പേജുകള്‍‌

2013 ജൂലൈ 31, ബുധനാഴ്‌ച

രൂപയുടെ മുല്യ തകര്‍ച്ച


രൂപയുടെ മൂല്യം വളരെ താഴ്ന്ന നിലവാരത്തില്എത്തിയിരിക്കുകയാണല്ലോ.ഇതിന്റെ കാരണങ്ങള്ഒന്നു വിശകലനം ചെയ്യുമ്പോള്‍. വളരെ ലളിതമായി പറഞ്ഞാല്ഡോളറിന്റെ ആവശ്യകത കൂടി രൂപയുടെ ലഭ്യതയും.സ്വാഭാവികമായും രൂപയുടെ മൂല്യം ഇടിഞ്ഞു




എന്ത് കൊണ്ട് യുഎസ്സ് ഡോളര്

ഏറ്റവും കൂടുതല്വിപണനം ചെയ്യപ്പെടുന്ന കറന്സി അമേരിക്കന്ഡോളര്ആണ്.വിദേശ ഇടപാടുകള്മിക്ക രാജ്യങ്ങളും കൂടുതലായും നടത്തുന്നത് അമേരിക്കന്ഡോളര്വഴി തന്നെ.അത് കൊണ്ടാണ് ഓരോ കറന്സിക്കും അമേരിക്കന്ഡോളറുമായുള്ള വിനിമയ മൂല്യം   കറന്സിയുടെ അടിസ്ഥാന അളവുകോല്ആകുന്നത്

വിനിമയ നിരക്കും സമ്പദ്വ്യവസ്ഥയും

വിനിമയ നിരക്ക് മാത്രമല്ല ഒരിക്കലും സമ്പദ്വ്യവസ്ഥയുടെ അളവ്കോല്‍. ഒരു രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ കരുത്ത് നിര്ണയിക്കുന്ന വിവിധങ്ങളായ വസ്തുതകളില്ഒന്ന് മാത്രമാണ് വിനിമയ നിരക്ക്.

വിനിമയ മൂല്യം നിര്ണയിക്കുന്ന കാരണങ്ങള്

ഓരോ രാജ്യത്തെയും പണപ്പെരുപ്പ നിരക്ക് ,പലിശ നിരക്കുകള്,കറന്റ്അക്കൗണ്ട്കമ്മി,പൊതു കടം, ബാലന്സ് ഓഫ് പേമെന്റ്,വളര്ച്ച നിരക്ക്,സാമ്പത്തിക സുസ്ഥിരത ഇവയെല്ലാം ഓരോ കറന്സിയുടെയും വിനിമയ മൂല്യത്തെ ബാധിക്കുന്ന കാര്യങ്ങള്ആണ്.ഇവയില്ഉള്ള ചില കാര്യങ്ങള്പ്രതികൂലം ആകുമ്പോള്കറന്സിയുടെ മൂല്യം കുറയും.

(ബാലന്സ് ഓഫ് പേമെന്റ് - നമ്മള്മറ്റു രാജ്യങ്ങളുമായി നടത്തുന്ന ഇടപാടുകളുടെ ആകെ തുകയാണ് ബാലന്സ് ഓഫ് പേമെന്റ്. ഇതിനു രണ്ടു ഭാഗങ്ങള്ഉണ്ട്.നമ്മുടെ കയറ്റുമതി ഇറക്കുമതി ഇവയുടെ ആകെ തുക ആയ കറന്റ്അക്കൗണ്ട്നമ്മുടെ രാജ്യത്തേക്ക് വന്നതും പുറത്തേക്കു പോയതുമായ നിഷേപങ്ങളുടെ ആകെ തുക ആയ ക്യാപിറ്റല്അക്കൌണ്ടും.)





രൂപയുടെ വിനിമയ മൂല്യം കുറയാന്ഉള്ള കാര്യങ്ങള്

മുകളില്പറഞ്ഞതില്ഉള്ള എല്ലാ കാര്യങ്ങളും രൂപയ്ക്കു പ്രതികൂലം അല്ല. 4.7എന്ന നിയന്ത്രണ വിധേയമായ പണപ്പെരുപ്പം ആണ് ഇപ്പോള്ഉള്ളത്.എന്നിട്ടുംരൂപയുടെ മൂല്യം എങ്ങനെ കുറയുന്നു
മൂല്യ തകര്ച്ചയുടെ കാര്യങ്ങള്

1. വ്യപാര കമ്മി

നമ്മള്ക്ക് കയറ്റുമതിയില്കൂടി വിദേശ നാണ്യ വരുമാനവും ഇറക്കുമതി വഴി വിദേശ നാണ്യ ചെലവും ഉണ്ടാകുന്നു.വിദേശ നാണ്യ ചെലവ് വരവിനേക്കാള്കൂടുന്നതാണ് വ്യപാര കമ്മി അഥവാ ട്രേഡ് ഡെഫിസിറ്റ്നമ്മുടെ വ്യപാര കമ്മികഴിഞ്ഞ മൂന്ന് വര്ഷമായി കുടികൊണ്ടേ ഇരിക്കുന്നു.അതായത്നമുക്ക് ഡോളറിന്റെ ആവശ്യകത കൂടുതലാണ്,അതേപോലെ തന്നെ രൂപയ്ക്കു ആവശ്യകത കുറവും.ഇത് സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കും.1108 ബില്ലിയന്ആണ് ഇപ്പോഴത്തെ നമ്മുടെ വ്യാപാര കമ്മി

