പേജുകള്‍‌

2013, ഡിസംബർ 13, വെള്ളിയാഴ്‌ച

എന്തുകൊണ്ട് ആം ആദ്മി?

നമ്മുടെ വ്യവസ്ഥാപിത രാഷ്ട്രീയ സംവിധാനത്തിന് എതിരെ ഇന്ദ്രപ്രസ്ഥത്തില്‍ കുറ്റിചൂല്‍ വിപ്ലവം സൃഷ്ടിച്ചു അരവിന്ദ് കേജരിവളും ആ ആദ്മി പാര്‍ട്ടിയും ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ പുതിയൊരു അദ്ധ്യായം സൃഷ്ടിച്ചു.ഭരണ പക്ഷം അല്ലെങ്കില്‍ പ്രതിപക്ഷം ഇതല്ലാതെ മറ്റൊരു ഉപാധിയും ജനത്തിന് ഇല്ല എന്ന നമ്മളുടെ രാഷ്ട്രീയ പാര്‍ടികളുടെ ചിന്താഗതിക്കും പൊതുസമൂഹത്തിന്റെ ധാരണക്കു ഒരു തിരുത്തല്‍ ആയി ആം ആദ്മി പാര്‍ട്ടിയുടെ വിജയം.



ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു ഇത്രയും വേഗത്തില്‍ തിരഞ്ഞെടുപ്പ് വിജയം നേടുന്നത് ഇതാദ്യം ആണെന്ന വാദം ശെരിയല്ല.ഇതിനു മുന്‍പ് ആന്ധ്രയില്‍ തെലുങ്ക്ദേശം പാര്‍ട്ടിയും അസ്സമില്‍ ആസാം ഗണ പരിക്ഷതും പാര്‍ട്ടി രൂപികരിച്ചു ചുരുങ്ങിയ കാലം കൊണ്ടു അധികാരത്തില്‍ എത്തിയിട്ടുണ്ട്.(അവര്‍ക്ക് പിന്നീടു എന്തു സംഭവിച്ചു എന്നതും സ്മരണീയമാണ്)
ഓരോ തിരഞ്ഞെടുപ്പിലും ആ പ്രദേശത്തെ രാഷ്ട്രീയ സാഹചര്യവും തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്ക്‌ മുന്‍പില്‍ വരുന്ന പ്രശ്നങ്ങളുമാണ് സുപ്രധാനം.നഗര കേന്ദ്രികൃതമായ ജനത,ജാതി സമവാക്യങ്ങള്‍ക്കു കുറഞ്ഞ സ്വാധീനം ഇതു രണ്ടും ഡല്‍ഹിയിലെ പ്രത്യേകതകളാണ്,ഇതിനൊപ്പം അഴിമതി വലിയൊരു വിഷയം ആയി മാറുകയും വിലകയറ്റം ജനത്തെ പൊറുതിമുട്ടിക്കുകയും ചെയ്തപ്പോള്‍ ആം ആദ്മിക്ക് കാര്യങ്ങള്‍ എളുപ്പമായി.
ഇപ്പോള്‍ ഡല്‍ഹിയിലെ തൂക്കു നിയമസഭ വീണ്ടുമൊരു തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുന്നു.അങ്ങനെ ഒരു തിരഞ്ഞെടുപ്പ് ഉണ്ടായാല്‍ ആം ആദ്മി അധികാരത്തില്‍ എത്തട്ടെ എന്നു ആഗ്രഹിക്കുന്നു.വാഗ്ദാനങ്ങളെ അവര്‍ എങ്ങനെ പ്രവര്‍ത്തികമാക്കും എന്നു നമുക്ക് കാണാമല്ലോ.
പക്ഷെ ഗൌരവതരമായ ചില ചിന്തകള്‍ ഈ തിരഞ്ഞെടുപ്പ് ഫലം നമുക്ക് മുന്‍പില്‍ വെക്കുന്നുണ്ട്. കുറ്റപ്പെടുത്തല്‍ രാഷ്ട്രീയത്തിനും അപ്പുറമാണ് ഭരണം.അതുകൊണ്ടു തന്നെ എപ്പോഴും വിമര്‍ശനങ്ങള്‍ മാത്രം ഉന്നയിക്കുന്ന ഒരു കൂട്ടര്‍ക്ക് ഭരണംഎങ്ങനെ നടത്താനാവും.ഒരു ഭരണാധികാരിക്കും എപ്പോഴും സുഖകരമായ തീരുമാനങ്ങള്‍ മാത്രം എടുത്ത് മുന്‍പോട്ടു പോകാനാവില്ല.
പ്രത്യകമായ ചട്ടകൂട് ഇല്ലാതെ തീവ്രമായ വികാരങ്ങള്‍ ഉളള ഒരു സംഘം ആണ് ആം ആദ്മി എന്നത് വസ്തുതയാണ്.രാഷ്ട്രീയമായ പക്വത പ്രകടിപ്പിച്ചു തീരുമാനങ്ങള്‍ എടുക്കാനോ പ്രശ്നങ്ങളെ നിക്ഷ്പക്ഷമായി നോക്കി കാണാനോ ഇതില്‍ എത്രപേര്‍ക്ക് ആവും എന്നതും ഒരു വലിയ ചോദ്യമാണ്.
നേതാവിനെ വിഗ്രഹവത്കരിക്കല്‍,ആ നേതാവിനെ മാത്രം ആശ്രയിച്ചുള്ള പ്രവര്‍ത്തനം, പാര്‍ടിയില്‍ നേതാവിന്റെ ഏകാധിപത്യം ,പാര്‍ട്ടിയുടെ രാഷ്ട്രീയ തുടര്‍ച്ച നേതാവിന്റെ കുടുംബത്തില്‍ നിന്ന് മാത്രം,അധികാരം കിട്ടിയാല്‍ നടത്തുന്ന അഴിമതി, നമ്മുടെ രാജ്യത്തെ എല്ലാ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉള്ള പ്രവണതകള്‍ ആണിവ.ഇതില്‍ ആദ്യം പറഞ്ഞ മൂന്നു കാര്യങ്ങളില്‍ നിന്ന് ആം ആദ്മിയും ഭിന്നമല്ല.ഒരു ഏകാതിപതി കേജരിവളില്‍ ഇല്ല എന്നു പറയാനാവില്ല.ലളിത ജീവിതമോ ജനകീയ പ്രശ്നങ്ങളിലെ നിതാന്ത പോരട്ടമോ നല്ലൊരു ഭരണാധികാരിയെ സൃഷ്ടിക്കില്ല എന്നതിന്റെ ഉദാഹരണം മമതാ ബാനെര്‍ജിയുടെ രൂപത്തില്‍ നമുക്ക് മുന്‍പിലുണ്ട്.രാഷ്ട്രീയ എതിരാളികളോട് പുച്ചവും അസഹിഷ്ണുതയും പുലര്‍ത്തുന്ന ഒരാള്‍ അധികാരത്തില്‍ എത്തുമ്പോള്‍ എടുക്കുന്ന സമീപനങ്ങളിലും ആശങ്കയുണ്ട്.

