പേജുകള്‍‌

2014, മാർച്ച് 6, വ്യാഴാഴ്‌ച

ചെട്ടികുളങ്ങര കുംഭഭരണി

ഒരു നഷ്ടബോധത്തോടെയുള്ള കുറിപ്പാണിത്.ജീവിതത്തില്‍ ആദ്യമായി കുംഭഭരണി ആഘോഷിക്കാന്‍ ആവതെയിരിക്കുന്നു.ഓണാട്ടുകരക്കാര്‍ മുഴുവന്‍ കൊണ്ടാടുന്ന ചെട്ടികുളങ്ങര കുംഭഭരണി,പിന്നെ ഞങ്ങളുടെ ഗ്രാമത്തില്‍ ഗ്രാമദേവത വടക്കന്‍കോയിക്കല്‍ അമ്മയുടെ കുംഭഭരണി ഉത്സവം.



ചെട്ടികുളങ്ങര കുംഭഭരണി,ഓണാട്ടുകരയുടെ ദേശിയ ഉത്സവമാണ്.     

(കൊല്ലം ആലപ്പുഴ ജില്ലകളിലുള്ള കരുനാഗപ്പള്ളി, കാർതികപ്പള്ളി, മാവേലിക്കര എന്നീ താലൂക്കുകളും  മറ്റുചില ദേശങ്ങളും ചേരുന്നതാണ് ഓണാട്ടുകര). ചെട്ടികുളങ്ങര അമ്മയെ ഓണാട്ടുകരയുടെ പരദേവത എന്നും വിശേഷിപ്പിക്കും.ഇവിടത്തെ പ്രതിഷ്ഠ ശ്രീ ഭദ്രകാളിയാണ്.കാഴ്ച്ചയുടെ വിസ്മയവും ഭക്തിയുടെ പൂര്ന്നതയും ഒന്നിച്ചു ചേരുന്ന ദിവസമാണ് കുംഭഭരണി. ഭക്തജനലക്ഷങ്ങള്‍ ദേവീപ്രസാദത്തിനായും കെട്ടു കാഴ്ചകള്‍ ദര്ശിക്കനുമയ് ഇന്നു ദേവി  സന്നിധിയില്‍ എത്തും





ചെട്ടികുളങ്ങര ക്ഷേത്രവുമായി ബന്ധപ്പെട്ടു 13 കരക്കാര്‍ ഒരുക്കുന്ന കെട്ടുകാഴ്ചകളാണു കുംഭഭരണിയുടെ സവിശേഷത. ഗ്രാമ വീഥികളിലൂടെ ആചാര പെരുമയില്‍ വ്രത ശുദ്ധിയോടെ കരക്കാര്‍ ഒരുക്കിയ അംബരചുംബികളായ കെട്ടുകാഴ്ചകള്‍ ക്ഷേത്രനടയിലെത്തി അമ്മയെ തൊഴുത് കാഴ്ചക്കണ്ടത്തില്‍ അണിനിരക്കുന്നതു കാണാന്‍ ഭക്ത സഹസ്രങ്ങള്‍ ക്ഷേത്രത്തിലേക്ക് എന്ന് ഒഴുകിയെത്തും.ഓണാട്ടുകരയുടെ തനിമയാര്‍ന്ന ആചാരങ്ങളും ചിത്ര, ശില്‍പ, സംഗീത കലകളിലെ വൈദഗ്ധ്യവും സമന്വയിക്കുന്നവയാണ്  ഓരോ കാഴ്ചകളും.

ഈരേഴ(തെക്ക്), ഈരേഴ(വടക്ക്), കൈത(തെക്ക്), കൈത(വടക്ക്) എന്നിവ ക്ഷത്രത്തിന്റെ നാലു ഭാഗത്തുമായി സ്ഥിതി ചെയ്യുന്നു. മറ്റുള്ള കരകൾ കണ്ണമംഗലം (തെക്ക്), കണ്ണമംഗലം (വടക്ക്),പേള, കടവൂർ , ആഞ്ഞിലിപ്ര, മറ്റം(വടക്ക്), മറ്റം(തെക്ക്), മേനാംപള്ളി, നടക്കാവ് എന്നിവയാണ് ക്ഷേത്രവുമായി ബന്ധപെട്ട കരകള്‍.ശിവരാത്രി ദിവസം എല്ലാ കരക്കാരും കെട്ടുകാഴ്ച നിര്‍മ്മാണത്തിനുള്ള ഉരുപ്പടികള്‍ പുറത്തെടുക്കും ഭരണി ദിവസം ആകുമ്പോള്‍ അത് മനം മയക്കുന്ന സുന്ദര രൂപമായി മാറും.


