പേജുകള്‍‌

2013, ഡിസംബർ 8, ഞായറാഴ്‌ച

മഡെ സ്‌നാനം അഥവാ എച്ചിലിലയില്‍ ഉരുളല്‍


ലോകം പുരോഗമിക്കും തോറും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും രൂഡമൂലമാകുന്നു എന്നതിന്റെ മകുടോദാഹരണം ആണ് കര്‍ണാടകത്തില്‍ നടക്കുന്ന മഡെ സ്‌നാനം അഥവാ എച്ചിലിലയില്‍ ഉരുളല്‍.ഉരുളാന്‍ പോകുന്നവരെയും ഉരുളാന്‍ അവസരം കൊടുക്കുന്നവരേയും ഒന്നിച്ചു ഏതെങ്കിലും ഭ്രാന്താശുപത്രിയില്‍ അടിയന്തര ചികിത്സക്ക് വിധേയമാക്കേണ്ടതാണ്.

മംഗലാപുരത്തെ കുക്കെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലാണ് വിചിത്രവും ജാതി വിവേചനത്തിന്റെ പ്രതീകവുമായ ഈ ചടങ്ങ് നടക്കുന്നത്.ആദ്യം ബ്രാഹ്മണ കുടുംബങ്ങള്‍ ഇലയിട്ട് സദ്യയുണ്ണും. സദ്യക്കുശേഷം അവര്‍ എഴുന്നേറ്റ് കൈകഴുകിക്കഴിഞ്ഞാല്‍ കഴിച്ചതിനുശേഷമുള്ള എച്ചിലിലയില്‍ പിന്നാക്ക ജാതിക്കാര്‍ കൂട്ടമായി ഉരുളും. ഇങ്ങനെ ചെയ്താല്‍ ചര്‍മരോഗങ്ങള്‍ മാറുമെന്നും മോക്ഷം ലഭിക്കുമെന്നുമാണ് വിശ്വാസം.



അപ്പോള്‍ ഈ പിന്നോക്കകാര്‍ക്ക് മാത്രം മോക്ഷം കിട്ടിയാല്‍ മതിയോ?സദ്യ ഉണ്ണുന്നവര്‍ക്ക് എങ്ങനെയാണു മോക്ഷം ലഭിക്കുക.സദ്യ ഉണ്ണുന്നവര്‍ സ്വന്തം എച്ചിലില്‍ ഉരുണ്ടു മോക്ഷ പ്രാപ്തി നേടുക ആയിരുന്നെങ്കില്‍ ഇതു കുറച്ചു കൂടി ഭംഗി ആയേനെ.     ചര്‍മ രോഗങ്ങള്‍ക്ക് ഇങ്ങനെ പരിഹാരം ഉണ്ടാകുമെങ്കില്‍ പിന്നെ അവിടെ ത്വക്ക് രോഗ വിദഗ്ദരുടെ ആവശ്യം ഉണ്ടാവില്ലല്ലോ.ചര്‍മരോഗങ്ങള്‍ മാറാന്‍ വര്‍ഷങ്ങളോളം ഇവിടെവന്ന് ചടങ്ങ് അനുഷ്ടിക്കുന്നവര്‍ ഉണ്ടെന്നു പറയുന്നു,അപ്പോള്‍ ഒന്നും രണ്ടും ഒന്നും ഉരുളല്‍ നടത്തിയാല്‍ പോരാ.

ഉരുളാന്‍ വരുന്ന മണ്ടന്മാര്‍ മാത്രമല്ല കുറ്റക്കാര്‍,ചടങ്ങ് നടത്തുന്ന ക്ഷേത്ര ഭരണ സമിതി,ഉണ്ണാന്‍ വരുന്ന ബ്രാഹ്മണര്‍ എല്ലാം ഈ അനചാരത്തില്‍ തുല്യ പങ്കാളികള്‍ ആണ്.