രൂപയുടെ മൂല്യ തകര്ച്ച കയറ്റുമതിക്കാര്ക്ക് നല്ലതാണ്.അവര്ക്ക് കൂടുതല്രൂപ ലഭിക്കും.എന്നാല്ഉപഭോഗ രാജ്യമായ ഇന്ത്യയില്ഇറക്കുമതി ചെയ്യുന്ന സാധങ്ങളുടെ വില കൂടും.അതുകൊണ്ടാണ് അന്തരാഷ്ട്ര വിപണിയില്ക്രൂഡ ഓയില്വില കുറഞ്ഞിട്ടും ഇവിടെ പെട്രോള്വില കൂട്ടേണ്ടി വരുന്നത്.

2.കറന്റ്അക്കൗണ്ട്കമ്മി

വ്യപാര കമ്മിയുടെ കുറെകൂടി വിശാലമായ തലമാണ് കറന്റ്അക്കൗണ്ട്കമ്മി.ഇറക്കുമതി കയറ്റുമതി എന്നിവയോടൊപ്പം വിദേശ നിക്ഷേപങ്ങളിളുടെ പൌരന്മാര്ക്ക് കിട്ടുന്ന വരുമാനവും വിദേശ നിക്ഷേപകര്ഇവിടുത്തെ നിക്ഷേപതിളുടെ അവരുടെ നാട്ടിലേക്കു കൊണ്ടു പോകുന്ന തുകയും രാജ്യത്തേക്ക് പ്രവാസി പൌരന്മാര്അയക്കുന്ന തുകയും ചേരുമ്പോള്കറന്റ്അക്കൗണ്ട്‌.നമ്മുടെ കറന്റ്അക്കൗണ്ട്കമ്മിയും പ്രതിമാസം കൂടിവരികയാണ്.നമ്മുടെ മൊത്തം അഭ്യന്തര ഉത്പാദനത്തിന്റെ ആറു ശതമാനം വരും ഇപ്പോള്കറന്റ്അക്കൗണ്ട്കമ്മി

3.വിദേശ നിക്ഷേപങ്ങളിലെ കുറവ്

നമ്മുടെ രാജ്യത്ത്വിദേശ നിഷേപങ്ങള്മൂന്ന് തരത്തിലാണ്.ഷെയര്മാര്ക്കറ്റ്‌, കട പത്രങ്ങള്‍, പിന്നെ വിവിധ പ്രോജക്ടുകളില്ഉള്ള ഫോറിന്ഡയറക്റ്റ് ഇന്വെസ്റ്റ്മെന്റ് (എഫ്ഡിഐ)
ഇതില്എഫ്ഡിഐ വിവിധ പദ്ധതികളില്ഉള്ള നിഷേപം ആയതിനാല്അവ അനായാസമായി പിന്വലിക്കനവില്ല

എന്നാല്സാമ്പത്തിക രംഗത്ത് അസ്ഥിരതയും നമ്മുടെ കറന്സിക്ക് മൂല്യ തകര്ച്ചയും ഉണ്ടാകുമ്പോള്വിദേശ നിഷേപകര്അവരുടെ നിഷേപങ്ങള്പിന്വലിക്കും.ഷെയര്,കടപത്രം എന്നിവയിലുള്ള അവരുടെ നിഷേപങ്ങള്വന്തോതില്പിന്വലിക്കപ്പെടുമ്പോള്രൂപയുടെ സ്ഥിതി കൂടുതല്പരുങ്ങലില്ആകും.

രൂപയുടെ മൂല്യ തകര്ച്ച ഉണ്ടാക്കുന്ന നഷ്ടം ആണ് അവരെ പിന്വലിയാന്പ്രേരിപ്പികുന്നത്.ലളിതമായ ഉദാഹരണം പറഞ്ഞാല്രൂപയ്ക്കു ഡോളറുമായി അമ്പതു രൂപ വിനിമയ മൂല്യം ഉള്ള സമയത്ത്വിദേശ നിഷേപകന്ഒരു ഡോളര്മൂല്യം (അന്പതു രൂപ)നിഷേപം നടത്തി.ഇന്നിപ്പോള് നിഷേപവും അതിന്റെ പലിശയും കൂടി ചേര്ന്നാല്പോലും ഒരു ഡോളര്അവര്ക്ക് ലഭിക്കില്ല.ഷെയര്മാര്ക്കറ്റ്ആണെന്കില്അവര്നിഷേപിച്ച ഷെയറുകളുടെ വില കുറഞ്ഞാല്ഇരട്ടി നഷ്ടം ആകും ഫലം.

4.വിപണി സമ്മര്ദം

ഇത്തരം അവസരങ്ങളില്രൂപ കൂടുതലായി വില്ക്കാനും ഡോളറും മറ്റു കറന്സികളും വാങ്ങാനും കൂടുതല്പേര്ശ്രമിക്കും.കയറ്റുമതിക്കാര്ഇനിയും വില ഇടിയും എന്ന പ്രതീക്ഷയില്വിദേശത്തുള്ള തങ്ങളുടെ വരവിനെ തടഞ്ഞു വെക്കും.ഇറക്കുമതിക്കാര്വില കൂടുതല്ഇടിയും മുന്പ് കൂടുതല്വിദേശ നാണയം വാങ്ങാന്ശ്രമിക്കും.

