പേജുകള്‍‌

2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

വിശുദ്ധ നരകത്തിലെ കാണാ കാഴ്ചകള്‍


സൈബര്‍ ലോകത്ത് രണ്ടു ദിവസമായുള്ള ഏറ്റവും വലിയ വാര്‍ത്ത‍,പത്ര മാധ്യമങ്ങള്‍ ഒന്നിച്ചു മുക്കിയ വാര്‍ത്ത‍,ചില ചാനലുകള്‍ ഭാഗികമായി മാത്രം നല്‍കിയ ഒരു വാര്‍ത്ത‍ അതാണ് കേരളത്തിലെ ആള്‍ ദൈവങ്ങളില്‍ പ്രമുഖയായ അമൃതാനന്ദമയിയുടെ പ്രധാനശിഷ്യയും മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റുമായ ഗായത്രി എന്ന ഗെയ്ല്‍ ട്രെഡ്വെല്‍ എഴുതി ആമസോണ്‍ പ്രസിദ്ധീകരിച്ചികുന്ന ഹോളി ഹെല്‍: എ മെമ്മോയിര്‍ ഓഫ്‌ ഫെയ്‌ത്ത്‌, ഡിവോഷന്‍, ആന്‍ഡ്‌ പ്യൂവര്‍ മാഡ്‌നെസ്‌' (വിശുദ്ധ നരകം: വിശ്വാസത്തിന്റെയും ആരാധനയുടെയും ഭ്രാന്തിന്റെയും ഓര്‍മക്കുറിപ്പ്‌ ) എന്ന പുസ്തകം.



ആള്‍ദൈവങ്ങളെ പറ്റി സാമാന്യ ബോധം ഉള്ള ആര്‍ക്കും ഈ വെളിപ്പെടുത്തലുകള്‍ എന്തെങ്കിലും ഞെട്ടല്‍ ഉണ്ടാക്കുകയോ ഒരു പുതുമയുള്ള വാര്‍ത്തയായി തോന്നുകയോ ചെയ്യില്ല.പക്ഷെ സ്വന്തം ജീവിതത്തിനു സംഭവിച്ച താളപിഴകളെ,താന്‍ കണ്ട അരുതാത്ത കാഴ്ചകളെ ,ആത്മീയതയുടെ പേരില്‍ കെട്ടിപ്പൊക്കിയ ഒരു കപട സാമ്രാജ്യത്തിന്റെ അണിയറകഥകളെയാണ് പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നത്.അതുകൊണ്ട്തന്നെ സാമാന്യ വത്കരിച്ചു പൊതു സമൂഹം നടത്തുന്ന വിമര്‍ശനങ്ങളെക്കാള്‍  പതിന്മടങ്ങ്‌ ഗൌരവം ഈ വെളിപ്പെടുതലുകള്‍ക്ക് ഉണ്ട്.
ഇത്തരം വെളിപ്പെടുത്തലുകളും ആരോപണങ്ങളും ഇത് ആദ്യമല്ല. ആശ്രമത്തില്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് അറെസ്റ്റ്‌ ചെയ്യുകയും പിന്നീട് പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ വെച്ച് കൊല്ലപ്പെടുകയും ചെയ്ത സത്‌നാം സിങ്ങ് എന്ന യുവാവിന്റെ മരണം, സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന കൊടുങ്ങല്ലൂര്‍ നാരായണന്‍കുട്ടി വള്ളിക്കാവില്‍ വെച്ച് കൊല്ലപ്പെട്ട സംഭവം ,അമ്മയുടെ സ്വന്തം സഹോദരന്‍ സുഭഗന്‍ തൂങ്ങി മരിച്ചത് തുടങ്ങി ഒട്ടേറെ സംഭവങ്ങളില്‍ അമൃതാനന്ദമയിമഠം ആരോപണ വിധേയമായിട്ടുണ്ട്.പക്ഷെ അപ്പോഴൊക്കെ രാഷ്ട്രീയ സാമ്പത്തിക സ്വാധീനം ഉപയോഗിച്ചു അവ അട്ടിമറിക്കുകയാണ് ചെയ്തത്.

ഒരു സ്ത്രീ എന്ന നിലയില്‍ ഗായത്രിക്ക് അനുഭവിക്കേണ്ടി വന്ന ലൈംഗിക പീഡനങ്ങള്‍ , അമൃതാനന്ദമയിക്ക് സ്വിസ് ബാങ്ക്ല്‍  ഉള്‍പ്പെടെയുള്ള കോടികളുടെ കള്ളപ്പണം തുടങ്ങിയവയാണ് ഇവരുടെ ആരോപണങ്ങളിലെ കാതലായ കാര്യങ്ങള്‍. സ്വര്‍ണവും മറ്റും ആശ്രമത്തിലെ ശീതീകരണികളില്‍ സൂക്ഷിച്ചിരിക്കുകയാണ്‌, പത്തുകോടി ഡോളറിന്റെയെങ്കിലും നിക്ഷേപം ഇവര്‍ക്കുണ്ടെന്നും പുസ്തകത്തില്‍  പറയുന്നു. ആശ്രമത്തെ അപമാനിക്കാതിരിക്കാന്‍ വിദേശത്ത്‌ ഗെയിലിന് സ്വന്തമായി ഒരാശ്രമം പണിത് തരാമെന്ന അഭ്യർത്ഥനയും ദൂതന്മാരിലൂടെ അമ്മ വെച്ചുവെന്ന് പുസ്തകം പറയുന്നുണ്ട്


