡ് ബൈ..സച്ചിൻ...
മറുപടിഇല്ലാതാക്കൂഅങ്ങനെ ഒരു ഇതിഹാസം പടിയിറങ്ങി
ഇല്ലാതാക്കൂഇത്രയും രാജകീയമായ റിട്ടയര്‍മെന്റ് ആര്‍ക്കുണ്ടാവും?
മറുപടിഇല്ലാതാക്കൂതികച്ചും gentleman ആയ നമ്മുടെ സച്ചിന് അല്ലാതെ?
സച്ചിന് പ്രിയപ്പെട്ട സച്ചിന്....
അങ്ങനെ ഒരു ഇതിഹാസം പടിയിറങ്ങി
ഇല്ലാതാക്കൂsachin v proud of u ..............
മറുപടിഇല്ലാതാക്കൂsajan gd wrt up .all dh bst .
thanks mini
ഇല്ലാതാക്കൂ
മറുപടിഇല്ലാതാക്കൂഗുഡ്ബൈ സച്ചിന്.....