പേജുകള്‍‌

2013, ഓഗസ്റ്റ് 14, ബുധനാഴ്‌ച

സ്വാതന്ത്ര്യ ദിന വിശേഷങ്ങള്‍

ഇന്‍ഡ്യ അറുപത്തി എഴാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ നമ്മുടെ സ്വാതന്ത്ര്യ ദിനത്തെ കുറിച്ചുള്ള ചില വിശേഷങ്ങള്‍

മൌണ്ട്ബാറ്റന്‍ പ്രഭു ഓഗസ്റ്റ്‌ പതിനഞ്ചു സ്വാതന്ത്ര്യ ദിനം ആയി തിരഞ്ഞെടുക്കാനുള്ള കാര്യം ജപ്പാന്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ പരാജയപെട്ടതിന്റെ രണ്ടാം വാര്‍ഷികം ആയിരുന്നു 1947 ഓഗസ്റ്റ്‌ 15

പാകിസ്ഥാന്‍ ഒരു ദിവസം മുന്‍പേ 1947 ഓഗസ്റ്റ്‌ 14 സ്വതന്ത്രമായി


ദക്ഷിണ കൊറിയ,ബഹറിന്‍,കോങ്ഗോ എന്നീ രാജ്യങ്ങളുടെയും സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ്‌ 15 ആണ്

562 നാട്ടുരാജ്യങ്ങള്‍ ആയിരുന്നു ഇന്ത്യയില്‍ ഉണ്ടായിരുന്നത്.ഇതില്‍ 560 എണ്ണം ഇന്‍ഡ്യന്‍ യൂണിയനില്‍ ലയിക്കാന്‍ സമ്മതിച്ചു.വിസമ്മതിച്ച ഹൈദരാബാദ്,ജുനഗധ് എന്നീ നാട്ടുരാജ്യങ്ങളെ സൈനിക നീക്കതിലുടെയാണ് യൂണിയനില്‍ ചേര്‍ത്തത്.

ജമ്മു കാശ്മീര്‍ 1947 ഓഗസ്റ്റ്‌ 15ല്‍ ഇന്ത്യയില്‍ ചേരണോ പാകിസ്താനില്‍ ചേരണോ എന്നു തീരുമാനിച്ചിരുന്നില്ല.പിന്നീട് ഒക്ടോബറില്‍ ആണ് ഇന്‍ഡ്യന്‍ യൂണിയനില്‍ ചേരാന്‍ തീരുമാനിച്ചത്

ഇന്ത്യ സ്വതന്ത്രമായപ്പോള്‍ പോര്ടുഗല്‍ അവരുടെ ഭരണഘടന ഭേദഗതി ചെയ്ത് ഗോവയെ പോര്ടുഗീസു സ്റ്റേറ്റ് ആയി പ്രഖ്യാപിച്ചു.1961 ലാണ് ഗോവ വിമോചനം സാധ്യമായത്.

ഇന്ത്യ പാക്‌ വിഭജനത്തെ തുടര്‍ന്നുള്ള കലാപത്തില്‍ ഏകദേശം ഒരു ദശലക്ഷം ആളുകള്‍ മരിച്ചു.

ഇന്ത്യ പാക്‌ വിഭജനത്തെ തുടര്‍ന്ന് മുപ്പത്തിഅഞ്ചു ലക്ഷം ഹിന്ദുക്കളും സിഖുകാരും പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്ന് അമ്പതു ലക്ഷം മുസ്ലിങ്ങള്‍ പാകിസ്താനിലേക്കും പാലായനം ചെയ്തു

പിന്കളി വെങ്കയ്യ ആദ്യം രൂപകല്‍പന ചെയ്ത നമ്മുടെ ദേശിയ പതാകയില്‍ പച്ച കുങ്കുമ നിറങ്ങള്‍ മാത്രമായിരുന്നു.1921 ല്‍. പിന്നീടു ഗാന്ധിജിയുടെ നിര്‍ദേശ പ്രകാരം വെള്ള നിറം കുടി ഉള്‍പ്പെടുത്തി





ഇന്ത്യയുടെ സംസ്കൃത നാമം ഭാരത് ഗണരാജ്യ എന്നാണ്,അതില്‍ നിന്നാണ് ഭാരതം എന്ന പേര് വന്നത്.ഇന്ത്യ എന്ന പേര് ഇന്ടുസ് നദി,ഇന്ടുസ് വാലി എന്നിവയുമായി ബന്ധപെട്ടു കിടക്കുന്നു


ഇന്‍ഡ്യ സ്വാതന്ത്ര്യം പ്രഖ്യ്പിക്കുംപോള്‍ ഗാന്ധിജി ബംഗാളില്‍ കലാപ ബാധിതരുടെ ഇടയില്‍ ആയിരുന്നു

1947 ഓഗസ്റ്റ്‌ 14 അര്‍ദ്ധ രാത്രിയില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ നെഹ്‌റു പ്രധാനമന്ത്രി ആയിരുന്നില്ല,ഓഗസ്റ്റ്‌ 15 ആണ് അദേഹം പ്രധാനമന്ത്രി ആയി അവരോധിതാനയത്





ഇന്ത്യ സ്വതന്ത്രമായപ്പോള്‍ നമുക്ക് ദേശിയ ഗാനം ഉണ്ടായിരുന്നില്ല,പിന്നീടു 1950 ലാണ്ജനഗണമന ദേശിയഗാനം ആയി അംഗീകരിച്ചത്.

ജനഗണമന ടാഗോര്‍ ജോര്‍ജുഅഞ്ചാമനെ വാഴ്ത്തി എഴുതിയത് ആണെന്നൊരു ആരോപണം ഉണ്ടായിരുന്നു,ടാഗോര്‍ തന്നെ ഇത് പിന്നീടു നിഷേടിച്ചിരുന്നു.

സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ കോണ്‍ഗ്രസ്‌ പിരിച്ചുവിടാന്‍ ഗാന്ധിജി നിര്‍ദേശിച്ചു

ഹിന്ദി നമ്മുടെ ദേശിയ ഭാഷ അല്ല,ഔദ്യോഗിക ഭാഷ ആണ്.(ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 343 അനുസരിച്ച്)




എല്ലാവര്‍ക്കും സ്വാതന്ത്ര്യ ദിന ആശംസകള്‍


ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍
blogger

1 അഭിപ്രായം :

Related Posts Plugin for WordPress, Blogger...