  കരക്കാര്‍ കെട്ടുകാഴ്ച ഒരുക്കുന്നതിന്റെ ചിത്രമാണ്‌ താഴെ




ഓരോ കരക്കാരും ഒരുക്കുന്ന കെട്ടുകാഴ്ചകള്‍ ഒന്ന് നോക്കാം


ഈരേഴ(തെക്ക്) കരയുടെ കുതിര




ഈരേഴ(വടക്ക്) കരയുടെ കുതിര





കൈത(തെക്ക്) കരയുടെ കുതിര




കൈത(വടക്ക്) കരയുടെ കുതിര



കണ്ണമംഗലം (തെക്ക്) കരയുടെ തേര്




കണ്ണമംഗലം (വടക്ക്) കരയുടെ തേര്




പേള കരയുടെ കുതിര




കടവൂര്‍ കരയുടെ തേര്



ആഞ്ഞിലിപ്രയുടെ തേര്




മറ്റം(വടക്ക്) കരയുടെ ഭീമന്‍





മറ്റം(തെക്ക്) കരയുടെ ഹനുമാന്‍ പാഞ്ചാലി





മേനാംപള്ളിയുടെ തേര്




നടക്കാവ്ന്‍റെ കുതിര



ഓരോ കരകളില്‍ നിന്ന് എത്തുന്ന കെട്ടുകാഴ്ചകള്‍  വൈകുന്നേരം ക്ഷേത്രത്തില്‍ എത്തി അമ്മയെ വണങ്ങി കാഴ്ച കണ്ടത്തിലേക്ക്‌ ഇറങ്ങുമ്പോഴേക്കും ഉത്സവആവേശം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തും








ചെട്ടികുളങ്ങര കുംഭഭരണി എന്ന് കേള്‍ക്കുമ്പോള്‍ മറ്റു നാട്ടുകാരുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് അംബരചുംബികളായ കെട്ടുകാഴ്ചകള്‍ ആണ്.പക്ഷെ ഭരണി ഉത്സവത്തിന്റെ വിശേഷങ്ങള്‍ അനവധിയാണ്.


പതിമൂന്നു കരകളിലും ശിവരാത്രി മുതല്‍ കെട്ടുകാഴ്ചകള്‍ ഒരുക്കുമ്പോള്‍ ആ സ്ഥലത്ത് ഭക്തജനങ്ങൾ നടത്തുന്ന ഒരു നേർച്ചയാണ് കുതിരമൂട്ടിൽ കഞ്ഞി.ഇലയും,തടയും,പ്ലാവിലയുമാണ് ഇപ്പോഴും കഴിക്കാനായി ഉപയോഗിക്കുന്നത്




ദേവിയുടെ ഏറ്റവും ഇഷ്ട വഴിപാടായ കുട്ടിയോട്ട സമര്‍പ്പണം ആണ് ഭരണി ദിവസത്തെ ഒരു പ്രധാന ചടങ്ങ്.കുത്തിയോട്ട വഴിപാട്‌ വളരെ ചിലവേറിയതാണ്.ഒരു കോടി രൂപ വരെ ആകും ചില ഭക്തര്‍ക്ക്‌.





കുത്തിയോട്ടം എന്ന അനുഷ്ഠാന കല ഓണാട്ടുകരയില്‍ ഏറെ പ്രചാരത്തില്‍ ഉള്ള ഒന്നാണ്.വഴിപാട്‌ നല്‍കുന്ന വീടുകളില്‍ ശിവരാത്രി മുതല്‍ കുത്തിയോട്ട ചുവടുകള്‍ തുടങ്ങും.അതോടെ ഉത്സവ മേളമായി.ഭരണി ദിവസം രാവിലെ നേര്ച്ച കുതിയോട്ടങ്ങള്‍ ഘോഷയാത്രയായി ദേവി സന്നിധിയില്‍ എത്തും