5. കുറഞ്ഞ വളര്ച്ച നിരക്ക് (ജിഡിപി)

നമ്മുടെ സാമ്പത്തിക വളര്ച്ച നിരക്ക് വളരെ താഴ്ന്ന നിലയിലാണ്.2003 നു ശേഷം ജിഡിപി ഇതുവരെ രണ്ടക്കം കടന്നിട്ടില്ല.കഴിഞ്ഞ സമ്പത്തിക വര്ഷം കേവലം അഞ്ചു ശതമാനം മാത്രം,അതായത്ഒരു ദശാബ്ദം കൊണ്ട് വളര്ച്ച പകുതി ആയി,ഇതില്തന്നെ വ്യവസായിക ഉല്പ്പാദന വളര്ച്ചയും കടുത്ത സമ്മര്ദത്തിലാണ്

6.ധനകമ്മി

ചിലവും വരവും തമിലുള്ള അന്തരമാണ് ധനകമ്മി ചെലവ് വരവിനേക്കാള്കൂടുമ്പോള്ധനകമ്മി.ഉയര്ന്ന സര്ക്കാര്ചെലവുകളും സബ്സിഡിയും ധനകമ്മി അഞ്ചു ശതമാനത്തില്കുറയാതെ നിര്ത്തുന്നു,ഇതും വിനിമയ മൂല്യത്തിലെ തകര്ച്ചക്കു കാരണമായി. 5.07 ദശലക്ഷം മില്യണ്രൂപ ആണ് ഇപ്പോഴത്തെ നമ്മുടെ ധനകമ്മി.

7.ഊഹ കച്ചവടം

രൂപയുടെ വിലയിടിയുമ്പോള്വന്തോതില്രൂപ സംഭരിച്ചു വെച്ചിരുന്ന ഊഹ കച്ചവടക്കാര്വന്തോതില്രൂപ വിറ്റഴിക്കും.ഇത് വിപണിയില്രൂപ കൂടുതല്സുലഭം ആക്കുകയും മൂല്യം കുറയുകയും ചെയ്യും. ഇന്ത്യക്ക് പുറത്തുള്ള രൂപയുടെ അവധി വ്യാപാരത്തിൽ റിസർവ് ബാങ്കിന് നിയന്ത്രണമൊന്നുമില്ല. ഇതോടൊപ്പം നാമ മാത്രമായ മാർജിൻ തുക നൽകി രൂപയുടെ വലിയ അവധി ഇടപാടുകൾ നടത്താനാകുമെന്നതാണ് ഈ വിപണികളെ ഊഹക്കച്ചവടക്കാരുടെ പ്രിയകേന്ദ്രമാക്കുന്നു

8.അമേരിക്കന്സമ്പദ്വ്യവസ്ഥയിലെ ഉണര്വ്

അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഇപ്പോള്‍ ഉണ്ടായ ഉണര്‍വും നിഷേപകര്‍ക്ക് അനുകൂലമായി അവിടെ ഫെഡറല്‍ റിസര്‍വ് കൈക്കൊണ്ട നടപടികളും ഡോളറിനെ കൂടുതല്‍ ശക്തിപ്പെടുത്തി.അതും രൂപയുടെ മൂല്യ തകര്‍ച്ചക്ക് കാരണം ആയി.




പരിഹാരവും വെല്ലുവിളികളും

ഇത്രയും പ്രതിസന്ധി ഉണ്ടായിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലേ എന്ന സംശയം ഉണ്ടാകാം.പക്ഷെ അവരുടെ കൈലുള്ള പല ഉപാധികളും ഇരുതല മൂര്‍ച്ച ഉള്ളതാണ്.രൂപയെ ശക്തിപ്പെടുത്താന്‍ എടുക്കുന്ന നടപടികള്‍ പലപ്പോഴും ജനപ്രിയം ആകണമെന്നില്ല.തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സര്‍ക്കാര്‍ അത്തരം ഒരു നടപടി ആഗ്രഹിക്കുന്നില്ല.
1.പലിശ നിരക്ക്

പലിശ നിരക്കും വിനിമയ മൂല്യവും തമിലുള്ള ബന്ധം കുറച്ചു സങ്കീര്‍ണ്ണം ആണ്.പലിശ നിരക്ക് കൂടുമ്പോള്‍ മൂന്നു കാര്യങ്ങള്‍ സംഭവിക്കും.ഒന്ന് ധനകമ്മി കൂടും മറ്റൊന് പലിശ ഇനത്തില്‍ ചെലവ് കൂടുമ്പോള്‍ കമ്പനികളുടെ പ്രവര്‍ത്തന ഫലത്തെ കുറയ്ക്കും.ഈ രണ്ടു കാര്യങ്ങളും വിനിമയ മൂല്യത്തെ പ്രതികൂലമായി ബാധിക്കും.എന്നാല്‍ മൂനാമത്തെ കാര്യം കൂടുതല്‍ നിഷേപങ്ങള്‍ ബാങ്കുകളിലേക്ക്ആകര്‍ഷിക്കപ്പെടും എന്നതാണ്.ഇത് കറന്‍സിയുടെ മൂല്യം ഉയര്‍ത്തും.അതിനാല്‍ തന്നെ ഇപ്പോഴത്തെ അവസ്ഥയില്‍ പലിശ നിരക്ക് കൂടിയാലും അത് പ്രതികൂല ഫലം ചെയ്യാനാണ് സാധ്യത.