സത്യവും നീതിയും ആശിക്കുന്നവര്‍ക്ക് ഒരു ശതമാനം പോലും ആശാവഹമായ രീതിയിലല്ല കാര്യങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.ആദ്യം തന്നെ ഇവിടുത്തെ പത്ര മാധ്യമങ്ങള്‍ വാര്‍ത്ത‍ പൂര്‍ണ്ണമായും തമസ്കരിച്ചു.മാതൃഭൂമി പത്രം അവരുടെ ഔദ്യോകിക ജിഹ്വ ആയത് കൊണ്ട് മറിച്ചു പ്രതീക്ഷിക്കേണ്ട,പക്ഷെ മറ്റു പത്രങ്ങളും സമാനമായ രീതി തുടര്‍ന്നു.ചാനലുകള്‍ കുറച്ചുകൂടി മാധ്യമ ധര്‍മ്മം പാലിച്ചു.ഇന്‍ഡ്യ വിഷന്‍ റിപ്പോര്‍ട്ടര്‍ മീഡിയ വന്‍ ചാനലുകള്‍ ഇത് ചര്‍ച്ച ചെയ്യാന്‍ തയ്യാറായി. സൈബര്‍ ലോകത്ത് മാത്രമാണ് വിഷയം ഇപ്പോഴും സജീവമായി നിലനില്‍ക്കുന്നത്. വികിലീക്സ് വെളിപ്പെടുത്തലുകള്‍ വന്നപ്പോള്‍ ആധികാരികമായിവാര്‍ത്ത‍ നല്‍കിയ മാധ്യമങ്ങള്‍, ചെറിയവെളിപ്പെടുത്തലുകളില്‍ നിന്നും വാര്‍ത്ത‍ വിസ്ഫോടനം സൃഷ്ടിച്ച മാധ്യമങ്ങള്‍ പലതും ഈ വിഷയത്തില്‍ ഒരു എക്സ്ക്ലുസിവ് റിപ്പോര്‍ട്ട്‌കളും പുറത്തു വിടുന്നില്ല.

രാഷ്ട്രീയ നേതാക്കള്‍ ആരും പ്രതികരിച്ചു കണ്ടില്ല.അകെ പ്രതികരിച്ചത് സിപിഎം നേതാവ് പി ജയരാജന്‍. പ്രതികരണം വാര്‍ത്തയായപ്പോള്‍ പേജില്‍ നിന്നു പ്രതികരണം നീക്കുകയും അദ്ദേഹത്തിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് പേജുണ്ടെന്നും അതില്‍ തന്‍റെ സമ്മതമില്ലാതെയാണ് പോസ്റ്റ്‌ വന്നതെന്നും അതേ പേജില്‍ പുതിയ പോസ്റ്റ് ഇട്ടു അദേഹം സ്വയം ഇളിഭ്യനായി. ഇവിടുത്തെ ബുദ്ധിജീവികള്‍ അപകടകരമായ മൌനം പാലിക്കുന്നു.കാള പെട്ടെന്ന് കേള്‍ക്കുമ്പോള്‍ കയര്‍ എടുക്കുന്ന പ്രതികരണ തൊഴിലാളികള്‍ ഒന്നും പറഞ്ഞു കേട്ടില്ല.വിവിധ വിഷയങ്ങളില്‍ സജീവ ഇടപെടലുകള്‍ നടത്തുന്ന പ്രതിപക്ഷ നേതാവ് വിഎസ്സു അച്യുതാനന്ദനോ ആദര്ശ പരിവേഷത്തോടെ കോണ്‍ഗ്രസ്‌ തലപ്പത്ത്എത്തിയ വിഎം സുധീരനോ സംഭവം അറിഞ്ഞതായി പോലും ഭാവിക്കുന്നില്ല.


ഗായത്രി പൂര്‍ണ്ണ വിശുദ്ധ ആണെന്ന് പറയുന്നില്ല.പക്ഷെ ഇത്രയും ആധികാരികമായി ഇരുപത് വര്ഷം കൂടെ കഴിഞ്ഞവര്‍ പറയുമ്പോള്‍ അത് മുഴുവന്‍  കള്ളമാണെന്ന് പറയുവാന്‍ രാഹുല്‍ ഈശ്വരന്‍മാര്‍ക്കെ കഴിയൂ
കളങ്കിത സാമ്രാജ്യങ്ങള്‍ പലപ്പോഴും തകര്‍ന്നു തരിപ്പണം ആകുന്നത് ഇത്തരം വെളിപ്പെടുതലുകളിലുടെയാണ്.അതുകൊണ്ട് തന്നെ  ഇത്തരം വിഷയങ്ങള്‍ സജീവമായി നിലനിര്‍ത്താന്‍ കഴിയണം.പക്ഷെ സൈബര്‍ ഇടങ്ങള്‍ അല്ലാതെ മറ്റൊരു വേദിയുംഇപ്പോള്‍ കാണുന്നില്ല.



ആദ്യം നിശബ്ദര്‍ ആയിരുന്നെങ്കിലും ഓണ്‍ലൈന്‍ രംഗത്ത് ഇപ്പോള്‍ പ്രതിരോധവുമായി അവരുടെ  അനുഭാവികള്‍ വന്നിട്ടുണ്ട്.വിചിത്രമായ വാദങ്ങളാണ് പലരും ഉന്നയിക്കുന്നത്.ഈ സംഭവത്തെ ഹിന്ദു മതത്തിനു എതിരെയുള്ള അക്രമം എന്ന വിശേഷണം  കേള്‍ക്കുമ്പോള്‍ ചിരിക്കാതെ ഇരിക്കാനാവില്ല. ആള്‍ദൈവത്തിന്റെ അവിഹിത സാമ്രാജ്യത്തെ ആത്മീയത എന്ന പവിത്രമായ വാക്കുമായി കൂട്ടി കിഴക്കുന്ന ദയനീയമായ പ്രതികരണങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്.പിന്നെ മറ്റൊന്ന് പറയുന്നത് അവരുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ്.സ്ഥാപനവത്കരിക്കപെട്ട അവരുടെ കപട ആത്മീയതക്ക് പിടിച്ചു നില്ക്കാന്‍ ഇത്തരം കുറച്ചു സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയേ തീരൂ.കോടികള്‍ സംഭാവനയായി സ്വീകരിക്കുമ്പോള്‍ കുറെയൊക്കെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവഴിച്ചില്ല എങ്കില്‍ പിടിച്ചു നില്‍ക്കാനാവില്ല.ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഉത്തമ മാതൃകകള്‍ മദര്‍ തെര്സയെ പോലുള്ളവര്‍ കാണിച്ചു തന്നിട്ടുല്ലപ്പോള്‍ ഇത്തരം തട്ടിപ്പുകള്‍ ആര്‍ക്കും തിരിച്ചരിയവുന്നതെയുള്ളൂ. കോര്‍പ്പറേറ്റ് ശൈലിയില്‍ നടത്തുന്ന ആരോഗ്യ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് മറ്റു സ്വകാര്യ വിദ്യാഭാസ സ്ഥാപനങ്ങളുമായി എന്ത് വ്യതസമാനുള്ളത്.

