പേജുകള്‍‌

2013, ഡിസംബർ 22, ഞായറാഴ്‌ച

അതിരുവിടുന്ന ചില ഓണ്‍ലൈന്‍ പ്രതികരണങ്ങള്‍

ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ പ്രതികരണങ്ങളെ പറ്റി പലരും വിശകലനം ചെയ്യുമ്പോള്‍ എപ്പോഴും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് ഈ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ ഒരു പരിചേദം തന്നെ,അതുകൊണ്ട് ഇതില്‍ വരുന്ന പ്രതികരണങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ തന്നെയാണ്.പക്ഷെ ഒരു വ്യത്യാസം എന്നു പറയുന്നത് ഏതൊരു വിഷയത്തോടും സമൂഹത്തിന്റെ നാനാതുറകളില്‍ ഉള്ളവര്‍ പ്രതികരിക്കുമ്പോള്‍ അതു പലപ്പോഴും പബ്ലിക്‌ ആവുന്നില്ല,അതുകൊണ്ട് തന്നെ പ്രതികരണങ്ങള്‍ അനാരോഗ്യകരമോ അശ്ലീലമോ അഭാസകരമോ ആയാലും പലപ്പോഴും അതവിടെ തന്നെ കിടക്കുന്നു.എന്നാല്‍ നാം അതേപടി ഈ സോഷ്യല്‍ മീഡിയകളില്‍ പ്രതികരിച്ചാലോ ഈ പ്രതികരണങ്ങള്‍ പബ്ലിക്‌ ആയി നൂറു കണക്കിനാളുകള്‍ വായിക്കുന്നു.

സോഷ്യല്‍മീഡിയകള്‍ പലതു ഉണ്ടെങ്കിലും ഇന്നിപ്പോള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നത് ഫേസ്ബുക്ക്‌ തന്നെ.മുഖപുസ്തകത്തിലെ കാര്യം എടുത്താല്‍ അനാരോഗ്യകരമായ പ്രവണതകള്‍ പലതുമുണ്ട്.അതിലൊന്നാണ് വ്യക്തികള്‍ മരണമടഞ്ഞു കഴിയുമ്പോള്‍ ഉള്ള അപഹസിക്കല്‍ അല്ലെങ്കില്‍ ആര്‍ക്കെങ്കിലുംഅപകടം ഉണ്ടാകുമ്പോള്‍ നടത്തുന്ന അനാവശ്യ പ്രതികരണങ്ങള്‍.

രാഷ്ട്രീയ നേതാക്കള്‍ തമ്മില്‍ പല തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം,പക്ഷെ അവര്‍ മിക്കവരും ഒരിക്കലും വ്യക്തിപരമായ ശത്രുത പുലര്‍ത്താറില്ല.അതു പക്ഷെ അണികളും അനുഭാവികളും മനസിലാക്കുന്നില്ല എന്നു തോന്നുന്നു,അതാണ് പലരുടെയും പ്രതികരണങ്ങള്‍ കാണിക്കുന്നത്.

സമീപകാലത്ത് ഉണ്ടായ ചില സംഭവങ്ങള്‍ തന്നെയെടുക്കാം.രാഹുല്‍ഗാന്ധി വിമാന അപകടത്തില്‍ നിന്ന് രക്ഷപെട്ടു.ഉടന്‍ ഉണ്ടായ ചില പ്രതികരണങ്ങള്‍ കാണുക.ഇന്‍ഡ്യ ഉടനേ ഒന്നും രക്ഷപ്പെടില്ല,അയ്യോ കഷ്ടമായിപ്പോയി ,കാലന് പോലും വേണ്ട എന്നു തുടങ്ങി അങ്ങേയറ്റം മോശമായ പരാമര്‍ശങ്ങള്‍ ഉണ്ടായി.രാഹുല്‍ഗാന്ധിയോട് രാഷ്ട്രീയമായി വിയോജിക്കാം വിമര്‍ശിക്കാം പക്ഷെ ഇതു എന്തു സംസ്കാരമാണ്.

നരേന്ദ്രമോടിയോടു രാഷ്ട്രീയമായി വിയോജിക്കാം,പക്ഷെ മോഡിയെ തൂക്കിലേറ്റുന്ന കുറെ ചിത്രങ്ങള്‍ ആണിപ്പോള്‍ പ്രചരിക്കുന്നത്.