2.നിഷേപകരെ ആകര്ഷിക്കല്

വന്‍തോതില്‍ വിദേശ നിഷേപം ഉണ്ടായാല്‍ അതു രൂപയുടെ മൂല്യം ഉയര്‍ത്തും.എന്നാല്‍ സാമ്പത്തിക മാന്ദ്യത്തിന്റെ ഈ കാലത്ത്‌ നിക്ഷേപങ്ങള്‍ കുറയുകയാണ്.മാത്രമല്ല കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കിയും തന്ത്ര പ്രധാന മേഖലകളില്‍ വിദേശനിക്ഷേപം അനുവദിച്ചും വിദേശ കമ്പനികളെ ആകര്‍ഷിക്കാന്‍ സര്‍ക്കാരിനു ബുധിമിട്ടുണ്ട്.റീടെയില്‍ മേഖലയിലെ വിദേശ നിക്ഷേപ തീരുമാനം ഉണ്ടാക്കിയ കോലാഹലങ്ങള്‍ സര്‍ക്കാരിനു മുന്‍പിലുണ്ട്.മാത്രമല്ല ഇത്തരത്തിലുള്ള പല നിക്ഷേപങ്ങളും രജ്യത്തെ സാധാരണക്കാര്‍ക്ക് ദൂര വ്യപകമായ രീതിയില്‍ ദോഷ ഫലങ്ങള്‍ ഉണ്ടാക്കും.എന്നിട്ടും നില്ക്കകള്ളി ഇല്ലാതെ തന്ത്ര പ്രധാനമായ പ്രതിരോധ മേഖലയില്‍ എഴുപത്തിനാല് ശതമാനം വരെയും ടെലികോം മേഖലയില്‍ നൂറു ശതമാനവും ഉള്‍പ്പെടെയുള്ള വിദേശ നിക്ഷേപ പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്

ഒരു തിരഞ്ഞെടുപ്പിനെ മുന്നില്‍ കാണുന സര്‍ക്കാരിന് ജനപ്രിയ നടപടികള്‍ക്കെ മുന്‍ഗണന നല്കാന്‍ പറ്റൂപക്ഷെ അപ്രിയമായ ചില സാമ്പത്തിക അച്ചടക്ക നടപടികള്‍ ഇല്ലാതെ രൂപയുടെ മൂല്യം ഉയര്‍ത്തുക പ്രയാസമാണ്

3.റിസര്വ്വ്ബാങ്ക് ഇടപെടല്

നമ്മുടെ കേന്ദ്ര ബാങ്ക് ആയ റിസര്‍വ്വ്‌ ബാങ്കിന്‍റെ ഇടപെടലുകള്‍ ആണ് ഈ അവസരങ്ങളില്‍ എല്ലാവരും സാകൂതം വീക്ഷിക്കുന്നത്.റിസര്‍വ് ബാങ്ക് തങ്ങളുടെ പക്കലുള്ള വിദേശ നാണ്യ ശേഖരം ഉപയോഗപ്പെടുത്തിയാണ് കാലാകാലങ്ങളായി രൂപയുടെ മൂല്യം നിയന്ത്രിക്കുന്നത്.എന്നാല്‍ എപ്പോള്‍ നമ്മുടെ വിദേശ നാണ്യ ശേഖരം ക്രമാനുഗതമായി കുറയുകയാണ്.രൂപയുടെ മൂല്യം കുറയുമ്പോള്‍ ഡോളര്‍ വിപണിയില്‍ വന്‍തോതില്‍ വിറ്റാണ് റിസര്‍വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.എന്നാല്‍ ഇപ്പോള്‍ നമ്മുളുടെ വിദേശ നാണ്യ ശേഖരം 28000 കോടി ഡോളര്‍ ആണ്.വ്യാപാര കമ്മി നികത്താനും വിദേശ നാണ്യ ശേഖരം ആണ് ഉപയോഗപ്പെടുതെണ്ടാത്. അതുകൊണ്ട് തന്നെ ഇത്തരം ഇടപെടല്‍ എത്രത്തോളം ഫലം ചെയ്യും എന്ന് പറയാനാവില്ല മാ ത്രമല്ല റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ പറഞ്ഞ അഭിപ്രായം രൂപയ്ക്കു ന്യായ വില ഉറപ്പക്കുക്ക ആര്‍ബിഐയുടെ കടമ അല്ലെന്നാണ്,അവരുടെ ചുമതല നാണ്യ വിനിമയത്തിലെ ഏറ്റ കുരച്ചിലുകള്‍ കൈകാര്യം ചെയ്യല്‍ മാത്രം ആണെന്ന്.എങ്കിലും രണ്ടു ആഴ്ച മുന്‍പ് മൂല്ല്യം അതിന്‍റെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയപ്പോള്‍ ബാങ്കുകളിലെ രൂപയുടെ ലഭ്യത കുറച്ച് ആര്‍ബിഐ ശക്തമായ ഇടപെടല്‍ നടത്തി.എങ്കിലും ഇതു കൂടുതല്‍ കാലം ചെയ്യാന്‍ പറ്റുന്നതല്ല.ഇപ്പോള്‍ വീണ്ടും പലിശ നിരക്കില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്താതെ വന്നതോടെ നിരക്കില്‍ വീണ്ടും ഇടിവ് വന്നിരിക്കുന്നു.