മതത്തിന്റെ പേരില്‍ കച്ചവട തന്ത്രങ്ങള്‍ ആര് പയറ്റിയാലും എതിര്‍ക്കപ്പെടെണ്ടാതാണ് അത് കെപി യോഹന്നാന്‍ ആയാലും കാന്തപുരം ആയാലും ശ്രീ ശ്രീ രവിശങ്കര്‍ ആയാലും ഒരുപോലെയാണ്.ആള്‍ ദൈവ വിമര്‍ശനങ്ങളെ പ്രതിരോധിക്കുന്ന അടിസ്ഥാന കാര്യം ഇപ്പോള്‍ മതമാണ്‌.
അമൃതാനന്ദമയിയെ വിമര്‍ശിച്ചാല്‍ അവര്‍ ഹിന്ദു വിരുദ്ധര്‍. മുരിങ്ങൂര്‍ലെ കാണാ കാഴ്ചകള്‍ പറഞ്ഞാല്‍ ക്രൈസ്തവ വിരോധി, കാന്തപുരത്തെ പറഞ്ഞാല്‍ അവന്‍ ഹിന്ദു വര്‍ഗീയവാദി.ഇത്തരം ആള്‍ദൈവങ്ങള്‍ ഇതു മതക്കാര്‍ ആണെങ്കിലും അവരെ എല്ലാം എതിര്‍ക്കുന്ന എല്ലാ മതത്തിലും പെട്ട വലിയൊരു വിഭാഗം ആള്‍ക്കാര്‍ ഇവിടുണ്ട്.(മതം നോക്കി ആവേശം തുളുമ്പുന്ന വര്‍ഗീയ വാദികളും ഉണ്ട്) എല്ലാആള്‍ ദൈവങ്ങളുടെയും വികൃത മുഖം സമൂഹത്തിനു മുന്‍പില്‍ വെളിപ്പെട്ടിട്ടുള്ളതാണ്.
കുറ്റം ചെയ്യുന്നവര്‍ പലപ്പോഴും മൌനം പാലിക്കും,വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാവതിരിക്കാന്‍.അതാണ് ഇവിടെയും അവര്‍ ചെയ്യുന്നത്.പക്ഷെആവരുടെ മൌനം അമ്മയുടെവിശാലമായ മനസിന്റെ ഔന്നത്യം എന്നാണ് ചിലരുടെ വാദം.

ഒരു സ്ത്രീ എന്ന നിലയില്‍ ഗായത്രിക്ക് ഏറ്റ ലൈംഗിക പീഡനങ്ങള്‍ , സ്വിസ് ബാങ്ക് അക്കൗണ്ട്‌ ഉള്‍പ്പെടെയുള്ള കണക്കില്‍ പെടതെയുള്ള കോടികളുടെ കള്ളപ്പണം ഈ ആരോപണങ്ങളില്‍ രണ്ടിലും ഒരു പ്രാഥമിക അന്വേഷണം എങ്കിലും സാധ്യമാണെന്ന് സാമാന്യ നിയമ ജ്ഞാനം ഉള്ള  ആര്‍ക്കും അറിയാവുന്ന കാര്യമാണ്.പതിറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള കേസുകളില്‍ പിന്നീടുള്ള വെളിപ്പെടുത്തലുകളുടെ പേരില്‍ കേസ് എടുക്കുന്ന കേരള പോലീസിന് ഈ വിഷയത്തില്‍ സ്വമേധയാ കേസ് എടുക്കാന്‍ കഴിയുന്നില്ല.പക്ഷെ അമൃതാനന്ദമയിക്ക് എതിരെ സോഷ്യൽ മീഡിയകളിൽ അപകീർത്തികരമായ പ്രചാരണം നടത്തിയവർക്കെതിരെ പോലീസ് കേസെടുത്തു.ഇതാണ് ഇവിടുത്തെ നിയമവും നീതിയും.



ഇനി സംഭവിക്കാന്‍ പോകുന്നത് ഈ പുസ്തകം കേരളത്തില്‍ നിരോധിക്കും.സോഷ്യല്‍ മീഡിയകളില്‍ പ്രതികരിച്ച കുറെപേര്‍ക്കെതിരെ സൈബര്‍ നിയമ പ്രകാരം കേസ്,പിന്നീടു അമ്മയുടെ അഭ്യര്‍ത്ഥന മാനിച്ചു ആ കേസ് പിന്‍വലിക്കും.
പുതിയൊരു സെന്‍സേഷന്‍ല്‍ വാര്‍ത്ത‍ വരുമ്പോള്‍ സൈബര്‍ലോകം പതുക്കെ വിഷയം മറക്കും.അതും കഴിയുമ്പോള്‍  മുഖ്യധാര മാധ്യമങ്ങളില്‍ അമ്മയുമായി അഭിമുഖം, എല്ലാ അപവാദ കഥകളെയും അതി ജീവിച്ചു വന്ന അമ്മയുമായി.  അമ്മ എല്ലാ മക്കളോടും ക്ഷമിക്കും

