പേജുകള്‍‌

2015, ജൂലൈ 4, ശനിയാഴ്‌ച

ഇന്ത്യയിലെ സാമൂഹിക സാമ്പത്തിക ജാതി സെൻസസ്

1931 നു ശേഷം രാജ്യത്ത് ആദ്യമായി നടന്ന,ജാതി സെന്‍സസിന്‍റെ ആദ്യ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു.ജാതി സെന്‍സസ് എന്ന് പൊതുവേ പറഞ്ഞെങ്കിലും സാമൂഹിക സാമ്പത്തിക ജാതി സെൻസസ് ആയിരുന്നു നടന്നത്.ഏറെ രസകരം എന്ന് പറയട്ടെ പുറത്തുവിട്ട കണക്കുകളില്‍ ജാതി വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ ഒന്നുമില്ല.ആകെ ലഭ്യമാകുന്നത് പട്ടികജാതി പട്ടികവര്‍ഗ ജനസംഖ്യ അനുപാതം മാത്രം.

ഓരോ പത്തു വര്‍ഷവും നമ്മുടെ രാജ്യത്ത് നടക്കുന്ന സെന്‍സസില്‍ നിന്നും വിഭിന്നമാണ് ഈ സാമൂഹിക സാമ്പത്തിക  ജാതി സെന്‍സസ്.മാത്രമല്ല രണ്ടിലുമുള്ള വിവരങ്ങള്‍ തമ്മിലും കാര്യമായ അന്തരമുണ്ട്.ജനസംഖ്യാ സെന്‍സസ് നടന്നത് 2011 ഫെബ്രുവരിയിലാണ് എന്നാല്‍ സാമൂഹിക സാമ്പത്തിക ജാതി സെൻസസ് നടന്നത് 2011,2012 വര്‍ഷങ്ങളില്‍ ആയിരുന്നു, ചില സംസ്ഥാനങ്ങളില്‍ അത് 2013 ആയി.ജനസംഖ്യാ സെന്‍സസ് പ്രകാരം ശേഖരിക്കുന്ന വിവരങ്ങള്‍ രഹസ്യ സ്വഭാവം ഉള്ളതാണ്,അത് എവിടെയും വെളിപ്പെടുതുകയില്ല.എന്നാല്‍ സാമൂഹിക സാമ്പത്തിക ജാതി സെൻസസ് വഴി ശേഖരിച്ച വിവരങ്ങള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം.125 വീടുകള്‍ ഉള്ള ഇരുപത്തിനാല് ലക്ഷം എനുമറേഷന്‍ ബ്ലോക്കുകള്‍ ആയി തിരിച്ചാണ് വിവരങ്ങള്‍ ശേഖരിച്ചത്.ഗ്രാമങ്ങളില്‍ നിന്നുള്ള വിവര ശേഖരത്തിന്റെ നിയന്ത്രണം ഗ്രാമ വികസന വകുപ്പിനും നഗരങ്ങളില്‍ നിന്നുള്ള വിവര ശേഖരത്തിന്റെ നിയന്ത്രണം നഗര ദാരിദ്ര്യ നിര്‍മ്മാര്‍ജന വകുപ്പിന്‍റെയും ജാതി വിവരങ്ങള്‍ അഭ്യന്തര വകുപ്പിന്റെ കീഴിലുള്ള സെന്‍സസ് ഡയറക്ടറേറ്റിന്റെ നിയന്ത്രണത്തിലും ആയിരുന്നു.

2015 ജൂലൈ മൂന്നിനു കേന്ദ്ര സര്‍ക്കാര്‍ ആദ്യ ഘട്ടമായി പുറത്തുവിട്ട വിവരങ്ങളുടെ ചുരുക്കം ഇപ്രകാരമാണ്.എല്ലാ വിവരങ്ങളും SECC വെബ്സൈറ്റില്‍ ലഭ്യമാണ്.ഓരോ ഗ്രാമങ്ങളെയും സംബന്ധിച്ച വിശദമായ വിവരങ്ങളും ഈ ലിങ്കില്‍  ലഭ്യമാണ്.കേരളത്തിലെ ജില്ലകളുടെയും ഗ്രാമങ്ങളുടെയും വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമായിട്ടില്ല.