വേറെയുമുണ്ട് വിശേഷങ്ങള്‍.അന്നേ ദിവസം സദ്യ വിളമ്പുമ്പോള്‍ നിര്‍ബന്ധമായും ഉണ്ടാവേണ്ട വിഭവമാണ് കൊഞ്ചും മാങ്ങ.കൊഞ്ചും മാങ്ങ കൂട്ടാതെ ചെട്ടികുളങ്ങരക്കാര്ക്ക് ഭരണിസദ്യയില്ല




ഭരണി ആവുമ്പോള്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ ഭരണി ചന്തതുടങ്ങും.ഓണാട്ടുകരയുടെ കാര്‍ഷിക സംസ്കൃതി വിളിച്ചോതുന്ന ഭരണി ചന്തയില്‍ എല്ലാ വിത്ത് ഇനങ്ങളും കാര്‍ഷിക ഉപകരണങ്ങളും ലഭ്യമാണ്.




കുംഭ ഭരണി കൊണ്ട് ചെട്ടികുളങ്ങരയിലെ ഉത്സവം അവസാനിക്കുന്നില്ല.കുംഭഭരണി കഴിഞ്ഞു പിന്നീടു കരക്കാരുടെ എതിരെല്പ്പു ഉത്സവം,പതിമൂന്നു ദിവസങ്ങളിലായി.ഉത്സവത്തിനു സമാപനം കുറിക്കുന്നത് മീന മാസത്തിലെ അശ്വതി ഉത്സവ കെട്ടുകാഴ്ചയോടെയാണ്.ദേവിക്ക് കൊടുങ്ങല്ലൂര്‍ക്കുള്ള യാത്രയപ്പും അന്ന് നല്‍കും.മീനത്തിലെ ഭരണി ദിവസം ക്ഷേത്ര നട തുറക്കില്ല.കാര്‍ത്തിക ദിവസം ദേവി തിരിചെതുമെന്നു വിശ്വസം.

 



ഇങ്ങനെ ചെട്ടികുളങ്ങര കുംഭ ഭരണിക്ക് വിശേഷങ്ങള്‍ അനവധിയാണ്.പക്ഷെ ഓണാട്ടുകരയില്‍ എന്റ ഗ്രാമക്കാര്‍ മാത്രം അന്ന് വേറൊരു ആഘോഷത്തിലാണ്‌.ഞങ്ങളുടെ ഗ്രാമത്തിലെ വടക്കന്‍കോയിക്കല്‍ ക്ഷേത്രത്തിലും ഉത്സവം കുംഭഭരണി തന്നെ.ഞങ്ങള്‍ അതുകൊണ്ട് ഇവിടുത്തെ ഉത്സവം കഴിഞ്ഞു രാത്രിയില്‍ ആകും ചെട്ടികുളങ്ങര എത്താന്‍,പലര്‍ക്കും അതിനു സാധിക്കുകയും ഇല്ല.


വടക്കന്‍കോയിക്കല്‍ ക്ഷേത്രം




ജീവിതത്തില്‍ ആദ്യമായാണ് ഭരണി ഉത്സവത്തിനു നാട്ടില്‍ ഇല്ലാതെയിരിക്കുന്നത്.നീണ്ടു പോകുന്ന പ്രവാസം ഇനിയും ഇത്തരം നഷ്ടങ്ങള്‍ ഉണ്ടാക്കിയേക്കാം.




ചിത്രങ്ങള്‍ക്ക് കടപ്പാട്-ക്ഷേത്ര വെബ്‌ സൈറ്റ്,കൂട്ടുകാരുടെ ഫേസ്ബുക്ക്‌ ചിത്രങ്ങള്‍,മാതൃഭൂമി പത്രം

blogger

29 അഭിപ്രായങ്ങൾ :

  1. ചെട്ടികുളങ്ങര കുംഭ ഭരണിയുടെ വിശേഷങ്ങള്‍ വായിച്ചു. കേട്ടിരിക്കുന്നു എന്നല്ലാതെ ഒന്നും അറിയില്ലായിരുന്നു... വിശേഷങ്ങള്‍ പങ്ക് വെച്ചതിനു നന്ദി, അടുത്ത തവണ പങ്കെടുക്കാന്‍ കഴിയട്ടെ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പറ്റുമെങ്കില്‍ ഒരിക്കല്‍ കാണാന്‍ ശ്രമിക്കുക,ഒരു ദ്രിശ്യ വിരുന്നു തന്നെ