ചിത്രങ്ങള്‍ക്ക് കടപ്പാട്-ഗൂഗിള്‍,ഗൈല്‍ന്‍റെ ഫേസ്ബുക്ക്‌പേജ്

blogger

46 അഭിപ്രായങ്ങൾ :

  1. Holy Hell വായിച്ചു തുടങ്ങിതേ ഉള്ളു ,എങ്കിലും പുസ്തകത്തിലെ ഉള്ളടക്കത്തെക്കുറിച്ച് ഈ ലേഖനത്തിൽ നിന്ന് ലഭിച്ച വിവരങ്ങൾ പോലെ പലയിടത്തു നിന്നും ലഭിച്ച അറിവുകൾ വെച്ച് ഏകദേശം അറിയാം. അമൃതാനന്ദമയീ മഠത്തിലെ ചില അന്തേവാസികൾ ഗെയിൽ ട്രെയിഡിനെ പ്രതിരോധിക്കാനായി ഇറക്കിയ ഒരു ബ്ളോഗ്പോസ്റ്റും വായിച്ചു ....

    ഹിന്ദുമതം ഒരു സംസ്കാരവും, ജീവിത രീതിയുമാണ് .ആൾദൈവങ്ങൾ എന്ന ആശയം ഹിന്ദുസംസ്കാരത്തിൽ ഇല്ല. സർവ്വതിലും ഈശ്വരചൈതന്യം ദർശിക്കുന്ന ഒരു സംസ്കാരം ചില വ്യക്തികളിൽ കൂടുതലായ ഈശ്വരചൈതന്യം ഉണ്ടെന്ന് വിശ്വസിക്കുന്നില്ല . അമൃതാനന്ദമയിയെപ്പോലുള്ളവർ പിന്തുടരുന്നു എന്നവകാശപ്പെടുന്ന സംന്യാസജീവിതവും ഹിന്ദുമതത്തിന്റെ രീതി അനുസരിച്ച് ഉള്ളതല്ല - ചതുർ ആശ്രമങ്ങളിൽ ഏറ്റവും വിശിഷ്ടമായ സംന്യാസം സർവ്വസംഗപരിത്യാഗികൾക്കുള്ളതാണ്. മോക്ഷമാണ് അതിന്റെ പുരുഷാർത്ഥം. ഹൈന്ദവജീവിതം പറയുന്ന മഹത്തായ പരിവ്രാജക സങ്കൽപ്പവും, ധനം ആർജിച്ചുകൊണ്ട് നാഗരികതയുടെ സൗകര്യങ്ങൾ മുഴുവൻ അനുഭവിച്ച് നടത്തുന്ന സംന്യാസവും രണ്ടും രണ്ടാണ് - അതുകൊണ്ടുതന്നെ ഹിന്ദുമതത്തിന് എതിരാണ് ഇപ്പോൾ ഉയർത്തിവിട്ട ഈ വിവാദം എന്ന വാദത്തിൽ കഴമ്പില്ല.

    ഗെയിൽ ട്രെയിഡ് ഒരുപക്ഷേ വ്യാജമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ് എന്ന് കരുതിയാലും, ഇതിന് മുമ്പ് ഇതേ ആശ്രമവുമായി ബന്ധപ്പെട്ട് പൊതുസമൂഹം കേട്ട വാർത്തകളോട് ചേർത്ത് വായിക്കുമ്പോൾ അവർ പറയുന്നതിലും കാര്യമുണ്ടെന്ന് നാം വിശ്വസിക്കേണ്ടി വരും എന്നു തോന്നുന്നു .

    അദ്ധ്യാപകൻ വിദ്യാർത്ഥിയെ തല്ലിയതുപോലും വാർത്തയാക്കുന്ന മാതൃഭൂമി പോലുള്ള മുഖ്യധാരാമാധ്യമങ്ങൾ ഇത്തരം വാർത്തകളെ തമസ്കരിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധേയമാണ് . ശക്തരും ഉന്നതങ്ങളിൽ സ്വാധീനമുള്ളവരുമായ ഇത്തരം മഠാധികാരികൾക്ക് കാവൽ നിൽക്കാൻ ജനാധിപത്യത്തിലെ നാലു നെടുംതൂണുകളും തയ്യാറാവുമ്പോൾ അപമാനിക്കപ്പെടുന്നത് നമ്മുടെ ജനാധിപത്യവ്യവസ്ഥിതിതന്നെയാണ്......

    നല്ല പോസ്റ്റ് - സന്ദർഭോജിതം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹിന്ദുമതം ഒരു സംസ്കാരവും, ജീവിത രീതിയുമാണ് .ആൾദൈവങ്ങൾ എന്ന ആശയം ഹിന്ദുസംസ്കാരത്തിൽ ഇല്ല. സർവ്വതിലും ഈശ്വരചൈതന്യം ദർശിക്കുന്ന ഒരു സംസ്കാരം ചില വ്യക്തികളിൽ കൂടുതലായ ഈശ്വരചൈതന്യം ഉണ്ടെന്ന് വിശ്വസിക്കുന്നില്ല>>>> ചേട്ടന്‍ പറഞ്ഞതാണ്‌ ശെരി.പക്ഷെ വന്നു വന്നു ഹിന്ദു മതത്തിന്റെ ആത്മീയ ആചാര്യയായി ആണ് അവരെ അവതരിപ്പിക്കുന്നത്

      അമൃതാനന്ദമയിയുടെ പ്രതികരണം വന്നു,വര്‍ഗീയ കലാപം ഉണ്ടാക്കാനുള്ള ശ്രമം ആണെന്ന്.. എങ്ങനെ മതത്തെ സ്വന്തം കച്ചവട താത്പര്യത്തിന് ഉപയോഗപ്പെടുത്താം എന്നാണ് ഈ ആള്‍ ദൈവങ്ങള്‍ ചിന്തിക്കുന്നത്.സത്യം പറഞ്ഞാല്‍ ഏറ്റവും പ്രൊഫഷണല്‍ ആയി നയിക്കുന്ന ഒരു ബിസിനസ്‌ ആയി ആള്‍ ദൈവ പ്രസ്ഥാനങ്ങള്‍ മാറിയിരിക്കുന്നു.