സത്യം പറഞ്ഞാല്‍ ചെകുത്താനും കടലിനും ഇടയിലാണ് കേന്ദ്ര സര്‍ക്കാര്‍.ഇപ്പോഴത്തെ അവസ്ഥയില്‍ ഇനിയും കൂടുതല്‍ മാറ്റങ്ങള്‍ പ്രതീഷിക്ക വയ്യ.അതുകൊണ്ട് തന്നെ രൂപ ശക്തി പ്രാപിക്കാനുള്ള സാദ്ധ്യത കുറവാണ്..

വെട്ടം ഓണ്‍ലൈന്‍ മാസികയില്‍ പ്രസിദ്ധീകരിച്ചത്
ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍

2013 ജൂലൈ 19, വെള്ളിയാഴ്‌ച

ബാലാമണിയമ്മ

ഏതിനെപ്പുല്‍കുവാനേതിനെ ചുംബിക്കാന്‍
മാതൃഹൃദയമേ! വെമ്പുന്നു നീ

ഇന്നു ബാലാമണിയമ്മയുടെ ജന്മ ദിനം.

സ്നേഹം,വാല്‍സല്യം,ആര്‍ദ്രത ഇവയെല്ലാം നിറഞ്ഞു തുളുമ്പുന്ന വരികളാണ് ബാലാമണിയമ്മയുടെ കവിതകള്‍..  . . മാതൃ ഭാവവും ശൈശവ നിഷ്കളങ്കതയും മനോഹരമായി അവതരിപ്പിക്കുന്ന രചനകള്‍..  മാതൃ വാത്സല്യത്തിന്റെ ചൂട് പകര്‍ന്ന ആ കവിതകള്‍ ഒരു താരാട്ടു പോലെ ഇന്നും മലയാളികള്‍ ചൊല്ലുന്നു. പക്ഷെ അതിനുമപ്പുറം ദേശഭക്തിയും ദാര്‍ശനികതയും തുളുമ്പുന്ന വരികളുംആതൂലികയില്‍വിരിഞ്ഞു. വിഭീഷണനെ കുറിച്ചും, മഹാബലിയെകുറിച്ചുമെല്ലാം കവിതകള്‍ എഴുതി വിവിധ തലങ്ങളിലേക്ക് തന്‍റെ കാവ്യ സപര്യ വ്യാപിപ്പിച്ചു.

"വിട്ടയയ്ക്കുക കുട്ടില്‍ നിന്നെന്നെ ഞാന്‍ ഒട്ടു വാനില്‍ പറന്നു നടക്കട്ടെ"

"ഏതുകല്ലെങ്ങോട്ടെറിഞ്ഞതുമെങ്കല്‍ത്താന്‍ തുള-

ച്ചേറി മാലിന്യങ്ങളെക്കഴുകും നിണം ചോര്‍ത്തൂ"

 ഇങ്ങനെ എന്നും വായനക്കാരുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന എത്രയോ കവിത ശകലങ്ങള്‍

പരമ്പരാഗതമായ ചുറ്റുവട്ടങ്ങളില്‍ ജീവിച്ച അവര്‍ ഒരിക്കലും അതിന്‍റെ വേലിക്കെട്ടുകള്‍ ഭേദിച്ച് പുറത്തേക്കു വന്നില്ല,പക്ഷെ തന്‍റെ കവിതകളില്‍ വ്യക്തമായ സ്ത്രീത്വം അവര്‍ അവതരിപ്പിച്ചു ജീവിതത്തിന്റെ അഗാധത വെളിവാക്കുന്ന കവിതകള്‍ എഴുതിപക്ഷെ അതൊരിക്കലും വിഗ്രഹ ഭാജനമോ പാരമ്പര്യത്തിന്റെ ചട്ട കൂടുകളെ പൊളിച്ചെഴുത്ത് നടത്തുന്നതോ ആയിരുന്നില്ല.