അണ്ണാ ഹസ്സരെയുടെ ലോക്പാല്‍ ബില്ലിന് വേണ്ടിയുള്ള സമരത്തിലൂടെയാണ്‌ കേജരിവലിനെ രാജ്യം ശ്രദ്ധിക്കാന്‍ തുടങ്ങിയത്.അന്നെല്ലാം അദേഹം പ്രകടിപ്പിച്ച അഭിപ്രായങ്ങളില്‍ ഇവിടുത്തെ പാര്‍ലമെന്ററി വ്യവസ്ഥയോടുള്ള പുച്ചവും പരിഹാസവും പ്രകടമായിരുന്നു.അങ്ങനെയൊരാള്‍ ജനാതിപത്യ രീതിയില്‍ അധികാര സ്ഥാനത് വരുന്നത് സ്വാഗതം ചെയ്യുന്നു.ലോക്പാല്‍ ബില്‍ യഥാര്‍ത്ഥ്യം ആവതിരുന്നത്തിലും ഇദേഹത്തിന്റെ പിടിവാശിക്ക് നിര്‍ണായക പങ്കുണ്ട്,പാര്‍ലമെന്റ് ഇന്ന രീതിയില്‍ നിയമം പാസ്സാക്കണം എന്ന ദുശാട്യം ഒരിക്കലും അംഗീകരിക്കാനാവില്ല.
കേജരിവല്‍ ഒറ്റക്കല്ല,കൂടെയുള്ളവര്‍ എല്ലാവരും അദേഹത്തെ പോലെയാകില്ല.ഇന്നത്തെ രാഷ്ട്രീയ ജീര്‍ണ്ണതയുടെ കാരണങ്ങള്‍ ആയി ചൂണ്ടികാണിക്കപ്പെടുന്ന ദൂഷ്യങ്ങള്‍ ഉള്ളവര്‍ ആംആദ്മിയിലും ഉണ്ട്.അവരൊക്കെ അധികാരത്തില്‍ എത്തുമ്പോള്‍ ഇങ്ങനെ എന്നതും ശ്രദ്ധേയമായ കാര്യമാണ്.
ഇതിനെക്കാള്‍ ആദര്‍ശ ശാലികളായ നേതാക്കള്‍ അധികാരത്തില്‍ വന്നിട്ടും പലര്‍ക്കും നല്ല വണ്ണം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.നമ്മുടെ ബ്യുറോക്രസിയെ സമസ്ത മേഖലകളിലും ബാധിച്ചിരിക്കുന്ന അഴിമതി,കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും കാരണം ചുവപ്പുനാടയില്‍ കുരുങ്ങി കിടക്കുന്ന ഭരണ സംവിധാനം.ഈ വ്യവസ്ഥിതി മാറാതെ ഒരാള്‍ക്കും മാജിക്ക് കാണിക്കാനാവില്ല.ഭരണാധികാരിയെക്കാള്‍ മുന്‍പേ ഇവിടെ മാറേണ്ടത് ഭരണ വ്യവസ്ഥയാണ്.
കാത്തിരുന്നു കാണാം കുറ്റിചൂല്‍ വിപ്ലവം എവിടെ വരെയെന്ന്..

ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍
blogger

7 അഭിപ്രായങ്ങൾ :

  1. കുറ്റിച്ചൂല്‍ വിപ്ലവത്തിന് എല്ലാ മാരാലകളും തൂത്ത് വൃത്തിയാക്കാനുള്ള ആര്‍ജവം ഉണ്ടാവട്ടെ അങ്ങനെ ഉണ്ടാവുമെങ്കില്‍ മാത്രം കേരളത്തിലും വന്നാല്‍ മതി .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആവരുടെ ഭരണവും വാഗ്ദാനവും തമ്മില്‍ എങ്ങനെ പൊരുത്തപ്പെടും എന്നത് കാണേണ്ടിയിരിക്കുന്നു

      ഇല്ലാതാക്കൂ
  2. നല്ലോരു വിലയിരുത്തലായി.ഇഷ്ടപ്പെട്ടു.
    അസംതൃപ്തിയുടെ പ്രതിഫലനമാണ് ഈ തെരഞ്ഞെടുപ്പു ഫലം.
    തെരഞ്ഞെടുക്കപ്പെട്ടവര്‍ അവരുടെ ആത്മാര്‍ത്ഥതയും,സത്യസന്ധതയും,നിസ്വാര്‍ത്ഥതയും പ്രവര്‍ത്തനത്തിലൂടെ തെളിയിച്ചാല്‍ ഭാവിയില്‍ ഉണ്ടാകുന്ന വിപ്ലവത്തിന്‍റെ ഗതി നിര്‍ണ്ണയിക്കാം.
    പാളിച്ച വന്നാല്‍‌ അധോഗതിതന്നെ.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നല്ലൊരു മാറ്റം ഉണ്ടായി,അതിനെ സ്വാഗതം ചെയ്യുന്നു.പക്ഷെ ഞങ്ങളാണ് ശെരി ബാക്കി എല്ലാം തെറ്റു എന്ന മനോഭാവം നന്നല്ല

      ഇല്ലാതാക്കൂ
  3. ജനങ്ങള്‍ക്ക് സഹിക്കാവുന്നതിനപ്പുറമായിരിന്നു. അതുകൊണ്ടവര്‍ ധീരമായൊരു നീക്കം നടത്തി. ഈ അല മറ്റിടങ്ങള്‍ഈലേക്കും വ്യാപിക്കണമെന്നാണെന്റെ ആഗ്രഹം.

    ഫോണ്ട് അത്ര സുഖമില്ലല്ലോ കാഴ്ചയ്ക്ക്. വായനയ്ക്കും തടസ്സം. ഒന്നു മാറ്റിനോക്കൂ.

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...