      ഇല്ലാതാക്കൂ
  2. It is very annoying to know such activities of the so called god’s, whatever it is she is still acting as a godman read godwoman and no authority can question her, since almost all law holding authorities are under here feet or inside her arms :-) so she will keep quite for some time and will continue her journey LOL Thanks shajan for sharing more details on this subject. I agree with Pradeep Kumar. :-)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. A very bad custom in our society.But more people are fall in to their trap.Why blaming common man because many personalities we considered as role models of the society also fall in to her legs..

      ഇല്ലാതാക്കൂ
  3. പുസ്തകം ഡൌണ്‍ലോഡ് ചെയ്ത് വച്ചിരിക്കുന്നു. വായിക്കണം. സുധാമണിയുടെ വളര്‍ച്ചയുടെ ഒരു കാലത്തും അവരെ ഒരു നല്ല മനുഷ്യസ്ത്രീ ആയി ഞാന്‍ കണ്ടിട്ടില്ല. പിന്നെയല്ലേ മഹദ് വ്യക്തിയായിക്കാണാനാകുന്നത്!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഞങ്ങളുടെ അടുത്ത് തന്നെ.അവരുടെ ആശ്രമം നില്‍ക്കുന്ന വള്ളിക്കാവ് ഗ്രാമത്തിലെ മഹാ ഭൂരിപക്ഷത്തിനും അവരുടെ മായകളില്‍ വിശ്വാസം ഇല്ല.കുറച്ചു പ്രായം ഉള്ളവര്‍ക്കെല്ലാം സുധാമണിയുടെ ഭൂതകാലം നല്ല ഓര്‍മയാണ്..

      ഇല്ലാതാക്കൂ
    2. അല്ല അജിത്ത് ആ പുസ്തകം വായിക്കൂ...എന്നിട്ട് അതിനൊരു മലയാള പരിഭാഷ ഇറക്കൂ...പലരും പുസ്തകം വായിച്ചൊട്ടില്ലെന്നതാ സത്യം

      ഇല്ലാതാക്കൂ
    3. ചന്തുവേട്ടന്‍ നിര്‍ദേശിച്ചത് തികച്ചും ആലോചിക്കാവുന്ന ഒരു വിഷയമാണ്. സമയം അനുവദിക്കുന്നുവെങ്കില്‍ ശ്രമിക്കനമെന്ന് തോന്നുന്നു. എന്തെങ്കിലും സാദ്ധ്യത ഉണ്ടെങ്കില്‍ മാഡത്തിനോട് സംസാരിച്ചിട്ട് ബാക്കി നോക്കാം!

      ഇല്ലാതാക്കൂ
    4. ശെരിയാണ്‌ അജിത്‌ ഏട്ടാ,നല്ലൊരു പരിഭാഷ ആവശ്യമാണ്..ചില അധ്യങ്ങളുടെ പരിഭാഷ മാത്രമാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്,അത് ചില പ്രതെയക ഉദേശതോടെ മാത്രം,ഈ പരിഭാഷകളില്‍ തന്നെയും കുറച്ചു പൊടിപ്പും തൊങ്ങലും ഉണ്ടെന്നു ബുക്ക്‌ വായിക്കുമ്പോള്‍ മനസിലാകും

      ഇല്ലാതാക്കൂ
  4. പോസ്റ്റില്‍ സൂചിപ്പിച്ചത് പോലെ വെറുതെയുള്ള പുറം ചര്‍ച്ചകള്‍ ഒഴിവാക്കി അതിന്റെ ആഴങ്ങളിലേക്കുള്ള ചിന്തകള്‍ ആണുണ്ടാകേണ്ടത്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആള്‍ ദൈവങ്ങള്‍ അനുദിനം എങ്ങനെ നമ്മുടെ സമൂഹത്തില്‍ പിടിമുറുക്കുന്നു.ഏറെ ഗൌരവതരമായ ചര്‍ച്ച ആവശ്യമുള്ള കാര്യമാണ്.

      ഇല്ലാതാക്കൂ
  5. ഒരിക്കലും ഇത്തരം മനുഷ്യ ദൈവങ്ങളെ വാഴിക്കാൻ പടുല്ലായിരുന്നു

    മറുപടിഇല്ലാതാക്കൂ
  6. ചിന്തകളെ അത് അര്‍ഹിക്കുന്ന രീതിയില്‍ വികസിപ്പിച്ചു അതില്‍ നിന്ന് മൂല്യങ്ങള്‍ വേര്‍തിരിക്കുമ്പോഴാണ് മനുഷ്യനെന്ന പദത്തിന് തിളക്കമുണ്ടാകുന്നത് .
    നിര്‍ജീവമായ അഴുക്കുകളുടെ വാസന ( അത് സംസ്കാരവിശേഷത്താലുണ്ടാകുന്ന സ്വഭാവവും അഭിരുചിയും ആവാം ) മറ്റൊരാള്‍ പറയാതെ നാം സ്വയം തിരിച്ചറിയുക !