തന്‍റെകവിതഭര്‍ത്താവും പത്രാധിപരും ആയിരുന്ന വി.എം. നായര്‍നശിപ്പിച്ചു എന്നോരിക്കല്‍ അവര്‍ പറഞ്ഞിട്ടുണ്ട്‌.എങ്കിലും ഇത്തരം സന്ദര്‍ഭങ്ങള്‍ പോലും ഒരു കലഹമാക്കി അവര്‍ മാറ്റിയില്ല.(കാശ്മീര്‍ കാശ്മീരികള്‍ക്ക് വിട്ടുകൊടുക്കണം എന്ന അര്‍ഥത്തില്‍ എഴുതിയ കവിത ഭര്‍ത്താവായ വി.എം. നായര്‍ നശിപ്പിച്ച കാര്യം അവര്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിനോട് വെളിപ്പെടുത്തിയിട്ടുണ്ട്)

1909 ജൂലായ് 19 നാലപ്പാട്ട് തറവാട്ടിൽ ബാലാമണിയമ്മ ജനിച്ചു.ഔപചാരിക വിദ്യാഭ്യാസമൊന്നും ലഭിച്ചിരുന്നില്ല.സാഹിത്യകാരന്‍ ആയിരുന്ന അമ്മാവന്‍ നാലപ്പാട്ട് നാരായണമേനോന്‍ആയിരുന്നു എഴുത്തിന് പ്രചോദനം ആയത്.

1930 ല്‍ പുറത്തിറങ്ങിയ കൂപ്പുകൈ ആണ് ബാലാമണിയമ്മയുടെ ആദ്യ കൃതി.അമ്മ,കുടുംബിനി,ധര്‍മമാര്‍ഗത്തില്‍,സ്ത്രീഹൃദയം,പ്രഭാങ്കുരം,ഭാവനയില്‍ , ഊഞ്ഞാലില്‍,കളിക്കൊട്ട,വെളിച്ചത്തില്‍,അവര്‍ പാടുന്നു , പ്രണാമം,ലോകാന്തരങ്ങളില്‍,മുത്തശ്ശി,അമ്പലത്തില്‍(1967), നഗരത്തില്‍,വെയിലാറുമ്പോൾ,അമൃതംഗമയ,നിവേദ്യം,മാതൃഹൃദയം തുടങ്ങിയവയാണ് അവരുടെ പ്രമുഖമായ കൃതികള്‍.


കൊച്ചി മഹാരാജാവായിരുന്ന പരീക്ഷിത്ത് തമ്പുരാനില്‍നിന്നും 1947ല്‍ സാഹിത്യനിപുണബഹുമതി നേടിയിരുന്നു.കേന്ദ്ര സംസ്ഥാന സാഹിത്യ അകാദമി പുരസ്ക്കാരങ്ങള്‍,എഴുത്തച്ഛന്‍ പുരസ്‌കാരം,രാജ്യത്തെ പരമോന്നത സാംസ്‌കാരിക പുരസ്‌കാരമായ സരസ്വതി സമ്മാന്‍ അങ്ങനെ അനവധി ബഹുമതികള്‍ അവരെ തേടിയെത്തി. 1987-ല്‍ രാജ്യം പദ്മഭൂഷണ്‍  നല്‍കി ആദരിച്ചു.

മാതൃഭൂമി'യുടെ മാനേജിങ് ഡയറക്ടറും മാനേജിങ് എഡിറ്ററുമായിരുന്ന വി.എം. നായര്‍ ആയിരുന്നു അവരുടെ ഭര്‍ത്താവ്.മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരി മാധവികുട്ടി ,ഡോ. മോഹൻദാസ്, ഡോ. ശ്യാം സുന്ദർ, ഡോ. സുലോചന നാലപ്പാട് എന്നിവരാണ്‌ മക്കള്‍..

2004 സെപ്റ്റംബർ 29-നായിരുന്നു മലയാളത്തിന്റെ പ്രിയപ്പെട്ട കവയത്രി അന്തരിച്ചത്‌

ആടുകെന്നൂഞ്ഞാലേ!മുന്നോട്ടും പിന്നോട്ടു-
മാവര്‍ത്തിച്ചാലും നിന്‍മുഗ്ദ്ധലാസ്യം.
നിന്നില്‍ നിന്നുച്ചലിയ്ക്കാവൂ സദാനന്ദ-
ത്തിന്നൂഷ്മളോച്ച്വാസനിശ്വാസങ്ങള്‍.
നിന്‍ചുറ്റും നിന്നു തിമിര്‍ക്കാവൂ കാലത്തിന്‍
പിഞ്ചോമല്‍പ്പൈതങ്ങള്‍ നാഴികകള്‍.""" ""

(ഊഞ്ഞാലിന്മേല്‍ -ബാലാമണിയമ്മ )

കവിതകള്‍ ഓര്‍ക്കുന്നതില്‍ വളര പിന്നിലാണ് ഞാന്‍... സത്യം പറഞ്ഞാല്‍ സ്കൂള്‍ കോളേജ്‌ കാലത്ത്‌ പഠിച്ച ഒരു കവിത പോലും എനിക്ക് ഓര്‍മ ഇല്ല.ആകെ ഓര്‍മ ഉള്ളത്‌ ആറാം ക്ലാസ്സില്‍ പഠിച്ച ഈയൊരു കവിത മാത്രം,ബാലാമണിയമ്മ എഴുതിയ ഈ കവിതയിലെ  പിഞ്ചു ബാല്യത്തിന്റെ നിഷ്കളങ്കത അവതരിപ്പിക്കുന്ന ഈവരികള്‍ ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു.

എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക

ഉമ്മറകല്ലില്‍ തനിചിരുന്നെന്തിനോ
വിമ്മിക്കരയുമാ പൈതലിനെ
ഉറ്റുനോക്കിക്കൊണ്ടിര്‍ക്കും എന്നോമന
കുട്ടന്‍റെ അന്പോലും കണ്ണിനയില്‍
നിന്നു ഒന്നുരണ്ടു അശ്രു കണങ്ങള്‍ പതിച്ചു
ഈ മൌക്തികങ്ങള്‍ പതിക്കട്ടെ  നിസ്വരി ലോമനെ
നിന്‍ കണ്ണില്‍ നിന്നും വീണ്ടും
അത്തലിരുട്ടില്‍ വെളിചോമോട്ടെകുവാന്‍
അത്ര ശക്തങ്ങളീ നക്ഷത്രങ്ങള്‍

2013 ജൂൺ 28, വെള്ളിയാഴ്‌ച

എഡ്വാര്‍ഡ് സ്നോഡന്‍

നമ്മുടെ വാര്‍ത്തകളില്‍ കഴിഞ്ഞ കുറെ ദിവസമായി നിറഞ്ഞു നില്‍ക്കുന്ന പേരാണ് എഡ്വാര്‍ഡ് സ്നോഡന്‍.. രണ്ടു വന്‍ ശക്തികളുടെ ഇടയില്‍ ശീതസമരം തന്നെ സൃഷ്ടിച്ച ചെറുപ്പക്കാരന്‍.
ലോകം മുഴുവന്‍ ഉള്ള ആളുകളുടെ സ്വകാര്യത ചോര്‍ത്തി എടുക്കുന്ന അമേരിക്കന്‍ നയത്തിന്‍റെ ഉള്ളുകളികള്‍ പുറത്തു വിട്ട ചെറുപ്പക്കാരന്‍.

അമേരിക്കന്‍ ചാര സംഘടന ആയ CIA  സുരക്ഷ ഏജന്‍സി ആയ  NSA എന്നിവയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്ത കമ്പ്യൂട്ടര്‍ വിദഗ്ദന്‍ ആയിരുന്നു സ്നോടന്‍.. . സെക്കന്ററി വിദ്യാഭാസം പോലും ശെരിയായ രീതിയില്‍ പൂര്‍ത്തിയാക്കിയിട്ടില്ലാത്ത സ്നൌടെന്‍ കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയില്‍ അഗ്രഗണ്യന്‍ ആയിരുന്നു.ഈ മികവാണ് അയാളെ ആദ്യം NSA യിലും പിന്നീട് CIA യിലും ഉയര്‍ന്ന ശമ്പളത്തില്‍ ജോലി നേടികൊടുത്തത്.വിവിധ കണ്സല്തന്റ്റ്‌ സ്ഥാപങ്ങളുടെ ജോലിക്കാരന്‍ എന്ന നിലയില്‍ ആയിരുന്നു ജോലി അല്ലാതെ നേരിട്ടുള്ള നിയമനം ആയിരുന്നില്ല.

ആളുകളുടെ സ്വകാര്യതയിലേക്ക് കടന്നു കയറി അവരുടെ വിവരങ്ങള്‍ ചോര്‍ത്തി എടുക്കുന്ന അമേരിക്കന്‍ സുരക്ഷ ഏജന്‍സികളുടെ വികൃത മുഖം ആണ് അവരുടെ തന്നെ ഒരു ഉപകരണം ആയിരുന്ന സ്നൌടെന്റെ വെളിപ്പെടുതലുകളോട് കൂടി പുറത്തു വന്നത്.വിവാദമായ പ്രിസം പദ്ധതി,ടെലിഫോണ്‍ ചോര്തലുകള്‍ എന്നിവയിലുടെ ഒക്കെ അമേരിക്കന്‍ ഏജന്‍സികള്‍ വിവരം ചോര്തുന്നതിനെ പറ്റിയും താന്‍ അതിനു വേണ്ടി എങ്ങനെയൊക്കെ പ്രവര്‍ത്തിച്ചു എന്നും സ്നൌടെന്‍ വെളിപ്പെടുത്തിയപ്പോള്‍ ലോകം ഞെട്ടി.സ്വന്തം പൌരന്മാരുടെ വിവരം അമേരിക്ക ചോര്‍ത്തുന്നു എന്നത് എല്ലാവര്‍ക്കും അറിയാം എങ്കിലും ലോകത്തുള്ള ആരുടെയും വിവരങ്ങള്‍ അവരുടെ ഇന്റെര്‍നെറ്റിലെ വിവിധ സ്വകാര്യ ഉറവിടങ്ങളില്‍ നിന്നും ചോര്‍ത്തുന്നു എന്നത് ഏറെ വിവാദം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു.