സമീപ കാലത്താണ് ഈ ചടങ്ങിനു എതിരെ  രൂക്ഷമായ എതിര്‍പ്പുണ്ടായത്. ദളിത് സംഘടനകള്‍ സമര പാതയില്‍ എത്തി,പക്ഷെ സ്വന്തം കൂട്ടത്തില്‍ ഉള്ളവര്‍ ഉരുളാന്‍ പോകുന്നത് തടയന്‍ അവര്‍ക്ക് കഴിഞ്ഞില്ല.ഇതിനെതിരെ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത സിപിഎം നേതാവ് എംഎ ബേബിക്ക് എതിരെ കഴിഞ്ഞ വര്‍ഷം കേസ് എടുത്തിരുന്നു.ഈ പ്രാവശ്യവും ഉരുളാന്‍ വരുന്നവര്‍ക്ക് പോലീസ് സംരക്ഷണം ഉണ്ട്

കോടതികളുടെ നിലപാടുകളും രസകരമാണ്.കര്‍ണാടക ഹൈകോടതി ക്ഷേത്രത്തിനുള്ളില്‍നിന്ന് നേരിട്ടുനല്‍കുന്ന പ്രസാദത്തില്‍ ഭക്തര്‍ക്ക് ഉരുളാന്‍ അവസരംനല്‍കുക എന്ന നിര്‍ദേശം നല്‍കി.എച്ചിലില്‍ തന്നെ ഉരുളണം എന്നു നിര്‍ബന്ധം ഉള്ള ചിലര്‍ അപ്പീലുമായി സുപ്രീംകോടതിയില്‍ പോയി വിധിക്ക് സ്റ്റേ നേടി.

ഹൈന്ദവ സംഘടനകളുടെ ഈ കാര്യത്തിലെ ഉദാസീന നിലപാടും ദുഖകരമാണ്.അന്തരിച്ച ബിജെപി നേതാവും ഡോക്ടറും കര്‍ണാടക മുന്‍ മന്ത്രിയുമായിരുന്ന വി എസ ആചാര്യ തന്നെ ത്വക്ക് രോഗത്തിന് ഏറ്റവും പറ്റിയ മരുന്ന് ഇതാണെന്നു സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു.ഇതാണ് പല രാഷ്ട്രീയക്കാരുടെയും നിലപാട്.

പരിഷ്കൃത സമൂഹത്തില്‍ ഇത്തരം അനാചാരം അനുസ്യൂതം തുടരുന്നു എന്നത് അത്ഭുതകരം തന്നെ.വിശ്വാസം ആണെന്നും പറഞ്ഞു എന്തു വിവരദോഷവും അംഗീകരിക്കുന്നത് ഒട്ടും ആശാസ്യം അല്ല.ഇക്കാലമത്രയും കര്‍ണാടക ഭരിച്ച സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ ഒരു നടപടിയും സ്വീകരിച്ചില്ല എന്നത് അത്ഭുതകരമാണ്.അന്ധവിശ്വാസ വിരുദ്ധ ബില്ലിന് കീഴില്‍ ഉള്‍പ്പെടുത്തി മഡെ സ്‌നാനം അടക്കമുള്ള അനാചാരങ്ങള്‍ നിരോധിക്കാനും ഇതില്‍ ഏര്‍പ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റം ആക്കാനുമുള്ള കര്‍ണാടക സര്‍ക്കാരിന്റെ നിയമ നിര്‍മ്മാണം എങ്ങുമെത്തിയില്ല

ഇനിയെങ്കിലും നിയമനിര്‍മ്മാണം നടത്തി ഈ വിചിത്ര ആചാരം നിരോധിക്കാനുള്ള ആര്‍ജവം സര്‍ക്കാര്‍ കാണിക്കണം,അതു ഒരു വിശ്വാസത്തെയും ഹനിക്കില്ല,ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്തില്ല,ഒരു രാഷ്ട്രീയ ഭൂകമ്പവും ഉണ്ടാവില്ല,കുറെ അന്ധവിശ്വാസികളുടെ ചെറു പ്രതിഷേധം മാത്രമേ ഉണ്ടാക്കുകയുള്ളൂ,അതിനെ അവഗണിക്കണം

ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍
blogger

20 അഭിപ്രായങ്ങൾ :

  1. എന്തൊരു വിചിത്രമായ ആചാരം! അനുഷ്ഠിക്കാനും,നടപ്പിലാക്കാനും ആളുകളുണ്ടെങ്കില്‍ തടയാന്‍ നിയമം തന്നെ മുന്നോട്ട് വരണം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നിയമം ഉണ്ടാക്കാന്‍ സര്‍ക്കാരിനു ഭയം..വോട്ട് ബാങ്ക് അല്ലാതെന്താ..