    നല്ല ലേഖനം ..നല്ല ആശംസകള്‍
    @srus..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മതത്തിന്റെയും വിശ്വ്സതിന്റെയും പേരില്‍ മനുഷ്യനെ കബളിപ്പിക്കാന്‍ എളുപ്പമാണ്,അവിടെ ചിന്തകള്‍ക്ക് മുന്‍പില്‍ കപട വിശ്വാസങ്ങള്‍ നിലയുറപ്പിക്കും,അതാണ് ആള്‍ദൈവങ്ങളുടെ ശൈലി

      ഇല്ലാതാക്കൂ
  7. മതം,ജാതി,പണം.......ഇവയൊക്കെയാണ് ജനതയെ നയിച്ച്‌ കൊണ്ടിരിക്കുന്നത്. അതെന്തായാലും മാധ്യമങ്ങളുടെ മൌനം കുറ്റകരം തന്നെയാണ് .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മാധ്യമങ്ങള്‍ ഏറ്റവും വലിയ ഒത്തുകളി നടത്തുന്നത്.ചില മാധ്യമങ്ങളില്‍ ഈ ഒരു പുസ്തകമോ അതിലെ വെളിപ്പെടുതലുകാലോ വാര്‍ത്തയല്ല,പക്ഷെ ഓണ്‍ലൈന്‍ പ്രചരണം നടത്തിയവര്‍ക്ക് എതിരെ സൈബര്‍ സെല്‍ കേസ് എടുത്ത് വലിയ വാര്‍ത്തയാണ്

      ഇല്ലാതാക്കൂ
  8. ആവേശത്തുളുമ്പലുകളില്ലാതെ വസ്തുനിഷ്ഠമായ ലേഖനം, അഭിനന്ദനം താങ്കളുടെ സാമൂഹ്യബോധത്തിന്‍ 

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നമ്മുടെയൊക്കെ പ്രതികരണങ്ങളുടെ ഇടം പരിമിതമാണ്.എങ്കിലും ഈ ഓണ്‍ലൈന്‍ ഇടപെടലുകള്‍ ഇത്തരം കപടമുഖങ്ങളെ കുറച്ചെങ്കിലും പിച്ചി ചീന്തുന്നുണ്ട്

      ഇല്ലാതാക്കൂ
  9. ഒരാൾ ഞാൻ ദൈവമാണെന്ന് പറഞ്ഞാൽ വട്ടാണെന്ന് മറ്റുള്ളവർ കരുതും. എന്നിട്ടും എല്ലാവരും ചേർന്ന് എന്നെ ദൈവമാക്കി പൂജിക്കുന്നു. അപ്പോൾ ആർക്കാണ് വട്ട്....? ആ തിരിച്ചറിവ് മതി നാലു പുത്തനുണ്ടാക്കാൻ...!!
    അതുകൊണ്ടല്ലെ അമ്മമാരും അഛന്മാരും മാത്രമല്ല സരിതമാരും നോട്ടിരിട്ടിപ്പുമാരും മറ്റും കോടിപതികളായി നാടു മുഴുവൻ വിലക്കുവാങ്ങുന്നത്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആള്‍ ദൈവങ്ങളുടെ എല്ലാം തുടക്കം ഇങ്ങനെയാണ്..ആദ്യം നാട്ടാരും വീട്ടുകാരും വട്ട് ആണെന്ന് പറയും,പിന്നെ അതങ്ങ് കൂടുമ്പോള്‍ അമ്മയും മഹാമായയും ആയിമാറും..പിന്നെ ഭക്തര്‍ കൂടും.. പിന്നെ അങ്ങ് വളരും

      ഇല്ലാതാക്കൂ
  10. No doubt the government's silence is very disturbing. I believe all these things are linked with the systems and regulations of globalisation. Economy market charity these are three inventions of globalisation. For eg, the central government has no restrictions on the charity fund flowing into the country. Charity or social responsibility are two very much misused words. I wonder whether the government has any policies on how to deal with such cases.More than god men/women these people are corporate business owners and I wonder even the laws of our country are applicable to them. The same is the case with Christian and Islamic corporates.

    I am not fascinated by the facts that a few media had published the matter. Can anybody oppose me that those media have their own religious agenda. Means what would be their stand when their own god men face similar allegations. They would distort the news or keep quiet.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Prasannakumary Raghavan - You said it . Fully agrees with your views . This type of corporate sanyasis are their in all religions, who little respect the laws of the country. Its a fact that a few media had published the matter. But that is not due to committed journalism .Those media people might have their own hidden agendas . They never respond in the same way when their own people face same type of allegations ....

      ഇല്ലാതാക്കൂ
    2. Very correct observations Prasanna mam.fully agreeing.The symbols of all god men/women are charity and corporate style business in health and education sector.Here charity is just a mask.All of them influence politicians, media and bureaucracy. Not only the economic offence all these are the centre of various criminal sexual and narcotics offences .In the name of faith and religion they are making the people fools.

      ഇല്ലാതാക്കൂ
    3. സാക്ഷരത കൈമുതലാക്കി എന്ന് അഹങ്കരിച്ച് അല്‍പ്പം പോലും സാമാന്യ ജ്ഞാനമില്ലാതെ പെരുമാറുന്ന നമ്മളെ പോലുള്ളവര്‍ തന്നെയല്ലേ .കൂണുപോലെ ഇന്നലെയും ഇന്നും നാളെയും മുളച്ചു പൊങ്ങുന്ന ഈ കപട സന്യാസികളെ നിലനിര്‍ത്തുന്നത് ! പിന്നെ ആരെയാണ് നാം കുറ്റം പറയുന്നത് .ഇതൊരു ചാക്രിക പ്രക്രിയ മാത്രം !