      ഇല്ലാതാക്കൂ
  2. ചെട്ടികുളങ്ങര കുംഭഭരണി ആഘോഷത്തെക്കുറിച്ച് കേട്ടറിഞ്ഞിട്ടുണ്ട്.കാണാനൊ,പങ്കെടുക്കാനൊ കഴിഞ്ഞിട്ടില്ല.
    ഈ മനോഹരമായ വിവരണവും,ഫോട്ടോകളും കണ്ടപ്പോള്‍
    സന്തോഷമായി.നന്ദിയുണ്ട്.
    ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. താങ്ക്സ് സാര്‍

      പറ്റുമെങ്കില്‍ ഒരിക്കല്‍ പങ്കെടുക്കുക,, പൂരം പോലെ മറ്റൊരു കാഴ്ച വസന്തം

      ഇല്ലാതാക്കൂ
  3. വിഷമിക്കണ്ട ഇനിയും കുംഭഭരണി വരുമല്ലോ. പക്ഷെ ഞാന്‍ ഓണാട്ടുകരയിപോയി ഭംഗിയായി ആഘോഷത്തില്‍ പങ്കെടുത്തു. ചില വിത്തിനങ്ങളും വാങ്ങി. നന്ദി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഓണാട്ടുകരയില്‍ എത്തിയിരുന്നോ..സന്തോഷം...ഓടനാടിന്റെ ഭംഗി ആസ്വദിച്ചു കാണുമെന്നു കരുതുന്നു

      ഇല്ലാതാക്കൂ
  4. ഉത്സവവിശേഷങ്ങൾ പങ്കുവച്ചതിന്‌ നന്ദി.

    മറുപടിഇല്ലാതാക്കൂ
  5. സ്വന്തം നാടിന്റെ ഉത്സവത്തിൽനിന്ന് ആദ്യമായി പിരിഞ്ഞുനിൽക്കുന്നത് എത്രമാത്രം വേദനാജനകമാണെന്ന് മനസ്സിലാവുന്നു .....

    ചെട്ടിക്കുളങ്ങര ഭരണിയെക്കുറിച്ച് കേട്ടിട്ടുണ്ട് - നേഷണൽഹൈവേയിൽ യാത്രചെയ്യുമ്പോൾ ഹരിപ്പാടിനും കായംകുളത്തിനുമിടയിൽ ചെട്ടിക്കുളങ്ങര എന്ന ബോർഡ് കാണുമ്പോൾ പ്രേംനസീർ പാടി അഭിനയിച്ച ചെട്ടിക്കുളങ്ങര ഭരണിനാളിൽ ..... എന്ന പാട്ടാണ് എപ്പോഴും ഓർമ്മവരാറുള്ളത് . ചെട്ടിക്കുളങ്ങര എന്ന പേരിനോട് ഭരണി ഉത്സവം അത്രയേറെ ബന്ധപ്പെട്ടു കിടക്കുന്നു .

    സാജൻ പറഞ്ഞതുപോലെ ചെട്ടിക്കുളങ്ങരയിലെ കെട്ടുകാഴ്ചകളെക്കുറിച്ചാണ് കൂടുതൽ കേട്ടിട്ടുള്ളത് - കുത്തിയൊട്ടത്തെക്കുറിച്ചും കേട്ടിട്ടുണ്ട് - കർണാടകയുടെ സംസ്കാരത്തോട് കൂടുതൽ അടുത്തു കിടക്കുന്ന ഞങ്ങൾ ഉത്തരമലബാറുകാരുടെ അനുഷ്ഠാന കലാരൂപങ്ങളിലെ കോലങ്ങളോട് വലിയ സാദൃശ്യമുണ്ട് തെക്കൻ തമിഴ്നാടിനോടും, അവിടുത്തെ സംസ്താരത്തോടും അടുത്തു നിൽക്കുന്ന മധ്യതിരുവിതാംകൂറിലെ ചില അനുഷ്ഠാനരൂപങ്ങൾക്ക് എന്നത് വലിയ കൗതുകമുണർത്തുന്നു

    നാടിന്റെ നന്മകൾ പങ്കുവെച്ചതിന് നന്ദി - അടുത്ത ഭരണിക്ക് ഉത്സവത്തിരക്കിൽ ലയിക്കാൻ സാധ്യമാവട്ടെ .....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കുത്തിയോട്ടം ഓണാട്ടുകരയിലെഅനുഷ്ടാന കലയാണ്.അതിനെ പറ്റി സമഗ്രമായ പല പഠനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.അതേപോലെ ഓണാട്ടുകരയുടെ സംസ്കൃതിയും ഏറെ പഠനര്‍ഹാമായ ഒരു വിഷയമാണ്..