പൊതുപ്രവര്‍ത്തകര്‍ക്ക് അല്ലെങ്കില്‍ സെലിബ്രിറ്റികള്‍ക്ക് കിട്ടുന്ന അംഗീകാരം അവര്‍ക്ക് സമൂഹം നല്‍കുന്ന അംഗീകാരമാണ്.അതുകൊണ്ട് തന്നെ അവരുടെ വ്യക്തി ജീവിതത്തില്‍ ഒരു പക്ഷെ സമൂഹത്തിന്റെ ശ്രദ്ധ സ്വാഭാവികമായി ഉണ്ടാവും.പ്രശസ്തരുടെ വ്യക്തി ജീവിതത്തില്‍ മറ്റുള്ളവര്‍ എന്തിനു ശ്രദ്ധിക്കുന്നു,ഇതില്‍ പലപ്പോഴും ഭിന്നഭിപ്രായം ഉണ്ട് .രാഹുല്‍ഗാന്ധിയെയോ നരേന്ദ്ര മോഡിയേയോ വിമര്‍ശിക്കാം,അവരുടെ രാഷ്ട്രീയ നിലപാടുകളെ എതിര്‍ക്കാം,അവരുടെ വ്യക്തി ജീവിതത്തില്‍ ഉള്ള കാര്യങ്ങള്‍ ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് അസ്വീകാര്യമാവുകയും അതു ചര്‍ച്ച ചെയ്യപ്പെടുകയും ആവാം.എന്നാല്‍ വ്യക്തിഹത്യക്കും അപ്പുറം ഒരാള്‍ ഇല്ലാതാകണം,അപകടത്തില്‍ പെടണം എന്നൊക്കെ അഭിപ്രയം പറയുന്നത് ഒരു തരം സാഡിസമാണ്‌.

ഉമ്മന്‍ചാണ്ടിക്ക് അപകടം പറ്റിയപ്പോള്‍ വിഎസ്സ് അച്യുതാനന്ദനും പന്ന്യന്‍ രവീന്ദ്രനും സന്ദര്‍ശിച്ചു,പക്ഷെ  അനുഭാവികള്‍ പലരും മുഖപുസ്തകത്തില്‍ നടത്തിയ പ്രതികരണങ്ങള്‍ എത്രയോ മോശമാണ്.




അതുപോലെ തന്നെയായിരുന്നു ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മരിച്ചപ്പോള്‍ ഉണ്ടായ പ്രതികരണങ്ങള്‍.ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ അയാള്‍ പരിശുദ്ധന്‍ ആകുമെന്നോ മരിച്ചു കഴിഞ്ഞാല്‍ വിമര്‍ശനങ്ങള്‍ പാടില്ല എന്നൊന്നും അഭിപ്രായമില്ല,ഗാന്ധിജി ഉള്‍പ്പെടെ മഹത് വ്യക്തികള്‍ വരെ ഇന്നും വിമര്‍ശനത്തിനു വിധേയരാകുന്നു.എന്നാല്‍ ഒരു വ്യക്തി മരിച്ചു എന്നറിയുമ്പോള്‍ പെട്ടെന്ന് വളരെ മോശം രീതിയില്‍ ഉള്ള പദ പ്രയോഗവുമായി നടത്തുന്ന വിമര്‍ശനങ്ങള്‍ ശുദ്ധ വിവരദോഷമാണ്‌.അതാണ് അദേഹത്തിന്റെ മരണ ദിവസം കണ്ടത്. അന്നു അവധി നല്‍കിയതിനു എതിരെ പലരും വിമര്‍ശനം ഉന്നയിച്ചു.ആ വിമര്‍ശനത്തോട് യോജിപ്പില്ല എങ്കിലും അതിനെയൊക്കെ ആരോഗ്യകരമായ സംവാദമായി കാണാം.പക്ഷെ അതിനും അപ്പുറം മരിച്ച വ്യക്തിയെ അപഹസിക്കുന്നത് തീര്‍ത്തും അനുചിതമാണ്.

ഒരു ആവേശത്തിന് അല്ലെങ്കില്‍ തങ്ങളുടെ എതിര്‍ രാഷ്ട്രീയത്തിലോ വിശ്വസതിലോ ഉള്ളവര്‍ ആരായാലും അവരെ എതിര്‍ക്കാന്‍ വേണ്ടി അല്ലെങ്കില്‍ വാദങ്ങളില്‍ ജയിക്കാന്‍ വേണ്ടി അല്ലെങ്കില്‍ പെട്ടെന്ന് ശ്രദ്ധ കിട്ടാന്‍ വേണ്ടിയോക്കെയാണ്  ഇത്തരം പ്രതികരണങ്ങള്‍ ഉണ്ടാവുന്നത്.ചിലര്‍ തങ്ങളുടെ അപക്വമായ ചിന്തകളെ മേലും കീഴും നോക്കാതെ രേഖപ്പെടുത്തും.അനവധി ആളുകള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ചിലര്‍ സൈബര്‍ കേസുകളില്‍ പെടുന്നു എന്നതും മറക്കരുത്.മുഖപുസ്തക പ്രതികരണങ്ങളുടെ പേരില്‍ കേസ് എടുക്കുന്നതിനെ പലപ്പോഴും അഭിപ്രായ സ്വാതന്ത്ര്യത്തിനു മുകളിലുള്ള കടന്നുകയറ്റം ആയി നമ്മള്‍ എല്ലാം പ്രതിരോധിക്കാറുണ്ട്,പക്ഷെ ഇത്തരക്കാര്‍ അതിനു അര്‍ഹര്‍ ആണോ എന്നു സംശയമുണ്ട്.
blogger

12 അഭിപ്രായങ്ങൾ :