      ഇല്ലാതാക്കൂ
    4. നമ്മള്‍ സമൂഹം തന്നെയാണ് ഒന്നാമത്തെ കുറ്റക്കാര്‍

      ഇല്ലാതാക്കൂ
  11. സോഷ്യല്‍ നെറ്റ്‌ വര്‍ക്കുകള്‍ ഇല്ല്യാതിരുന്നെങ്കില്‍ മുങ്ങി പോകുമായിരുന്ന വാര്‍ത്തയായിരുന്നു ഇതു, ജനങ്ങള്‍ അതു വഴി പ്രധിരോധിച്ചതു കൊണ്ട് മിണ്ടിപോയവരും ഉണ്ട്..എന്നാലും ഭക്തി മാര്‍ക്കറ്റില്‍ കാര്യമായി ഒന്നും സംഭവിക്കാന്‍ പോകുന്നില്ല, എന്നിരുന്നാലും ചില ആള്‍ക്കാര്‍ എങ്കിലും ഒന്നു അറക്കും ഇനി അവിടെ കുമ്പിടാന്‍.. അവര്‍ക്കെതിരെ പേരിനെങ്കിലും ഒരു അന്വേഷണ പ്രഖ്യാപനം നടത്താത്തത്, ഭീതിയുടെ ഒരു മുഴക്കം ഒരു വിധപ്പെട്ട എല്ലാവരിലും സൃഷ്ടിക്കപ്പെടുന്നുണ്ട്‌.. അരക്ഷിതമായ ഈ രാജ്യത്തിരുന്നുകൊണ്ടെങ്ങനെ യാണ് ഇന്ത്യ എന്റെ രാജ്യമാണെന്നും അതിനോടൊരു സ്നേഹവും തോന്നുക...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സോഷ്യല്‍ മീഡിയകള്‍ക്ക് എതിരെ എന്തെല്ലാം വിമര്‍ശന്നഗ്ല്‍ പറഞ്ഞാലും ഇത്തരം വിഷയങ്ങള്‍ സജീവമാക്കാനും പലപ്പോഴും കുറ്റക്കാരെ പ്രതികൂട്ടിലക്കാനും കഴിയുന്നുണ്ട്.അതൊരു വലിയ നേട്ടം തന്നെയാണ്

      ഇല്ലാതാക്കൂ
  12. മറ്റൊരു എക്സ് ക്ലൂസിവ് കിട്ടുമ്പോള്‍ നാം മലയാളികള്‍ ഇത് മറക്കും , അത് ഏവര്‍ക്കും അറിയാം , എന്നാലും ചിലര്‍ എങ്കിലും ഇനി മുതല്‍ അമിത ഭക്തിയില്‍ ആര്‍മാധിക്കുന്നത് രണ്ടു വട്ടം ആലോചിച്ചു ചെയ്യും എന്നത് മാത്രമാണ് ഈ വിവാദം കൊണ്ടുള്ള ഗുണം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഭക്തരില്‍ കുറച്ചു പേരെങ്കിലും ഈ കപടത തിരിച്ചറിയും എന്ന് കരുതാം

      ഇല്ലാതാക്കൂ
  13. വളരെ ശ്രദ്ധേയമായ
    ഒരു ലേഖനമാണിത് കേട്ടൊ ഭായ്

    മറുപടിഇല്ലാതാക്കൂ
  14. ആരാണിവിടെ ഇത് വാർത്ത ആക്കേണ്ടത്? പത്ര ദൃശ്യ മാധ്യമങ്ങൾ?അവരെന്തിന് വേണ്ടി നില നിൽക്കുന്നു? അതിൻറെ ഉടമസ്ഥരായ കുത്തക മുതലാളിമാരുടെ താൽപ്പര്യം സംരക്ഷിക്കാൻ. അവരെങ്ങിനെ നില നിൽക്കുന്നു? മറ്റു കുത്തക മുതലാളിമാരുടെ പരസ്യത്തിൽ നിന്നും കിട്ടുന്ന പണം കൊണ്ട്. പിന്നെ അവരിൽ നിന്നും നമ്മളെങ്ങിനെ സത്യം പുറത്തു കൊണ്ട് വരും എന്ന് പ്രതീക്ഷിക്കും?

    പിന്നീടുള്ളത് രാഷ്ട്രീയ പാർട്ടികൾ ആണ്. ബുദ്ധിയുള്ള ഒരു കള്ളനും ഒരു രാഷ്ട്രീയ പാർട്ടിയിൽ വിശ്വസിച്ചു ജീവിക്കില്ല. എല്ലാ പാർട്ടികൾക്കും തങ്ങൾ കൊള്ളയടിച്ചതിന്റെ വീതം നൽകും. പണം വലിച്ചെറിയും. ആരുടെ പണം? പാവപ്പെട്ട ജനങ്ങളിൽ നിന്നും പിടിച്ചു പറിച്ച പണം. തെരെഞ്ഞെടുപ്പല്ലേ വരാൻ പോകുന്നത്. എത്ര കള്ളപ്പണം ആണ് വേണ്ടത്.ഏതു ഭരണം വന്നാലും അംബാനി കള്ളത്തരം ചെയ്യുന്നതും വളരുന്നതും കണ്ടില്ലേ?

    അടുത്തത് മതങ്ങൾ. വർഗീയത ഇളക്കി വിട്ട് ഇതിനെതിരായി ഉള്ള സമരങ്ങളെ അവർ അടിച്ചമർത്തും.

    ഇനിയുള്ളത് ജനങ്ങളാണ്. ബുദ്ധിയില്ലാത്ത ജന്തുക്കൾ. ആരുടെ പുറകെയും വാലാട്ടി പോകും. എന്തെങ്കിലും നക്കാപ്പിച്ച നൽകിയാൽ മതി. അത് ആത്മീയ ലൈനിൽ കൊടുത്താലും മതി. കണ്ണടച്ച് തലയും ആട്ടി ധ്യാന നിരതരായി നിന്ന് കൊള്ളും. ഇതിനിടെ ലൈംഗിക പീഠനം നടന്നാലും അത് ദൈവീകമായി കരുതി കിടന്നു കൊള്ളും.

    സൈബർ ലോകത്തെങ്കിലും ഇതിൻറെ തീപ്പൊരി അണയാതെ നിർത്താൻ ശ്രമിക്കാം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സൈബര്‍ ലോകത്തും തീപ്പൊരി അണഞ്ഞു പോകുന്നു..ആരൊക്കെയാണോ പ്രതികരിക്കേണ്ടത് അവരൊന്നും പ്രതികരിക്കുന്നില്ല..