      ആശംസകള്‍ക്ക് നന്ദി

      ഇല്ലാതാക്കൂ
  6. സാരമില്ല. പ്രവാസമൊക്കെ എന്നെന്നും കൊണ്ടു നടക്കാൻ പറ്റുമോ. ഇതൊക്കെ അവസാനിപ്പിച്ച് നാട്ടിൽ സ്വസ്തമയിരിക്കാനും ഉത്സവങ്ങളിൽ പാത്രമാകാനും ഒക്കെ കഴിയും. ഞാനും കാത്തിരിക്കുകയല്ലെ കാൽ നൂറ്റാണ്ടായിട്ടും.....!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ ഇതൊക്കെ കഴിഞ്ഞു വീണ്ടും ഉത്സവ്ങ്ങളിലേക്ക് ലയിക്കാന്‍ നമ്മള്‍ പോകും

      ആശംസകള്‍ക്ക് നന്ദി

      ഇല്ലാതാക്കൂ
  7. ചെട്ടി കുളങ്ങര ഭരണി നാളിൽ ഉത്സവം കണ്ടു നടന്ന സാജനെ ശ്രീകുമാരൻ തമ്പി ഞങ്ങൾക്ക് വരച്ചു കാട്ടിയിട്ടുണ്ട്. കുപ്പിവള കടയ്ക്ക് മുന്നിലൊക്കെ പെണ്‍ കുട്ടികളെ നോക്കി നിന്ന പഴയ കാലമാണ് നഷ്ടബോധമായി മനസ്സിൽ ഇങ്ങിനെ തങ്ങി നിൽക്കുന്നത്. പക്ഷേ കാലം കഴിയും തോറും കാഴ്ചപ്പാട് മാറുന്നതിനാൽ ഇനി പഴയത് പോലെ അത് ആസ്വദിക്കാൻ കഴിയാതെ വരും. ഭരണി എന്ന് കേൾക്കുമ്പോൾ കുറെ നാൾ കൂടി മനസ്സിൽ ഒരു കുതിരയെടുപ്പ് നടക്കും.

    ചന്താട്ടത്തിനു പോയിട്ടുണ്ട്.

    സാരമില്ല സാജാ. ഈ ഓർമകളാണ് പ്രവാസി ജീവിതം സുഖ കരം ആക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആസ്വാദനത്തില്‍ മാറ്റം വന്നിട്ടുണ്ട്..എങ്കിലും ആചാരങ്ങള്‍ അതെ പോലോക്കെ തന്നെ മാത്രമല്ല പങ്കാളിത്തം പ്രതിവര്‍ഷം കൂടുന്നു

      ഇല്ലാതാക്കൂ
  8. ചെട്ടിക്കുളങ്ങര ഭരണിനാളില്‍ .. എന്ന പാട്ടില്‍ കേട്ടത് ഈ പോസ്റ്റില്‍ വായിച്ചപ്പോള്‍ ഉത്സവം കണ്ട പ്രതീതി..

    മറുപടിഇല്ലാതാക്കൂ
  9. കായംകുളത്തുകാരനായ സഹപ്രവര്‍ത്തകന്‍ സേതു ചെട്ടികുളങ്ങര കുംഭഭരണി നൂറു നാവു കൊണ്ട് വിവരിക്കും. കെട്ടുകാഴ്ചകളും കുത്തിയോട്ടവും മറ്റും ദൃശ്യങ്ങളായി മനസ്സില്‍ തെളിയും വിധമുള്ള അവന്റെ വിവരണത്താല്‍ ഏറെ പരിചിതമായ ഈ കാഴ്ചകള്‍ ചിത്രങ്ങളുടെ അകമ്പടിയോടെ ഭംഗിയായി വായനക്ക് വെച്ചത് ഏറെ ഹൃദ്യമായി.