  1. സാജൻ ചിന്തനീയവും കാലോചിതവുമായ ഒരു കുറിപ്പ്.
    വ്യക്തി ഹത്യ അതും ഒരാളുടെ മരണശേഷം ഒട്ടു സാധുകരിക്കാവുന്ന
    ഒന്നല്ല തന്നെ. വി സ്സിന്റെ കാര്യം തന്നെ എടുക്കുക, ഉമ്മൻ ചാണ്ടിക്ക്
    അപകടം വന്നപ്പോൾ ഉള്ള തൻറെ സന്ദർശനം ശ്രദ്ധേയം തന്നെ. കുറിപ്പിൽ
    പറഞ്ഞതു പോലെ അണികൾക്കു പോലും ഉൾക്കൊള്ളാൻ കഴിയാത്ത കാര്യം
    കൊള്ളാം ഈ കുറിപ്പ്
    എഴുതുക അറിയിക്കുക

    മറുപടിഇല്ലാതാക്കൂ
  2. സത്യത്തില്‍ ഒരു പത്രത്തില്‍ ഇങനെ വിയോജിപ്പ് ഉള്ള ഒരു വാര്‍ത്ത വന്നാലും ആളുകള്‍ക്ക് അതെഴുതി അറിയിക്കാനുള്ള പ്രായോഗിക ബുധ്ദിമുട്ട് കാരണം ആരും അതിനു മിനക്കെടാറില്ല.ഇനി അഥവാ അനാവശ്യം എഴുതി അയച്ചാലും പത്രാധിപര്‍ അത് പ്രസിധ്ദീകരിക്കണമെന്നില്ല.ചാനലുകളുടെ കാര്യത്തിലും ഇങ്ങനെ ഒക്കെ തന്നെ.ഈ വക പ്രതിബന്ധങ്ങളൊന്നും തന്നെ സോഷ്യല്‍ മീഡിയകളുടെ കാര്യത്തിലില്ല, ഒറ്റ ക്ലിക്കില്‍ കാര്യം കഴിഞ്ഞു.ചുരുക്കിപ്പറഞ്ഞാള്‍ ജനങ്ങളുടെ ആറ്റിറ്റ്യൂഡ് പണ്ടും ഇതൊക്കെ തന്നെ,ഇപ്പൊഴാണെങ്കില്‍ അനോണി എന്ന ഓപ്ഷനുമുണ്ട്.

    മറുപടിഇല്ലാതാക്കൂ
  3. എന്നാല്‍ വ്യക്തിഹത്യക്കും അപ്പുറം ഒരാള്‍ ഇല്ലാതാകണം,

    അപകടത്തില്‍ പെടണം എന്നൊക്കെ അഭിപ്രയം പറയുന്നത് ഒരു തരം സാഡിസമാണ്‌.

    100% ശരി

    മറുപടിഇല്ലാതാക്കൂ
  4. പറഞ്ഞത് ശരിയാണ് - സന്ദർഭം നോക്കാതുള്ള അപക്വമായ പ്രതികരണങ്ങൾ പലപ്പോഴും ഫേയ്സ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയകളിൽ കാണാറുണ്ട്.....

    മറുപടിഇല്ലാതാക്കൂ
  5. തുറന്നു പറഞ്ഞത് നന്നായി,, താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  6. നന്നായി ഈ കുറിപ്പ്.
    താങ്കളുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  7. പലപ്പോഴും വ്യത്യസ്തമായി ചിന്തിക്കുക എന്നത് പലരും ഇത്തരം സംസ്കാര ശൂന്ന്യമായ തലത്തിലാണ് പ്രകടിപ്പിക്കുന്നത്.എന്തു ചെയ്യാം,ഏറെ നിര്‍ഭാഗ്യകരം..

    മറുപടിഇല്ലാതാക്കൂ
  8. ആള്‍ക്കാര്‍ പലവിധത്തില്‍ പ്രതികരിക്കുന്നു. കാരണം ഓരോ ആളിനും വ്യത്യസ്ത ചിന്താഗതിയും വീക്ഷണവുമാവുമുണ്ടാവുക. ആരെയും നമുക്ക് നിര്‍ബന്ധിച്ച് ഏകമായി ചിന്തിക്കണം എന്നു പറയാനാകില്ല. അഭിപ്രായങ്ങളില്‍ മിതത്വവും മാന്യതയും പുലര്‍ത്തുക എന്നത് അവനവന്‍ തന്നെ മനസ്സിലാക്കേണ്ട കാര്യമാണ്..

    നല്ല ലേഖനം. അഭിനന്ദനങ്ങള്‍..

    മറുപടിഇല്ലാതാക്കൂ
  9. ഞാന്‍ ഈ കുറിപ്പിനോട് പൂര്‍ണ്ണമായും യോജിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  10. ഇതുതന്നെയാണ്‌ എന്റെയും അഭിപ്രായം. ഒരു മാധ്യമത്തിലെന്നപോലെ സാമാന്യമര്യാദകൾ പുലർത്തിയേ മതിയാവൂ.

    നല്ല ലേഖനം...

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...