      ഇല്ലാതാക്കൂ
  15. സ്വന്തം ആശയങ്ങൾ പുറത്തെടുക്കാത്തവർക്കും അല്ലെങ്കിൽ ഭയത്തോടെ പ്രകടിപ്പിക്കുന്നവർക്കും ഇടയിൽ ഈ ബ്ലോഗ്‌ വ്യത്യസ്തമാകുന്നു.
    ആശംസകൾ!

    മറുപടിഇല്ലാതാക്കൂ

  16. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയമായിട്ടും ഗെയ്ലുമായി അഭിമുഖം നടത്തുകയും അത് സംപ്രേഷണം ചെയ്യുകയും ചെയ്ത കൈരളി-പീപ്പിൾ ചാനലിന്റെയും ആർജ്ജവത്തെ കുറിച്ച് പറയാതെ വയ്യ. ( പിണറായി വിജയന്റെ അനുമതിയില്ലാതെ ഈ അവസരത്തിൽ ചാനൽ അതിനു തയ്യാറാവുമെന്ന് വിശ്വസിക്കുക പ്രയാസം. അതുകൊണ്ട് പിണറായിക്കും ഒരു വലിയ നമസ്ക്കാരം ). കേരളത്തിലെ ഒരു ചാനൽ പോലും വലിയ കോലാഹലങ്ങളുയർത്തി പുറത്തു വിട്ട ആ അഭിമുഖത്തെ മറ്റു ചാനലുകളും പത്രങ്ങളും അമൃതാനന്ദമയിയുടെ അനുയായികളും നീതിന്യായവ്യവസ്ഥയും എങ്ങനെയാണ് നേരിട്ടത് എന്നു നോക്കുക.

    ലേഖനത്തിൽ പറയുന്നതുപോലെ, ഈ പുസ്തകം എന്നാണു നിരോധിക്കപ്പെടുക എന്ന് കാത്തിരിക്കുന്നു.

    നമ്മളിലെ നമ്മളൊക്കെ എങ്ങനെയാണ് നിശബ്ദം കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നത് എന്ന് കാണുക.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ബ്രിട്ടാസ് നടത്തിയ അഭിമുഖം ഏറെ അഭിനന്ദനാര്‍ഹമാണ്,പക്ഷെ കേരളീയ സമൂഹത്തിന്റെ ഈ വിഷയത്തിലെ പ്രതികരണം മൊത്തത്തില്‍ നോക്കിയാല്‍ വളരെ പരിതാപകരമാണ്..അകെ പ്രതികരിച്ചത് സൈബര്‍ ഇടങ്ങള്‍ ആണ്..പ്രതികരിക്കെണ്ടാവര്‍ എല്ലാം സുധാമണിക്ക് പ്രതിരോധം തീര്‍ക്കാന്‍ തയ്യാറായി നില്‍ക്കുന്നു

      ഇല്ലാതാക്കൂ
  17. അമൃതാനന്ദമയി മഠത്തിനെതിരെയും ഹോളി ഹെല്‍ എന്ന പുസ്തകത്തെയും കുറിച്ച് വായിക്കുന്ന രണ്ടാമത്തെ ലേഖനമാണ് ഇത്.. ആദ്യത്തേത് ഡോക്ടര്‍ അബ്സര്‍ മുഹമ്മദ്‌ എഴുതിയതായിരുന്നു.. വളരെ വസ്തു നിഷ്ട്ടമായി കാര്യങ്ങള്‍ വിലയിരുത്തിയിട്ടുണ്ട് ഈ രണ്ടു ലേഖനങ്ങളിലും..

    സന്ദര്‍ഭോചിതമായി അവതരിപ്പിച്ചു.. ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  18. പുസ്തകം 2013 സെപ്റ്റംബറില്‍ ഇറങ്ങിയിട്ടും, കേരളത്തില്‍ ആരും എന്തുകൊണ്ട് ഇതിനെ പറ്റി അറിഞ്ഞില്ല? അന്ന് ഈ പുസ്തകമോ അതിന്റെ ഇ-ബുക്കോ എങ്ങും കിട്ടാനില്ലായിരുന്നു. മഠം അത് ഭംഗിയായി പൂഴ്ത്തി.. ഇപ്പോള്‍ എങ്ങനെയോ അത് പുറത്തായി..

    ആ സ്ത്രീ ഒരു സ്റ്റാമ്പ്‌ മാത്രമാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഈ ഇന്റര്‍നെറ്റ്‌ യുഗത്തില്‍ ആ പുസ്തകം നിരോധിക്കുന്ന പോലുള്ള മണ്ടത്തരങ്ങള്‍ അവര്‍ കാണിക്കില്ല.. പക്ഷെ പേടിക്കണം.. ഇവിടെ ആരോപണവിധേയരായ സന്യാസിമാര്‍ അവരുടെ ദൈവത്തെ കൊല്ലാനും മടിക്കില്ല.. കൊന്നുകഴിഞ്ഞാല്‍ മരിച്ച ദൈവത്തെ ആരാധിക്കാന്‍, വില്‍ക്കാനും എളുപ്പമാണല്ലോ.. അവര്‍ക്ക് വേണ്ടി ലോകം മുഴുവന്‍ ക്ഷേത്രങ്ങളും പണിയും.. കഷ്ടം തന്നെ ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അത് ശെരിയാണ്‌ ഡോക്ടര്‍,ഇത്രയും നാള്‍ ഈ പുസ്തകംഇറങ്ങിയിട്ടും അതൊരു വാര്‍ത്ത‍ ആയില്ല എന്നത്..

      പിന്നെ ആത്മീയ വ്യാപാരത്തിന്റെ ഒരു വലിയ സാമ്രാജ്യം ആയി അവര്‍ മാറിയിരിക്കുന്നു,അതുകൊണ്ട് തന്നെയാണ് ഇത്തരം ഗുരുതരമായ വിഷയങ്ങള്‍ വന്നിട്ടും അവര്‍ കുലുക്കംമില്ലാതെ നില്‍ക്കുന്നത്

      ഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...