ഇന്ത്യയുടെ യഥാര്‍ത്ഥ ചിത്രം വ്യക്തമാക്കുന്ന വിവരങ്ങളാണ് ഈ സെന്‍സസ് വെളിപ്പെടുത്തുന്നത്.ഞെട്ടിപ്പിക്കുന്ന ഈ കണക്കുകള്‍ക്ക്‌ ഇതുവരെ ഭരിച്ച ഭരണകൂടങ്ങള്‍ ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ്.ആഗോളീകരണം,നവ ലിബറല്‍ നയങ്ങള്‍ ഒന്നുമല്ല ഇതിന്‍റെ കാരണങ്ങള്‍,ഉദാരീകരണം തുടങ്ങുന്നതിനു മുന്‍പും ഇത്തരം ഒരു സര്‍വ്വേ നടത്തിയാലും വിഭിന്നമായ ഒരു ഫലം ഉണ്ടാകുമായിരുന്നില്ല.

ഈ സര്‍വ്വേ വെളിപ്പെടുത്തിയ പ്രസക്തമായ ചില കാര്യങ്ങള്‍.പത്ര വാര്‍ത്തകളില്‍ കൂടുതല്‍ സമഗ്രത ഇല്ലാത്തത്കൊണ്ട്  SECC വെബ്സൈറ്റ് സന്ദര്‍ശിച്ചു സമാഹരിച്ച വിവരങ്ങള്‍

കുടുംബങ്ങളുടെ പൊതു ചിത്രം
വരുമാന മാര്‍ഗങ്ങള്‍ സെന്‍സസ് പ്രകാരം വെളിപ്പെടുത്തിയത്


കേരളവുമായി ബന്ധപെട്ട വിവരങ്ങള്‍ സംഗ്രഹ പട്ടികയില്‍ മാത്രമേ ഇപ്പോള്‍ ലഭ്യമായിട്ടുള്ളൂ.ജില്ലയും വില്ലേജും തിരിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല.

പട്ടികജാതി പട്ടികവര്‍ഗ കുടുംബങ്ങള്‍ വരുമാന ഘടന
ഭൂമിയുടെ അളവ്


ഈ വിവരങ്ങള്‍ എല്ലാം എനുമറെറ്റര്‍മാര്‍ക്ക് ഓരോ കുടുംബവും നല്‍കിയതില്‍ നിന്നും സംഗ്രഹിച്ചതാണ്.നല്‍കിയ വിവരങ്ങള്‍ ശെരിയാണോ എന്ന് പരിശോധിച്ചിട്ടില്ല.അതുകൊണ്ടുതന്നെ ഒരു പൂര്‍ണ്ണത അവകാശപ്പെടാന്‍ കഴിയില്ല ഈ വിവരങ്ങളില്‍.

സര്‍ക്കാര്‍നയങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ ഈ സര്‍വ്വേ വിവരങ്ങള്‍ സഹായിക്കും എന്ന് കരുതാം.ഒരു പക്ഷെ ബീഹാര്‍ തിരഞ്ഞെടുപ്പിന് ശേഷം ജാതി തിരിച്ചുള്ള കണക്കുകളും പുറത്തു വന്നേക്കാം.
blogger

6 അഭിപ്രായങ്ങൾ :

 1. അപ്പോഴാണ്‌ സാജൻ നമ്മുടെ എം.പി. മാരും എം.എൽ.എ മാരും ശമ്പള വർദ്ധന ആവശ്യപ്പെടുന്നത്.

  മറുപടിഇല്ലാതാക്കൂ
 2. ഈ സെൻസ്സസ് അടുത്ത ബജറ്റിലെന്ക്കിലും പ്രധിഭലിക്കട്ടെ

  മറുപടിഇല്ലാതാക്കൂ
 3. വിജ്ഞാനപ്രദം
  ഈ അറിവ് ബൂലോഗത്ത് കൂടി
  വിളംബരം ചെയ്തതിൽ അതിയായ
  സന്തോഷമുണ്ട് കേട്ടൊ ഭായ്

  മറുപടിഇല്ലാതാക്കൂ
 4. പഠിപ്പിക്കാൻ ആവശ്യമായ ഒരു പവർ പോയന്റ് പ്രസന്റേഷനുവേണ്ടി കുറേ ഡാറ്റകൾ ശേഖരിച്ചിരുന്നു. രണ്ടായിരത്തി ഇരുപതുകളുടെ അവസാനത്തോടെ ഭാരതത്തിലെ ജനസംഖ്യ ഡമോഗ്രാഫിക് ഡിവിഡണ്ട് എന്ന് വിളിക്കുന്ന വളരെ നല്ല ഒരു നിലയിലെത്തുമെന്നാണ് പറയപ്പെടുന്നത്.......

  എനിക്ക് വലിയ പ്രതീക്ഷയില്ല......

  മറുപടിഇല്ലാതാക്കൂ
 5. വിജ്ഞാനപ്ര ദം
  ആശംസകളോടെ
  സ്മിത കണ്ണൂർ

  മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...