പേജുകള്‍‌

2013, നവംബർ 4, തിങ്കളാഴ്‌ച

മികച്ച അമ്മയെ എങ്ങനെ തിരഞ്ഞെടുക്കും?


മികച്ച അമ്മയ്ക്ക് ഗോള്‍ഡന്‍ മദര്‍ പുരസ്‌കാരം നല്‍കാനുള്ള കാലിക്കറ്റ് സര്‍വ്വകലാശാലയുടെ തീരുമാനം കേട്ട് സാമാന്യ ബോധം ഉള്ള ആരും തലയില്‍ കൈവെച്ചു പോകും.ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ മികവാര്‍ന്ന നേട്ടങ്ങള്‍ കൈവരിക്കുകയും അതോടൊപ്പം തന്നെ മാതൃത്വത്തിന്‍റെ ചുമതലകള്‍ ഏറ്റവും മാതൃകാ പരവുമായി നിര്‍വഹിക്കുകയും ചെയ്യുന്ന വനിതകളെ പുരസ്‌കാരം നല്‍കി ആദരിക്കാന്‍ സര്‍വകലശാല തീരുമാനിച്ചു.സത്യം പറഞ്ഞാല്‍ ഈ തീരുമാനം എടുത്തവരുടെ തലയില്‍ നെല്ലിക്കാ തളം വെക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.സാമൂഹ്യ പ്രവര്‍ത്തനം,രാഷ്ട്രീയം,ഭരണം,മാധ്യമ പ്രവര്‍ത്തനം ,വ്യവസായം ,എഞ്ചിനീയറിംഗ് ,വൈദ്യം ,സാഹിത്യം,കല,നിയമം,പോലീസ്,ബാങ്കിംഗ്,അധ്യാപനം തുടങ്ങിയ വ്യത്യസ്ത മേഖലകളില്‍ ഉള്ളവരെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്.ഇതെന്താണ് ഈ മേഖലകളില്‍ ഉള്ള അമ്മമാര്‍ക്ക് മാത്രമേ മാതൃകാ പരമായി തങ്ങളുടെ കടമ നിര്‍വഹിക്കാന്‍ കഴിയുകയുള്ളോ?കൂലി വേല ചെയ്ത്  വിശക്കുമ്പോള്‍ മുണ്ട് മുറുക്കി ഉടുത്ത് കഷ്ടപ്പെട്ട് സ്വന്തം മക്കളെ വളര്‍ത്തിയ അമ്മമാര്‍ മാതൃകാപരമായി ഒന്നും ചെയ്തില്ലേ.അതോ അവരുടെ കര്‍മ മേഖലകള്‍ക്ക് തിളക്കമില്ലേ?പാടത്തും പറമ്പിലും എല്ലാം പണി ചെയ്ത് സ്വന്തം മക്കളെ ജീവിതത്തിന്റെ ഉയരങ്ങളില്‍ എത്തിച്ച എത്രയോ അമ്മമാര്‍ നമുക്കിടയിലുണ്ട്,അവരെയെല്ലാം അപഹസിക്കുന്നതിനു തുല്യമാണ് ഈ പുരസ്കാര നീക്കംഈ അവാര്‍ഡ്‌ നല്‍കുന്ന മേഖലകളിലെ അമ്മമാരുടെ മികവിനെ എങ്ങനെ വിലയിരുത്തും.അങ്ങനെ ഒരു ജഡ്ജിംഗ് പനെലിന്റെ മുന്‍പില്‍ മാര്‍ക്ക്‌ ഇടേണ്ട ഒന്നാണോ ഒരു മാതാവ് സ്വന്തം മക്കള്‍ക്ക്‌ വേണ്ടി ചെയ്ത കാര്യങ്ങള്‍.ഓരോരുത്തരും അവരുടെ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങള്‍,ജീവിതത്തില്‍ നേരിട്ട വെല്ലുവിളികള്‍,ലഭിച്ച പുരസ്കാരങ്ങള്‍ ഇവയൊക്കെ ഉള്‍പ്പെടുത്തി അപേക്ഷ നല്‍കണമെന്നാണ് സര്‍വകലശാല പറയുന്നത്.ഒരു അമ്മക്കും ചെയ്യാന്‍ പറ്റാത്ത കാര്യം,അമ്മ എന്ന കടമ നിര്‍വഹിച്ചതിന് അപേക്ഷ സമര്‍പ്പിച്ചു അവാര്‍ഡിനായി കാത്തിരിക്കുക.