ഗൂഗിള്‍ യാഹു, മൈക്രോ സോഫ്റ്റ്, ഫേസ്ബുക്ക് തുടങ്ങിയ ഇമെയില്‍  സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സര്‍വ്വറുകളിലേക്ക് യഥേഷ്ടം കടന്നു കയറാനുള്ള രഹസ്യ സംവിധാനത്തിനു US ഏജന്‍സികള്‍നല്‍കിയ ഓമനപേരാണ് പ്രിസം പദ്ധതി. അതെ പോലെ തന്നെ അമേരിക്കയും അതിനേക്കാള്‍ മോശമായി ബ്രിടനും കൈകാര്യം ചെയുന്ന മറ്റൊരു പദ്ധതി ആണ് ടെമ്പോറ.പ്രധാനമായും ബ്രിട്ടീഷ്‌ കമ്മ്യൂണിക്കെഷന്‍ ഹെഡ് കര്റെര്സ് ( GCHQ)ആണ് ഇതിനു പിന്നില്‍.200  20
2011 മുതല്‍ തുടങ്ങിയ ഈ സംവിധനതിളുടെ വ്യക്തികളുടെ ടെലിഫോണ്‍ സംഭാഷങ്ങള്‍,ഇമെയില്‍ സന്ദേശങ്ങള്‍ എല്ലാം ചോര്തപ്പെടുന്നു.ഇതു അരുടെതുമാകം.GCHQ ചോര്‍ത്തുന്ന വിവരങ്ങള്‍ അവര്‍ അമേരിക്കന്‍ ഏജന്‍സികളുമായി പങ്കുവെക്കുന്നു.


പക്ഷെ അമേരിക്കന്‍ രഹസ്യ അനേഷണ ഏജന്‍സികളുടെചരിത്രത്തില്‍ ഉണ്ടായ ഏറ്റവും വലിയ വിവര ചോര്ച്ചയോടെയാണ് ബ്രിടനിലെ ഗാര്‍ഡിയന്‍ ദിനപത്രം ഈ വിവരങ്ങള്‍ പുറത്തു വിട്ടത്‌...ഗ്ലെന്‍ ഗ്രീന്‍വാള്‍ഡ് എന്ന ഗാര്‍ഡിയന്‍ ലേഖകന്‍ സ്നോവേടനുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയ ശേഷം ആയിരുന്നു.
പക്ഷെ ഒടുവില്‍ തന്‍റെ പേരു വെളിപ്പെടുത്താന്‍ സ്നോഡന്‍ തന്നെ അവരോടു പറയുക ആയിരുന്നു.താന്‍ വിവിധ വിവരങ്ങള്‍ എങ്ങനെ ചോര്‍ത്തി,തന്‍റെ പ്രവര്ത്നഗല്‍ എല്ലാം സ്നോഡന്‍ വെളിപ്പെടുത്തി. ""I don't want to live in a society that does these sort of things""ഇതായിരുന്നു സ്നോഡന്‍ അതിനു കാരണമായി പറഞ്ഞത്‌. ഒരു തെറ്റ് ചെയ്തവന്റെ പശ്ചാത്താപം മാത്രമായി ഇതിനെ കാണരുത്.സ്നോഡന്‍ ഒരു ഉപകരണം.അമേരിക്കക്ക് ഇതല്ലെന്കില്‍ വേറൊരു സ്നോഡന്‍. പക്ഷെ സ്നോഡന്‍ ലോകത്തിനോട് പറയാന്‍ കാട്ടിയ ചങ്കൂറ്റം അംഗീകരിച്ചേ പറ്റൂ.

താന്‍ ചെയ്ത തെറ്റുകള്‍ വിളിച്ചു പറയാന്‍ സ്നൌടെന്‍ കാണിച്ച സാഹസികത അപാരം ആണ്.ഇത്തരക്കാരെ അമേരിക്ക എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് ഉത്തമ ബോധ്യം ഉള്ള സ്നൌടെന്‍ എന്നിട്ടും അതിനു തയ്യാറായി.ഉയര്‍ന്ന ശമ്പളം കുടുംബം ഇതിനെ എല്ലാം ഉപെഷിച്ചാണ് സ്വന്തം ജീവിതം പോലും അപകടത്തില്‍ ആക്കി കൊണ്ട് ഇത്തരം ഒരു വെല്ലുവിളി ഏറ്റെടുത്തത്.രഹസ്യ അനെവ്ഷണ വിവരങ്ങള്‍ ഏതെന്കിലും രാജ്യത്തിനു ചോര്‍ത്തി നല്‍കിയാല്‍ തന്നെ കോടി കണക്കിന് രൂപ സമ്പാദിക്കാം എന്നുണ്ടായിട്ടും അതിനു തയാറാകാതെ ഈകാര്യം ലോകത്തിനു മുന്‍പില്‍ വെളിപ്പെടുത്താന്‍ തയ്യാറായത്‌ ഏറെ സ്വാഗതാര്‍ഹം ആണ്.

സ്നോഡന്‍. പ്രതീഷിച്ച പോലെ തന്നെ അമേരികയുടെ പ്രതികരണം രൂക്ഷം ആയിരുന്നു.ആദ്യം ഹോങ്ങ്കൊന്കില്‍ അഭയം കണ്ട സ്നൌടെന്‍ അവിടുന്ന് റഷ്യയില്‍ എത്തി.അവിടെ നിന്നും വിട്ടുകൊടുക്കണം എന്നാ അമേരിക്കന്‍ ആവശ്യം റഷ്യ തള്ളി.ക്യൂബ ഇക്കിടോര്‍ എന്നീ രാജ്യങ്ങളില്‍ ഒന്നു സ്നൌടെനു അഭയം നല്‍കും എന്നാണ്  ഇപ്പോള്‍ കരുതുന്നത്.

Related Posts Plugin for WordPress, Blogger...