      ഇല്ലാതാക്കൂ
  2. Very funny tradition!!
    So sad!
    Are we still living in the bullock cart/stone age?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. In Karnataka some other funny traditions other than this..unfortunately government is silent in this matter as it is a religious matter..

      ഇല്ലാതാക്കൂ
  3. വിചിത്രമായ ആചാരം!
    വിവരം പങ്കുവെച്ചതിന് നന്ദി
    ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ
  4. ഇന്നലെ ചെയ്തോരബദ്ധം ലോക
    ര്‍ക്കിന്നത്തെ ആചാരമാകാം
    നാളത്തെ ശാസ്ത്രമതാകാം...
    നമ്മളെന്താ ചെയ്ക ഇങ്ങനെ ഓരോന്ന് കാണുമ്പോള്‍...?

    മറുപടിഇല്ലാതാക്കൂ
  5. പുരോഗതി വാക്കിലും കാഴ്ചയിലും മാത്രമാണ്
    മനസ്സ്‌ ഇന്നും പഴയ ആദിമകാലത്തില്‍ തന്നെ
    ഈ വിവരം പങ്കുവച്ചതില്‍ നന്ദി
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരു പറ്റം ആള്‍ക്കാര്‍ മാത്രം...നാടിനു തന്നെ അപമാനമായി..

      ഇല്ലാതാക്കൂ
  6. ഇന്നും ഇതെല്ലാം അനുഷ്ഠിക്കാനും,നടപ്പിലാക്കാനും
    ആളുകളുണ്ടെങ്കില്‍ അതെല്ലാം തടഞ്ഞേ മതിയാകൂ..!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സര്‍ക്കാരിനു വോട്ട് ബാങ്ക് പേടി..അതാണ് നിരോധിക്കാന്‍ ഉള്ള തടസം..

      ഇല്ലാതാക്കൂ
  7. ചന്തി നോക്കി നല്ല അടി കൊടുക്കുകയ ചെയ്യേണ്ടത്.
    പക്ഷെ ആര് ചെയ്യും.....അതാണ്‌ ഇന്നലെയും ഇന്നും നാളെയും പ്രശ്നം!

    മറുപടിഇല്ലാതാക്കൂ
  8. ഈ ശാസ്ത്രയുഗത്തിലും തുടരുന്ന ഇത്തരം അനാചാരങ്ങളുടെ കാരണം അന്വേഷിക്കേണ്ടിയിരിക്കുന്നു. മേൽജാതിക്കാരന്റെ എച്ചിലിൽ ഉരുണ്ട് ആത്മനിർവൃതിയടയേണ്ടിവരുന്ന കീഴ് ജാതിക്കാരന്റെ മനസ്സ് അങ്ങിനെത്തന്നെ നിലനിർത്താൻ ശ്രമിക്കുന്ന നമ്മുടെ വിദ്യാഭ്യാസപദ്ധതികൾ പൊളിച്ചെഴുതാത്ത ഭരണകൂടങ്ങളാണ് ഇവിടെ യഥാർത്ഥ കുറ്റവാളികൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരു പരിധി വരെ ഭരിക്കുന്നവരും ഇതിനെല്ലാം കൂട്ട് നില്‍ക്കുന്നു.ആചാരങ്ങള്‍ ആകുമ്പോള്‍ അതിനെ എതിര്‍ക്കാന്‍ പലര്‍ക്കും മടി.ഒട്ടും മനസിലവതത് ഇതില്‍ ഉരുളാന്‍ വരുന്നവരുടെ മാനസികാവസ്ഥ തന്നെയാണ്

      ഇല്ലാതാക്കൂ
  9. ശുംഭന്മാർ എന്ന് വിളിക്കേണ്ടത് രണ്ട് കൂട്ടത്തിനേയുമാണെങ്കിലും ഞാൻ വിളിക്കുക ആ ദളിതരെയാണ് - ലോകം പുരോഗമിക്കുമ്പോഴെങ്കിലും സ്വബോധം ഇച്ചിരി ഉണർന്നിരുന്നെങ്കിലെന്നാശിക്കുന്നു. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  10. അതു തന്നെ ഇതിലെ ഒന്നാമത്തെ കുറ്റക്കാര്‍ ഇവര്‍ തന്നെ.. ഇവര്‍ ഇതു ചെയ്യാന്‍ വന്നില്ലെങ്കില്‍ ഈ നാണക്കേട്‌ സമൂഹത്തിനു ഉണ്ടാകുമോ

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...