അമ്മമാര്‍ നേടിയ നേട്ടങ്ങള്‍ ചോദിക്കുന്ന സര്‍വകലാശാല അവര്‍  മാതൃത്വത്തിന്‍റെ ചുമതലകള്‍ ഏറ്റവും മാതൃകാ പരമായി നിര്‍വഹിച്ചതിനെ എങ്ങനെ വിലയിരുത്തും എന്നു പറഞ്ഞിട്ടില്ല.ഇവര്‍ പറഞ്ഞ മേഖലകളില്‍ എല്ലാം ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയ മക്കള്‍ ഉള്ള എല്ലാ സ്ത്രീകള്‍ക്കും അവാര്‍ഡ്‌ നല്‍കുക ആയിരിക്കും ചെയ്യുക.

സര്‍വകലാശാലയുടെ ചുമതല വിദ്യാര്‍ഥികള്‍ക്ക് അറിവിന്‍റെ വെളിച്ചം പകരുകയാണ്.തമ്മില്‍ തല്ലും അഴിമതിയും മാറ്റി വെച്ച് അവര്‍ അതു ചെയ്യുക.നന്മയുള്ള സമൂഹം കെട്ടിപ്പെടുക്കാന്‍ നല്ല മാതാ പിതാക്കള്‍ക്കേ കഴിയൂ എന്ന സന്ദേശം നല്‍കേണ്ടത് ഇത്തരം അവാര്‍ഡ്‌ നല്‍കിയല്ല.തുഗ്ലാക്കാന്‍ പരിഷ്ക്കാരങ്ങളുടെ സിരാ കേന്ദ്രമായ കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ എടുത്ത തീരുമാനങ്ങള്‍ മാറ്റുന്നത് വലിയ കാര്യമല്ല.അതുകൊണ്ട് കൊണ്ടു തന്നെ അര്‍ത്ഥശൂന്യമായ പ്രവര്‍ത്തികള്‍ ചെയ്യുന്നത് അലങ്കരമാക്കിയ ഇതിന്റെ തലപ്പത്തുള്ളവര്‍ മാതൃത്വത്തിന്‍റെ ചുമതലകള്‍ നിര്‍വഹിച്ചതിന് മാര്‍ക്ക്‌ ഇടാനുള്ള ഈ പരിപാടി പിന്‍വലിച്ചാല്‍ കൊള്ളാമായിരുന്നു.

ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍
blogger

4 അഭിപ്രായങ്ങൾ :

 1. സത്യമാണ് പറഞ്ഞിരിക്കുന്നത്. അമ്മ ചെയ്ത പ്രവർത്തികളെ ഒരിക്കലും മൂല്യനിർണ്ണയത്തിൽ ഒതുക്കാൻ കഴിയില്ല.

  മറുപടിഇല്ലാതാക്കൂ
 2. കേട്ടപ്പോള്‍ ഏറെ വിചിത്രമായി തോന്നി,പക്ഷെ വലിയ എതിര്‍പ്പുകള്‍ ഒന്നും കാണാത്തത് അത്ഭുതപ്പെടുത്തുന്നു..

  മറുപടിഇല്ലാതാക്കൂ
 3. തിരഞ്ഞെടുക്കുന്നത് ''സ്വർണ്ണ മാതാവിനെ'' ആയിരിക്കാം. അതോടുകൂടി മറ്റ് മാതാക്കൾ പോരാ എന്ന് വരില്ല. അവര്ക്ക് തിരഞ്ഞെടുക്കപ്പെടാതിരിക്കാൻ മതിയായ കാരണങ്ങൾ ഉണ്ടാകാം - സാഹചര്യം മുതലായ ഒട്ടേറെ കാര്യങ്ങൾ. അമ്മക്ക് തുല്യം അമ്മ മാത്രം. ഒരു അമ്മ തിരഞ്ഞെടുക്കപ്പെട്ടാൽ, അത് എന്റെ അമ്മ ഇല്ല എന്ന് പറഞ്ഞാൽ സങ്കടം ഒന്നും ഉണ്ടാവില്ല. കാരണം ആ അമ്മ, അമ്മതന്നെ. ഈ ഒരു മത്സരത്തിൽ എനിക്ക് വ്യക്തിപരമായി ഒരു നല്ല കാര്യം എന്ന് തോന്നുന്നില്ല.

  മറുപടിഇല്ലാതാക്കൂ
 4. ഓരോ അമ്മമാര്‍ ചെയ്യുന്നതും ഓരോ പുണ്യ പ്രവര്‍ത്തികള്‍ ആണ് !

  മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...