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഞങ്ങള്‍ ഓണത്ടുകരക്കാര്‍ തെല്ലു അഹങ്കര്തോടെയും ആവേശത്തോടെയും ആണ് എപ്പോഴും ഭരണി വിശേഷങ്ങള്‍ പങ്കു വെക്കാരുള്ളത്

      ഏറെ നന്ദി ഈ വരവിനും വായനക്കും

      ഇല്ലാതാക്കൂ
  10. വീണ്ടും എന്റെ ഈ കുഞ്ഞു ബ്ലോഗിനെ വരികള്‍ക്കിടയില്‍ ഉള്‍പ്പെടുത്തിയതില്‍ ഏറെ സന്തോഷം നന്ദി

    മറുപടിഇല്ലാതാക്കൂ
  11. പാട്ടിൽ മാത്രം കേട്ട ചെട്ടിക്കുളങ്ങര
    രണിയുത്സവ കാഴ്ച്ചകളുടെ അസ്സലൊരു
    ആവിഷ്കാരം വരികളിൽ കൂടിയും ഫോട്ടൊകളിൽ
    കൂടിയും കാണിക്ക വെച്ചിരിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  12. ചെട്ടികുളങ്ങര കുംഭഭരണിയെ കുറിച്ച് കേട്ടിട്ടുണ്ട് ,ഇത്ര വിശദമായി പരിചയപ്പെടുന്നത് ആദ്യമായിട്ടാണ് . നല്ല കാഴ്ചകളും വിവരണങ്ങളും നല്‍കിയതിനു നല്ല നന്ദി ..
    നല്ല ആശംസകളോടെ
    @srus..

    മറുപടിഇല്ലാതാക്കൂ
  13. ഞാന്‍ കുട്ടിക്കാലത്തൊരിക്കല്‍‍ ചെട്ടിക്കുളങ്ങരദേവിയെ കാണാന്‍ വന്നിട്ടുണ്ട്. പക്ഷേ അവിടത്തെ കുംഭഭരണി കണ്ടിട്ടില്ല. എന്നെങ്കിലും ഒരുനാള്‍ കാണാന്‍ കഴിയുമെന്ന്‍ പ്രതീക്ഷിക്കുന്നു. ചിത്രങ്ങള്‍ എല്ലാം മനോഹരം. പക്ഷേ വളരെ ചെറിയ സൈസില്‍ ആയിപ്പോയി. കഴിയുമെങ്കില്‍ ഈ ടെമ്പ്ലേറ്റ് മാറ്റി അല്‍പ്പം കൂടി അനുയോജ്യമായ ഒന്നു ആക്കൂ...

    മറുപടിഇല്ലാതാക്കൂ
  14. 'ചെട്ടിക്കുളങ്ങര ഭരണിനാളില്‍...'
    ചെട്ടിക്കുളങ്ങര ഭരണിയെക്കുറിച്ച് ഈ പാട്ടില്‍ മാത്രമേ കേട്ടിട്ടുള്ളൂ... അവിടുത്തെ വിശേഷങ്ങള്‍ പങ്കു വെച്ചതിന് നന്ദി...

    മറുപടിഇല്ലാതാക്കൂ
  15. കൊടുങ്ങല്ലൂര്‍ ഭരണിയാണ് എനിക്ക് കൂടുതല്‍ പരിചയം. സംഗീത് പറഞ്ഞത് പോലെ പാട്ടിലൂടെയാണ് ചെട്ടികുളങ്ങര കൂടുതല്‍ പരിചയം. ഇപ്പോള്‍ അല്പം കൂടി അറിയാന്‍ ആയി. നല്ല ചിത്രങ്ങള്‍ കൂടി ആയപ്പോള്‍ കുംഭഭരണി ഉഷാറായി.

    മറുപടിഇല്ലാതാക്കൂ
  16. ഇങ്ങനെ ഒരാൾ ഈ ബ്ലോഗിൽ വന്നിരുന്നു!

    മറുപടിഇല്ലാതാക്കൂ
  17. എല്ലാവരും പറഞ്ഞത് പോലെ ആ പാട്ട് മാത്രമെ ഞാനും കേട്ടിട്ടുണ്ടായിരുന്നുള്ളൂ. ഇത്ര വിശദമായി അറിയുന്നതിപ്പോഴാണ്. ഈ വായനയില്‍ എന്റെ മനസ്സില്‍ ഉടക്കിയ കാര്യം സത്യത്തില്‍ ആ കൊഞ്ചും മാങ്ങയാണ്. അത് മാങ്ങയും കൊഞ്ചും[ചെമ്മീനും] കൊണ്ടുണ്ടാക്കുന്ന കറിയാണോ?

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...